Home
Mobile

ക്യാമറ ഫോണുകളുടെ രാജാക്കന്മാർക്ക് വൻ ഓഫറുകൾ; വിവോ എക്സ്90 സീരീസിന്റെ വിൽപ്പനയാരംഭിച്ചു | Vivo

വിവോയുടെ ഫ്ലാഗ്ഷിപ്പുകളായ Vivo X90 Pro, Vivo X90 സ്മാർട്ട്ഫോണുകളുടെ ഇന്ത്യയിലെ വിൽപ്പനയാരംഭിച്ചു. ഫ്ലിപ്പ്കാർട്ടിലൂടെയും കമ്പനി വെബ്സൈറ്റിലൂടെയുമാണ് ഡിവൈസുകൾ ഇന്ത്യയിൽ പ്രധാനമായും വിറ്റഴിക്കുന്നത്. രണ്ട് സ്മാർട്ട്ഫോണുകൾക്കും കിടിലൻ ഡീലുകളും ഓഫറുകളും കമ്പനി ലഭ്യമാക്കുന്നുണ്ട്. ഫ്ലിപ്പ്കാർട്ടിന്റെ ബിഗ് സേവിങ് ഡേയ്‌സ് സെയിലിനൊപ്പമാണ് ഫോണുകളുടെ വിൽപ്പന നടക്കുന്നതെന്നതും ശ്രദ്ധേയമാണ്.

വിവോ എക്സ്90 സീരീസ് സ്മാർട്ട്ഫോണുകൾ ക്യാമറ സെൻട്രിക് ഫീച്ചറുകളുമായാണ് വിപണിയിൽ എത്തിയിരിക്കുന്നത്. ഏറ്റവും നവീനമായ ക്യാമറ സെറ്റപ്പും ഫീച്ചറുകളും ഡിവൈസുകളെ പ്രൊഫഷണൽ ഇമേജിങ് ഡിവൈസുകളാക്കി മാറ്റുന്നു. ഫ്ലാഗ്ഷിപ്പ് ലെവൽ പെർഫോമൻസും വിവോ എക്സ്90 സീരീസ് ഉറപ്പ് നൽകുന്നുണ്ട്. വിവോ എക്സ്90 പ്രോ, വിവോ എക്സ്90 സ്മാർട്ട്ഫോണുകളുടെ വില. ലഭ്യത തുടങ്ങിയ വിശദാംശങ്ങൾ മനസിലാക്കാൻ തുടർന്ന് വായിക്കുക.

ക്യാമറ ഫോണുകളുടെ രാജാക്കന്മാർക്ക് വൻ ഓഫറുകൾ

വിവോ എക്സ്90 സീരീസ് വിലയും ലഭ്യതയും : വിവോ എക്സ്90 സീരീസ് സ്മാർട്ട്ഫോണുകൾ ഫ്ലിപ്പ്കാർട്ട്, വിവോ ഇന്ത്യ ഇ സ്റ്റോർ, പാർട്ണർ റീട്ടെയിൽ സ്റ്റോറുകൾ എന്നിവിടങ്ങളിൽ നിന്നെല്ലാം വാങ്ങാൻ ലഭിക്കും. ലെജൻഡറി ബ്ലാക്ക് നിറത്തിൽ വീഗൻ ലെതർ ഫിനിഷുള്ള വിവോ എക്സ്90 പ്രോ സ്മാർട്ട്ഫോൺ ഒരൊറ്റ വേരിയന്റിലാണ് ലഭ്യമാകുന്നത്. 12 ജിബി റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജ് കോൺഫിഗറേഷനുമുള്ള ഫോണിന് 84,999 രൂപയാണ് വില.

വിവോ എക്സ്90 സ്മാർട്ട്ഫോൺ രണ്ട് റാം വേരിയന്റുകളിലാണ് വിപണിയിൽ എത്തുന്നത്. ഡിവൈസിന്റെ 8 ജിബി റാം + 256 ജിബി വേരിയന്റിന് 59,999 രൂപ വില വരും. ഡിവൈസിന്റെ 12 ജിബി റാം + 256 ജിബി ഇന്റേണൽ സ്റ്റോറേജ് വേരിയന്റിന് 63,999 രൂപയും നൽകണം. ആസ്റ്റ്രോയിഡ് ബ്ലാക്ക്, ബ്രീസ് ബ്ലൂ എന്നീ കളർ ഓപ്ഷനുകളിലും വിവോ എക്സ്90 സ്മാർട്ട്ഫോൺ വാങ്ങാൻ ലഭ്യമാകും.

ക്യാമറ ഫോണുകളുടെ രാജാക്കന്മാർക്ക് വൻ ഓഫറുകൾ

വിവോ എക്സ്90 സീരീസ് സ്മാർട്ട്ഫോണുകൾക്ക് വിവിധ ബാങ്ക് ഓഫറുകളും എക്സ്ചേഞ്ച് ഓഫറുകളും കമ്പനി നൽകുന്നുണ്ട്. എസ്ബിഐ, ഐസിഐസിഐ, എച്ച്ഡിഎഫ്സി, ഐഡിഎഫ്സി ബാങ്ക് കാർഡുകൾ ഉപയോഗിച്ച് ഡിവൈസ് പർച്ചേസ് ചെയ്യുമ്പോൾ 10 ശതമാനം ക്യാഷ്ബാക്ക് ലഭിക്കും. പഴയ ഫോൺ എക്സ്ചേഞ്ച് ചെയ്യുന്നവർക്ക് 8,000 രൂപ വരെ എക്സ്ചേഞ്ച് ബോണസ് ആയും ലഭിക്കും. വിവോ എക്സ്90 സീരീസ് സ്മാർട്ട്ഫോണുകളുടെ ഏതാനും ഫീച്ചറുകൾ അറിയാൻ തുട‍ർന്ന് വായിക്കുക.

വിവോ എക്സ്90 സീരീസ് ഫീച്ചറുകൾ : വിവോ എക്സ്90, എക്സ്90 പ്രോ സ്മാർട്ട്ഫോണുകൾ 6.78 ഇഞ്ച് 3ഡി കർവ്ഡ് ഡിസ്‌പ്ലെയാണ് ഫീച്ചർ ചെയ്യുന്നത്. സോഫ്‌റ്റ്‌വെയർ ഐ പ്രൊട്ടക്ഷൻ, 120 ഹെർട്സിന്റെ ഉയർന്ന റിഫ്രഷ് റേറ്റ്, സെയ്സ് നാച്ചുറൽ കളർ 2.0 എന്നിവയും ഈ ഡിസ്പ്ലെയുടെ സവിശേഷതയാണ്. ഡ്യുവൽ സ്റ്റീരിയോ സ്പീക്കർ സെറ്റപ്പും ഇമ്മേഴ്‌സീവ് ഓഡിയോവിഷ്വൽ എക്സ്പീരിയൻസ് നൽകുന്ന എക്സ് ആക്സിസ് ലീനിയർ മോട്ടോറും വിവോ എക്സ്90 സീരീസ് ഡിവൈസുകളുടെ സവിശേഷതയാണ്.

എക്സ്90 പ്രോ ഐഎംഎക്സ്989 സെൻസറും ഒഐഎസ് സപ്പോർട്ടുമുള്ള സെയ്സ് 1 ഇഞ്ച് പ്രൈമറി ക്യാമറ ഫീച്ചർ ചെയ്യുന്നു. 50 എംപി പോർട്രെയിറ്റ് ക്യാമറ ഒഐഎസ് സപ്പോർട്ടും ഐഎംഎക്സ്758 സെൻസറും പായ്ക്ക് ചെയ്യുന്നു. 12 എംപി അൾട്ര വൈഡ് ക്യാമറയും 32 എംപി സെൽഫി ക്യാമറയും വിവോ എക്സ്90 പ്രോ സ്മാർട്ട്ഫോണിലുണ്ട്. വിവോ എക്സ്90 സ്മാ‍ർട്ട്ഫോൺ 50 എംപി പ്രൈമറി ക്യാമറയ്ക്കൊപ്പം രണ്ട് 12 എംപി ക്യാമറകളും ഫീച്ചർ ചെയ്യുന്നു.

Best Mobiles in India

English summary
Vivo has launched its flagship smartphones, the Vivo X90 Pro and Vivo X90, in India. The devices are mainly sold in India through Flipkart and the company website. The company is providing great deals and offers for both smartphones.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X