വിവോയുടെ കുഞ്ഞിക്കൊമ്പൻ ഇന്ത്യയിലെത്തി, വിവോ എക്സ്90 ഫോണിനെക്കുറിച്ച് അറിയേണ്ടതെല്ലാം | Vivo X90 Smartphone
വിവോയുടെ ആവനാഴിയിലെ ബ്രഹ്മാസ്ത്രങ്ങൾ ഒടുവിൽ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. വിവോ എക്സ്90 സീരീസിലെ രണ്ട് ഫോണുകളാണ് ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. ചൈനയിൽ ലോഞ്ചിനെത്തിയപ്പോൾ മുതൽ നില നിന്നിരുന്ന ഹൈപ്പ് ഏതാണ്ട് അതേപോലെ നിലനിർത്തിയാണ് Vivo X90, Vivo X90 Pro സ്മാർട്ട്ഫോണുകൾ ഇന്ത്യയിലും അവതരിപ്പിച്ചിരിക്കുന്നത്.
ചൈനയിൽ വിവോ എക്സ് 90, വിവോ എക്സ് 90 പ്രോ, വിവോ എക്സ് 90 പ്രോ പ്ലസ് എന്നിങ്ങനെ മൂന്ന് ഫോണുകളാണ് കമ്പനി ലോഞ്ച് ചെയ്തത്. എന്നാൽ ഇന്ത്യയിൽ എത്തുമ്പോൾ വിവോ എക്സ് 90, വിവോ എക്സ് 90 പ്രോയും മാത്രമാണ് സീരീസിൽ ഉള്ളത്. വിവോ എക്സ് 90 പ്രോ പ്ലസ് ഇന്ത്യയിൽ പുറത്തിറക്കിയിട്ടില്ല. വിവോ എക്സ് 90 സ്മാർട്ട്ഫോണിന്റെ വില, ഫീച്ചർ തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് അറിയാൻ തുടർന്ന് വായിക്കുക.

വിവോ എക്സ് 90, വിലയും വേരിയന്റുകളും : എക്സ് 90 സീരീസിലെ ബേസ് മോഡൽ രണ്ട് വേരിയന്റുകളിലാണ് വിപണിയിൽ എത്തുന്നത്. 8 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള ബേസ് വേരിയന്റിന് 59,999 രൂപയാണ് വില വരുന്നത്. 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള രണ്ടാമത്തെ വേരിയന്റിന് 63,999 രൂപയും നൽകണം. ആസ്ട്രോയിഡ് ബ്ലാക്ക്, ബ്രീസ് ബ്ലൂ എന്നിവയാണ് കളർ ഓപ്ഷനുകൾ.
വിവോ എക്സ് 90 ഫീച്ചറുകൾ : വിവോ എക്സ് 90 സ്മാർട്ട്ഫോൺ 6.78 ഇഞ്ച് സൈസ് വരുന്ന ഫുൾ എച്ച്ഡി പ്ലസ് അമോലെഡ് ഡിസ്പ്ലെയാണ് ഫീച്ചർ ചെയ്യുന്നത്. 120 ഹെർട്സ് സ്ക്രീൻ റിഫ്രഷ് റേറ്റും 2800×1260 റെസല്യൂഷനും ഈ ഡിസ്പ്ലെയുടെ സവിശേഷതയാണ്. 20:9 ആസ്പക്റ്റ് റേഷ്യോയും യൂസേഴ്സിന് ലഭിക്കും. സെൽഫി ക്യാമറയ്ക്കായി പഞ്ച് ഹോൾ കട്ട്ഔട്ടും ഡിസ്പ്ലെയിൽ നൽകിയിട്ടുണ്ട്.

മീഡിയടെക്ക് ഡൈമൻസിറ്റി 9200 ചിപ്പ്സെറ്റാണ് വിവോ എക്സ് 90 ഫീച്ചർ ചെയ്യുന്നത്. 12 ജിബി റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജും ഫോൺ ഓഫർ ചെയ്യുന്നു. ഇമ്മോർട്ടാലിസ് ജി715 ജിപിയുവും വിവോ എക്സ് 90 സ്മാർട്ട്ഫോണിലുണ്ട്. ആൻഡ്രോയിഡ് 13 ബേസ് ചെയ്ത് എത്തുന്ന ഫൺടച്ച് ഒഎസ് 13 സ്കിന്നിലാണ് ഡിവൈസ് പ്രവർത്തിക്കുന്നത്. വിവോ എക്സ് 90 സ്മാർട്ട്ഫോൺ ഇപ്പോൾ പ്രീബുക്കിങിന് ലഭ്യമാണ്.
ക്യാമറയുടെ കാര്യത്തിൽ, വിവോ എക്സ് 90 സ്മാർട്ട്ഫോൺ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് പായ്ക്ക് ചെയ്യുന്നത്. ഒഐഎസ് സപ്പോർട്ട് ഉള്ള 50 എംപി വിസിഎസ് ട്രൂ കളർ പ്രൈമറി സെൻസർ, 12 എംപി പോർട്രെയ്റ്റ് സെൻസർ, 12 എംപിയുടെ അൾട്ര വൈഡ് ആംഗിൾ ലെൻസുമാണ് ഈ ട്രിപ്പിൾ റിയർ സെറ്റപ്പിൽ നൽകിയിരിക്കുന്നത്. 32 എംപിയുടെ ഫ്രണ്ട് ഫേസിങ് ക്യാമറയും ഫോണിലുണ്ട്.
വിവോ പ്രോ ഇമേജിങ് വി2 ചിപ്പും ഫോണിൽ നൽകിയിട്ടുണ്ട്. ഇത് ക്യാമറ, വീഡിയോ എക്സ്പീരിയൻസ് കൂടുതൽ മെച്ചപ്പെടുത്തുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. എക്സ്ട്രീം നൈറ്റ് വീഡിയോ, നൈറ്റ് സ്പോർട്സ് മോഡ്, സെയ്സ് ലാൻഡ്സ്കേപ്പ് ആൻഡ് ആർകിടെക്ചർ മോഡ്, സെയ്സ് സിനി ഫ്ലെയർ പോർട്രെയ്റ്റ് എന്നിവയും ക്യാമറ ഡിപ്പാർട്ട്മെന്റിന്റെ സവിശേഷതകളാണ്. ഫോട്ടോ പ്രൈവസി പ്രൊട്ടക്ഷൻ ഫീച്ചറും ഫോണിലുണ്ട്.
4810mAh ബാറ്ററിയാണ് വിവോ എക്സ് 90 സ്മാർട്ട്ഫോണിന് പവർ നൽകുന്നത്. 120W ഡ്യുവൽ സെൽ ഫ്ലാഷ് ചാർജ് സപ്പോർട്ടും ഫോണിൽ ലഭിക്കുന്നു. 5ജി, 4ജി എൽടിഇ, വൈഫൈ 6, വൈഫൈ 5, ബ്ലൂടൂത്ത് 5.3, ജിപിഎസ്, യുഎസ്ബി ടൈപ്പ് സി പോർട്ട്, ഇൻ ഡിസ്‌പ്ലെ ഫിംഗർപ്രിന്റ് സെൻസർ എന്നിവയും ഫോണിലുണ്ട്. 164.10 × 74.44 × 8.48 എംഎം എന്നീ അളവുകളിൽ വരുന്ന ഫോണിന് 200 ഗ്രാം ഭാരവുമുണ്ട്.


Click it and Unblock the Notifications








