Home
Mobile

തലമുറയിലെ നാലാമൻ! വിവോ എക്സ് 90 എസ് ലോഞ്ച് ചെയ്തു, കരുത്ത് മീഡിയടെക് ഡിമെൻസിറ്റി 9200+ ചിപ്സെറ്റ്

ഇന്ത്യയിൽ നിരവധി ആരാധകരുള്ള ​ചൈനീസ് സ്മാർട്ട്ഫോൺ നിർമാതാക്കളായ വിവോ തങ്ങളുടെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോൺ ​വിവോ എക്സ് 90എസ് ( Vivo X90S ) ചൈനയിൽ പുറത്തിറക്കി. വിവോയുടെ എക്സ് 90 സീരീസിൽ പുറത്തിറങ്ങുന്ന നാലാമത്തെ സ്മാർട്ട്ഫോൺ ആണ് എക്സ് 90എസ്.

മുൻപ് വിവോ എക്സ് 90 സീരീസിൽ വിവോ എക്സ് 90, വിവോ എക്സ് 90 പ്രോ, വിവോ എക്സ് 90 പ്രോ പ്ലസ് എന്നീ സ്മാർട്ട്ഫോണുകൾ പുറത്തിറങ്ങിയിരുന്നു. ഈ നിരയിലേക്കാണ് എക്സ് 90എസും എത്തിയിരിക്കുന്നത്. ജൂൺ 30 മുതൽ ഈ ഫോൺ ചൈനയിൽ പ്രീ-ഓർഡറിനായി ലഭ്യമാകും.

തലമുറയിലെ നാലാമൻ! വിവോ എക്സ് 90 എസ് ലോഞ്ച് ചെയ്തു

മീഡിയടെക് ചിപ്‌സെറ്റ്, അമോലെഡ് ഡിസ്‌പ്ലേ, വലിയ ബാറ്ററി, സൂപ്പർ ഫാസ്റ്റ് ചാർജിംഗ് എന്നിങ്ങനെ മികച്ച ഫീച്ചറുകൾ നൽകിയാണ് വിവോ പുതിയ സ്മാർട്ട്ഫോണിനെ അ‌വതരിപ്പിച്ചിരിക്കുന്നത്. സെയ്‌സ് ഒപ്‌റ്റിക്‌സിനൊപ്പം ട്രിപ്പിൾ ക്യാമറ സജ്ജീകരണവും വിവോ എക്‌സ് 90 എസിൽ കാണാം. അ‌തേസമയം ചൈനയ്ക്ക് പുറത്തുള്ള ഈ സ്മാർട്ട്ഫോണിന്റെ ലഭ്യത വിവോ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

വിവോ എക്സ് 90 എസ് സ്മാർട്ട്ഫോണിന്റെ പ്രധാന സവിശേഷതകൾ: 6.78 ഇഞ്ച് കർവ്ഡ് അ‌മോലെഡ് ഡിസ്പ്ലേയാണ് വിവോ എക്സ് 90 എസിൽ നൽകിയിരിക്കുന്നത്. 120Hz റിഫ്രഷ് റേറ്റ്, 105% NTSC കളർ ഗാമറ്റ്, HDR പിന്തുണ എന്നിവയും ഈ സ്മാർട്ട്ഫോൺ വാഗ്ദാനം ചെയ്യുന്നുണ്ട്.

തലമുറയിലെ നാലാമൻ! വിവോ എക്സ് 90 എസ് ലോഞ്ച് ചെയ്തു

12 ജിബി വരെയുള്ള LPDDR5X റാമും 512 ജിബി വരെയുള്ള UFS 4.0 സ്റ്റോറേജും ജോടിയാക്കിയ മീഡിയടെക് ഡിമെൻസിറ്റി 9200+ ചിപ്സെറ്റ് വിവോ എക്സ് 90 എസിന് കരുത്ത് പകരുന്നു. ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള ഒറിജിൻ ഒഎസ് 3.0ൽ ആണ് പ്രവർത്തിക്കുന്നത്.

ടി‌എസ്‌എം‌സിയുടെ 4nm പ്രോസസ്സിൽ നിർമ്മിച്ച പ്രോസസർ പ്രകടനവും കാര്യക്ഷമതയും ഉറപ്പാക്കുന്നു. തടസ്സമില്ലാത്ത മൾട്ടിടാസ്കിംഗും സുഗമമായ പ്രവർത്തനവും ഫോൺ ഉറപ്പാക്കുന്നതായാണ് കമ്പനി അ‌വകാശപ്പെടുന്നത്. മെച്ചപ്പെടുത്തിയ ഗ്രാഫിക്സ് പ്രോസസ്സിംഗ് കഴിവുകൾക്കായി ഫോണിൽ Immortalis-G715 സജ്ജീകരിച്ചിരിക്കുന്നു. കൂടാതെ, വിവോ സ്വയം വികസിപ്പിച്ച ഇമേജ് ചിപ്പ് V2 വും ഈ സ്മാർട്ട്ഫോണിൽ ഇടം പിടിച്ചിട്ടുണ്ട്.

വിവോ V2 ചിപ്പ് മെച്ചപ്പെട്ട ഫോട്ടോഗ്രാഫിക്കായി വിപുലമായ ഇമേജ് പ്രോസസ്സിംഗ് സാധ്യമാക്കുന്നു. അ‌തിനാൽത്തന്നെ വിവോ എക്സ് 90 എസിലെ ക്യാമറ വിഭാഗവും ശ്രദ്ധേയമാണ്. 50 എംപി സോണി ഐഎംഎക്സ്663 പ്രൈമറി സെൻസറും 12എംപി അൾട്രാവൈഡ് ഷൂട്ടറും 50എംഎം ഫിക്സഡ് ഫോക്കസുള്ള 12എംപി പോർട്രെയ്‌റ്റ് (ടെലിഫോട്ടോ) ലെൻസും അ‌ടങ്ങുന്നതാണ് ഇതിലെ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം.

തലമുറയിലെ നാലാമൻ! വിവോ എക്സ് 90 എസ് ലോഞ്ച് ചെയ്തു

ഒഐഎസ് പിന്തുണയും വിവോ എക്സ്90 എസിലെ ക്യാമറ വിഭാഗത്തെ മികച്ചതാക്കുന്നു. സ്‌പോർട്‌സ്, നൈറ്റ് സീൻ, പോർട്രെയിറ്റ്, ഫോട്ടോ, വീഡിയോ, പ്രൊഫഷണൽ, മറ്റ് മോഡുകൾ എന്നിവയെയും ഇതിലെ റിയർ ക്യാമറകൾ പിന്തുണയ്ക്കുന്നു, പ്രധാന ക്യാമറകൾക്കും വൈഡ് ആംഗിൾ ക്യാമറകൾക്കും 2x ഡിജിറ്റൽ സൂം, 2x ഒപ്റ്റിക്കൽ സൂം, പോർട്രെയിറ്റ് ക്യാമറയ്ക്ക് 20x ഡിജിറ്റൽ സൂം എന്നിവയുണ്ട്.

ഹോൾ-പഞ്ച് ക്യാമറ കട്ട്-ഔട്ടിൽ 32 എംപി സെൽഫി ക്യാമറയും വിവോ എക്സ് 90 എസിൽ നൽകിയിരിക്കുന്നു. ഫ്രണ്ട് ക്യാമറയ്ക്കും പിൻ വൈഡ് ആംഗിൾ ക്യാമറയ്ക്കും 1080P വരെ റെസല്യൂഷനും ബായ്ക്കിലെ പ്രധാന ക്യാമറയ്ക്കും പോർട്രെയിറ്റ് ക്യാമറയ്ക്കും 4K വരെ റെസല്യൂഷനും വീഡിയോ റെക്കോർഡിങ് സാധ്യമാണ്.

ഇതിലെ 4,810mAh ബാറ്ററി 120W അൾട്രാ-ഫാസ്റ്റ് ഫ്ലാഷ് ചാർജിങ് പിന്തുണയോടെയാണ് എത്തുന്നത്. പൊടിയും വെള്ളവും പ്രതിരോധിക്കുന്നതിനുള്ള IP64 റേറ്റിംഗും ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് റീഡറും മറ്റ് പ്രധാന സവിശേഷതകളാണ്. 5ജി, ഡ്യുവൽ 4ജി VoLTE, ​വൈ​ഫൈ 7, ബ്ലൂടൂത്ത് 5.3, ജിപിഎസ്, യുഎസ്പി ​ടൈപ്പ് സി 3.2 ജെൻ 1 എന്നിവയാണ് പ്രധാന കണക്റ്റിവിറ്റി ഓപ്ഷനുകൾ.

വിവോ എക്സ്90 എസ് മൂന്ന് കോൺഫിഗറേഷനുകളിൽ ലഭ്യമാണ്. 8ജിബി റാം + 256ജിബി സ്റ്റോറേജ് മോഡലിന് 3,999 യുവാൻ ആണ് വില. 12ജിബി റാം+ 256ജിബി മോഡലിന് 4,299 യുവാനും 12ജിബി റാം + 512ജിബി മോഡലിന് 4,699 യുവാനും വില നിശ്ചയിച്ചിരിക്കുന്നു. പച്ച, വെള്ള, ചുവപ്പ്, കറുപ്പ് നിറങ്ങളിൽ ഫോൺ ലഭ്യമാകും.

Best Mobiles in India

English summary
Chinese smartphone maker Vivo has launched its latest flagship smartphone, the Vivo X90S, in China. This is the fourth smartphone in the Vivo X90 series. The Vivo X90, Vivo X90 Pro, and Vivo X90 Pro Plus smartphones were released earlier in this series.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X