Vivo Y02 Smartphone | ബജറ്റ് റേഞ്ചിലെ വിവോയുടെ പുതിയ പോരാളി; വിവോ വൈ02 സ്മാർട്ട്ഫോൺ ഇന്ത്യയിലെത്തി

|

ആഗോള വിപണിയിൽ അവതരിപ്പിച്ച് ചൂടാറും മുമ്പ് തങ്ങളുടെ ഏറ്റവും പുതിയ ബജറ്റ് സ്മാർട്ട്ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്തിരിക്കുകയാണ് വിവോ. കഴിഞ്ഞ ആഴ്ച ലോഞ്ച് ചെയ്ത Vivo Y02 സ്മാർട്ട്ഫോൺ ആണ് ഇപ്പോൾ ഇന്ത്യൻ വിപണിയിലേക്കും കമ്പനി എത്തിച്ചിരിക്കുന്നത്. ഈ വർഷം ആദ്യം ലോഞ്ച് നടന്ന Vivo Y01 സ്മാർട്ട്ഫോണിന്റെ പിൻഗാമി എന്ന നിലയിലാണ് Vivo Y02 സ്മാർട്ട്ഫോണും ലോഞ്ച് ചെയ്തിരിക്കുന്നത്. പുതിയ ഡിസൈനും സെഗ്മെന്റിന് ചേരുന്ന ഫീച്ചറുകളുമെല്ലാം ഈ ഡിവൈസിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് തുടർന്ന് വായിക്കുക.

 

Vivo Y02 സ്മാർട്ട്ഫോൺ

Vivo Y02 സ്മാർട്ട്ഫോൺ

മുൻഗാമിയെ അപേക്ഷിച്ച് ഏറെ മെച്ചപ്പെട്ട ഡിസൈനും ഒപ്പം വലിയൊരു ക്യാമറ മൊഡ്യൂളും Vivo Y02 സ്മാർട്ട്ഫോൺ ഫീച്ചർ ചെയ്യുന്നു. ഫ്ലാറ്റ് ഡിസൈൻ റിയർ സൈഡിലും വശങ്ങളിലും നിലനിർത്തിയിരിക്കുന്നു. റിയർ സൈഡിലെ മാറ്റ് ഫിനിഷിങ് സ്ക്രാച്ച് റെസിസ്റ്റന്റ് ആണെന്നും വിവോ പറയുന്നുണ്ട്. 163.99 × 75.63 × 8.49mm എന്നിങ്ങനെയാണ് ഈ ഡിവൈസിന്റെ അളവുകൾ. ഏകദേശം 186 ഗ്രാം ഭാരവും Vivo Y02 സ്മാർട്ട്ഫോണിനുണ്ട്.

ആരാധകരേ.., അതിവേഗ ചാർജിങ്ങിന്റെ തമ്പുരാൻ വരുന്നു; Realme GT Neo 5 ഇറക്കി ഞെട്ടിക്കാൻ കമ്പനിആരാധകരേ.., അതിവേഗ ചാർജിങ്ങിന്റെ തമ്പുരാൻ വരുന്നു; Realme GT Neo 5 ഇറക്കി ഞെട്ടിക്കാൻ കമ്പനി

Vivo Y02 സ്മാർട്ട്ഫോൺ ഡിസ്പ്ലെ

Vivo Y02 സ്മാർട്ട്ഫോൺ ഡിസ്പ്ലെ

6.51 ഇഞ്ച് എച്ച്‌ഡി പ്ലസ് എൽസിഡി ഡിസ്പ്ലെയാണ് Vivo Y02 സ്മാർട്ട്ഫോൺ ഫീച്ചർ ചെയ്യുന്നത്. 60 ഹെർട്സിന്റെ സ്ക്രീൻ റിഫ്രഷ് റേറ്റ്, 20 : 9 സക്രീൻ ആസ്പക്റ്റ് റേഷ്യോ ഐ പ്രൊട്ടക്ഷൻ മോഡ് എന്നിവയെല്ലാം വിവോ വൈ02 സ്മാർട്ട്ഫോൺ ഓഫർ ചെയ്യുന്നു. സെൽഫി സെൻസറിനായി വാട്ടർ ഡ്രോപ്പ് നോച്ചും Vivo Y02 സ്മാർട്ട്ഫോണിന്റെ ഡിസ്പ്ലെയിൽ നൽകിയിട്ടുണ്ട്.

Vivo Y02 സ്മാർട്ട്ഫോൺ സോഫ്റ്റ്വെയർ
 

Vivo Y02 സ്മാർട്ട്ഫോൺ സോഫ്റ്റ്വെയർ

മീഡിയടെക് ഹീലിയോ പി 22 ഒക്ട കോർ ചിപ്പ്‌സെറ്റാണ് Vivo Y02 സ്മാർട്ട്ഫോണിന് കരുത്ത് പകരുന്നത്. ഇതിനൊപ്പം 3 ജിബി റാമും 32 ജിബി ഇന്റേണൽ സ്റ്റോറേജും ഡിവൈസ് പാക്ക് ചെയ്യുന്നു. ഡിവൈസ് സ്റ്റോറേജ് 1 ടിബി വരെയായി ഉയർത്താനും Vivo Y02 സ്മാർട്ട്ഫോണിൽ ഓപ്ഷനുണ്ട്. ഇതിനായുള്ള മൈക്രോ എസ്ഡി കാർഡ് സ്ലോട്ടും ഡിവൈസിൽ വിവോ ചേർത്തിട്ടുണ്ട്.

Redmi | ഈ റെഡ്മി സ്മാർട്ട്ഫോൺ ഇപ്പോൾ സ്വന്തമാക്കാം 11,000 രൂപ ഡിസ്കൌണ്ടിൽRedmi | ഈ റെഡ്മി സ്മാർട്ട്ഫോൺ ഇപ്പോൾ സ്വന്തമാക്കാം 11,000 രൂപ ഡിസ്കൌണ്ടിൽ

Vivo Y02 സ്മാർട്ട്ഫോൺ ക്യാമറ

Vivo Y02 സ്മാർട്ട്ഫോൺ ക്യാമറ

എഫ് / 2.0 അപ്പർച്ചർ ഓഫർ ചെയ്യുന്ന 8 എംപി സിംഗിൾ റിയർ ക്യാമറയാണ് Vivo Y02 സ്മാർട്ട്ഫോണിൽ ഉള്ളത്. എഫ് / 2.2 അപ്പർച്ചറുമായി വരുന്ന 5 എംപി സെൽഫി സെൻസറും ഡിവൈസിൽ നൽകിയിരിക്കുന്നു. ആൻഡ്രോയിഡ് 12 ഗോ വേർഷനെ ബേസ് ചെയ്ത് എത്തുന്ന ഫൺടച്ച് ഒഎസ് 12ലാണ് Vivo Y02 സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്.

ബ്ലൂടൂത്ത്

ബ്ലൂടൂത്ത് 5.0, 4ജി ഡ്യുവൽ സിം സപ്പോർട്ട്, വൈഫൈ, ജിപിഎസ്, എഫ്എം റേഡിയോ, 3.5 എംഎം ഓഡിയോ ജാക്ക്, യുഎസ്ബി 2.0 പോർട്ട് എന്നിവയെല്ലാം Vivo Y02 സ്മാർട്ട്ഫോണിലെല്ലാം ലഭ്യമാണ്. 5000 mAh ബാറ്ററിയാണ് ഈ പുതിയ സ്മാർട്ട്ഫോണിന് ഊർജം പകരുന്നത്. ഓർക്കിഡ് ബ്ലൂ, കോസ്മിക് ഗ്രേ കളർ ഓപ്ഷനുകളിൽ Vivo Y02 സ്മാർട്ട്ഫോൺ വിൽപ്പനയ്ക്ക് എത്തും.

Corning Gorilla Glass | കോൺക്രീറ്റിൽ വീണാലും പൊട്ടാത്ത സ്മാർട്ട്ഫോൺ ഡിസ്പ്ലെകൾ; വമ്പൻ പ്രഖ്യാപനവുമായി കോർണിങ്Corning Gorilla Glass | കോൺക്രീറ്റിൽ വീണാലും പൊട്ടാത്ത സ്മാർട്ട്ഫോൺ ഡിസ്പ്ലെകൾ; വമ്പൻ പ്രഖ്യാപനവുമായി കോർണിങ്

Vivo Y02 സ്മാർട്ട്ഫോൺ വിലയിരുത്തൽ

Vivo Y02 സ്മാർട്ട്ഫോൺ വിലയിരുത്തൽ

8,999 രൂപ പ്രൈസ് ടാഗിലാണ് Vivo Y02 സ്മാർട്ട്ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. വിപണിയിൽ മുഖ്യ എതിരാളിയായ മോട്ടോ ഇ22എസുമായിട്ടാണ് വിവോ വൈ02 സ്മാർട്ട്ഫോൺ മത്സരിക്കുക. എന്നാൽ ഇതേ പ്രൈസ് റേഞ്ചിൽ എണ്ണം പറഞ്ഞ ഫീച്ചറുകളുമായിട്ടാണ് മോട്ടോ ഇ22എസ് സ്മാർട്ട്ഫോൺ വരുന്നത്.

മെച്ചപ്പെട്ട ഡിസ്പ്ലെ

മെച്ചപ്പെട്ട ഡിസ്പ്ലെ, പഞ്ച് ഹോൾ കട്ടൌട്ട്, ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണം, ഫിംഗർപ്രിന്റ് സെൻസർ, ശേഷി കൂടിയ ചിപ്പ്സെറ്റ് എന്നീ ഫീച്ചറുകളും പാക്ക് ചെയ്ത് എത്തുന്ന മോട്ടോ ഇ22എസുമായുള്ള മത്സരത്തിൽ വിവോ വൈ02 അൽപ്പം പിന്നിലാണെന്ന് തന്നെ പറയേണ്ടി വരും. എന്നാലും ഓഫ്ലൈൻ വിപണികളിൽ നല്ല കച്ചവടം നേടാനും Vivo Y02 സ്മാർട്ട്ഫോണിന് സാധിച്ചേക്കും.

5G In India | ഇപ്പോൾ വാങ്ങാൻ 30,000 രൂപയിൽ താഴെ വില വരുന്ന ഏറ്റവും മികച്ച 5ജി സ്മാർട്ട്ഫോണുകൾ5G In India | ഇപ്പോൾ വാങ്ങാൻ 30,000 രൂപയിൽ താഴെ വില വരുന്ന ഏറ്റവും മികച്ച 5ജി സ്മാർട്ട്ഫോണുകൾ

Best Mobiles in India

English summary
The Vivo Y02 smartphone which was launched last week has now been brought to the Indian market by the company. The Vivo Y02 smartphone has also been launched as the successor to the Vivo Y01 smartphone that hit the market earlier this year.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X