എൻട്രി ലെവലിലെ പുതിയ ഭടൻ; Vivo Y02 സ്മാർട്ട്ഫോണിനെക്കുറിച്ച് അറിയേണ്ടതെല്ലാം

|

വിവോ സ്മാർട്ട്ഫോണുകൾക്ക്, പ്രത്യേകിച്ചും എൻട്രി ലെവൽ സെഗ്മെന്റിലെ ഡിവൈസുകൾക്ക് വലിയ സ്വീകാര്യത ലഭിക്കുന്ന നാടാണ് നമ്മുടേത്. അതിനാൽ തന്നെ പുറത്തിറങ്ങാൻ ഇരിക്കുന്ന എല്ലാ വിവോ ഡിവൈസുകളെക്കുറിച്ചും ഒരുപാട് ചർച്ചകളും നടക്കാറുണ്ട്. എൻട്രി ലെവൽ ഫോണുകളിൽ എന്ത് ഇത്ര പറയാനിരിക്കുന്നു എന്ന് ചിലരെങ്കിലും കരുതുന്നുണ്ടാവും. ഈ ഡിവൈസുകൾക്ക് ഇന്ത്യൻ സ്മാർട്ട്ഫോൺ മാർക്കറ്റിൽ അത്രയ്ക്ക് സ്വീകാര്യതയുണ്ടെന്നാണ് അവർക്കുള്ള മറുപടി (Vivo Y02).

എൻട്രി ലെവൽ സ്മാർട്ട്ഫോൺ

വിവോയുടെ ഏറ്റവും പുതിയ എൻട്രി ലെവൽ സ്മാർട്ട്ഫോൺ "വിവോ വൈ02" ഇന്തോനേഷ്യ അടക്കമുള്ള ആഗോള വിപണികളിൽ ലോഞ്ച് ചെയ്തിരിക്കുകയാണ്. ഈ വർഷം ആദ്യം പുറത്തിറങ്ങിയ വിവോ വൈ01 മോഡലിന്റെ പിൻഗാമി എന്ന നിലയിലാണ് വിവോ വൈ02 വിപണികളിലെത്തുന്നത്. എൻട്രി ലെവൽ സെഗ്മെന്റിന് ചേരുന്ന തരക്കേടില്ലാത്ത ഫീച്ചറുകളും വിവോ വൈ02 സ്മാർട്ട്ഫോണിൽ നൽകിയിരിക്കുന്നു.

എൽസിഡി ഡിസ്പ്ലെ

വലിയ ഐപിഎസ് എൽസിഡി ഡിസ്പ്ലെ, 8 എംപി റിയർ ക്യാമറ, 5000 mAh ബാറ്ററി, ഒക്ട കോർ പ്രോസസർ, 4ജി കണക്റ്റിവിറ്റി എന്നിങ്ങനെയുള്ള ഫീച്ചറുകളാണ് വിവോ വൈ02 സ്മാർട്ട്ഫോൺ ഫീച്ചർ ചെയ്യുന്നത്. മറ്റ് നിരവധി ഫീച്ചറുകളും വിവോ വൈ02 സ്മാർട്ട്ഫോണിൽ ലഭ്യമാണ്. ഡിവൈസിലെ ഫീച്ചറുകളെക്കുറിച്ചും വിപണിയിലെ എതിരാളികളുമായി വിവോ വൈ02 എങ്ങനെ താരതമ്യം ചെയ്യാമെന്നും വിശദമായി നോക്കാം.

ബജറ്റ് സെഗ്മെന്റിലെ പ്രിയപ്പെട്ടവർ; 15,000 രൂപയിൽ താഴെ വില വരുന്ന Vivo സ്മാർട്ട്ഫോണുകളെക്കുറിച്ചറിയാംബജറ്റ് സെഗ്മെന്റിലെ പ്രിയപ്പെട്ടവർ; 15,000 രൂപയിൽ താഴെ വില വരുന്ന Vivo സ്മാർട്ട്ഫോണുകളെക്കുറിച്ചറിയാം

Vivo Y02: വിവോ വൈ02 ഫീച്ചറുകളും സ്പെക്സും
 

Vivo Y02: വിവോ വൈ02 ഫീച്ചറുകളും സ്പെക്സും

ഫ്ലാറ്റ് റിയർ പാനൽ, സൈഡ് ഡിസൈനാണ് വിവോ വൈ02 സ്മാർട്ട്ഫോൺ ഫീച്ചർ ചെയ്യുന്നത്. റിയർ സൈഡിലെ മാറ്റ് ഫിനിഷിങ് സ്ക്രാച്ച് റെസിസ്റ്റന്റ് ആണെന്നാണ് കമ്പനി അവകാശപ്പെടുന്നത്. വൈ01 നെ അപേക്ഷിച്ച് വിവോ വൈ02 ൽ റിയർ ക്യാമറ മൊഡ്യൂൾ അൽപ്പം വലുതാക്കിയിട്ടുണ്ട്.

വിവോ

6.51 ഇഞ്ച് ഐപിഎസ് എൽസിഡി ഡിസ്പ്ലെയാണ് വിവോ വൈ02 ഫീച്ചർ ചെയ്യുന്നത്. എച്ച്ഡി പ്ലസ് സ്ക്രീൻ റെസല്യൂഷൻ, 20 : 9 ആസ്പക്റ്റ് റേഷ്യോ എന്നിവയും വിവോ വൈ02 സ്മാർട്ട്ഫോണിന്റെ ഡിസ്പ്ലെയുടെ സവിശേഷതകളാണ്. ഡിസ്പ്ലെ ഒരു വാട്ടർഡ്രോപ്പ് നോച്ചും ഫീച്ചർ ചെയ്യുന്നു.

മീഡിയടെക് ഹീലിയോ

12nm ഫാബ്രിക്കേഷൻ പ്രോസസ് ബിൽഡിൽ നിർമിച്ച മീഡിയടെക് ഹീലിയോ പി22 ഒക്ട കോർ പ്രോസസറാണ് വിവോ വൈ02 സ്മാർട്ട്ഫോണിന്റെ ഹൃദയമെന്നാണ് വിലയിരുത്തൽ. 2 ജിബി, 3 ജിബി റാം ഓപ്ഷനുകൾ, 32 ജിബി ഇന്റേണൽ സ്റ്റോറേജ് എന്നിവയും വിവോ വൈ02 സ്മാർട്ട്ഫോൺ ഓഫർ ചെയ്യുന്നു. മൈക്രോ എസ്ഡി കാർഡ് സ്ലോട്ട് വഴി സ്റ്റോറേജ് കപ്പാസിറ്റി കൂട്ടാനും സാധിക്കും.

റിയർ ക്യാമറ

എൽഇഡി ഫ്ലാഷ് സപ്പോർട്ട് ഉള്ള 8 എംപി റിയർ ക്യാമറ സെൻസറുമായാണ് വിവോ വൈ02 വിപണിയിലെത്തുന്നത്. സെൽഫികൾ പകർത്താൻ ഡിവൈസിൽ 5 എംപി ഫ്രണ്ട് ക്യാമറ സെൻസറും നൽകിയിരിക്കുന്നു. 4ജി നെറ്റ്വർക്ക് സപ്പോർട്ട്, ഡ്യുവൽ സിം, ബ്ലൂടൂത്ത് 5.0, വൈഫൈ, ജിപിഎസ്, 3.5mm ഓഡിയോ ജാക്ക് എന്നിവയും വിവോ വൈ02 സ്മാർട്ട്ഫോൺ യൂസേഴ്സിന് ഓഫർ ചെയ്യുന്നു.

Xiaomi 13 | കാത്തിരിപ്പിനൊടുവിൽ എഴുന്നെള്ളത്ത്; ഷവോമിയുടെ കൊമ്പന്മാർ ഡിസംബർ 1നെത്തുംXiaomi 13 | കാത്തിരിപ്പിനൊടുവിൽ എഴുന്നെള്ളത്ത്; ഷവോമിയുടെ കൊമ്പന്മാർ ഡിസംബർ 1നെത്തും

സ്മാർട്ട്ഫോൺ

5000 mAh ബാറ്ററിയാണ് വിവോ വൈ02 സ്മാർട്ട്ഫോൺ ഫീച്ചർ ചെയ്യുന്നത്. ആൻഡ്രോയിഡ് 12 ( ഗോ എഡിഷൻ ) ഒഎസിൽ പ്രവർത്തിക്കുന്ന വിവോ വൈ02 ഇന്തോനേഷ്യൻ വിപണിയിൽ ഇപ്പോൾ തന്നെ ലഭ്യമാണ്. ഇന്തോനേഷ്യയിൽ ( ഐഡിആർ 1,499,000 ) ഏകദേശം 7,800 ഇന്ത്യൻ രൂപ വിലയിലാണ് വിവോ വൈ02 സ്മാർട്ട്ഫോൺ വിൽപ്പനയ്ക്കെത്തുന്നത്. ഓർക്കിഡ് ബ്ലൂ, കോസ്മിക് ഗ്രേ കളർ എന്നീ കളർ ഓപ്ഷനുകളിൽ ഡിവൈസ് ലഭ്യമാകും

ഇന്ത്യ

ഇന്ത്യയടക്കമുള്ള ഏഷ്യൻ വിപണികളിൽ വിവോ വൈ02 സ്മാർട്ട്ഫോൺ ഉടൻ വിൽപ്പനയ്ക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. റിയൽമി സി30 റെഡ്മി എ1 എന്നീ സ്മാർട്ട്ഫോണുകളുമായിട്ടാകും വിവോ വൈ02 ഏറ്റുമുട്ടുക. ഫീച്ചറുകളുടെ കാര്യത്തിൽ ഈ ഡിവൈസുകളുമായി നല്ല മത്സരം കാഴ്ച വയ്ക്കാൻ വിവോ വൈ02 ന് കഴിയുകയും ചെയ്യും. വിലയിലും ഈ മത്സരം കാഴ്ച വയ്ക്കാൻ വിവോയ്ക്കായാൽ എൻട്രി ലെവൽ സെഗ്മെന്റിൽ മത്സരം കടുക്കുമെന്ന് ഉറപ്പാണ്.

Best Mobiles in India

English summary
Vivo's latest entry-level smartphone, the "Vivo Y02," has been launched in global markets. The Vivo Y02 is the successor to the Vivo Y01, which was released earlier this year. The Vivo Y02 smartphone also comes with impeccable features that fit the entry-level segment.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X