ഫോൺ വാങ്ങാൻ ഓഫർ തേടുന്നവരുടെ ശ്രദ്ധയ്ക്ക്, വിവോ Y100, Y100A സ്മാർട്ട്ഫോണുകളുടെ വില കുറഞ്ഞു
നല്ലൊരു 5ജി ഫോൺ വാങ്ങാൻ ഓഫറുകളുടെയും ഡിസ്കൗണ്ടുകളുടെയും അകമ്പടി അന്വേഷിക്കുന്നവർക്ക് സന്തോഷവാർത്തയുമായി വിവോ. ഇന്ത്യൻ വിപണിയിൽ വിവോ വൈ100, വിവോ വൈ100എ സ്മാർട്ട്ഫോണുകളുടെ വില കമ്പനി വീണ്ടും കുറച്ചു. ലോഞ്ചിന് ശേഷം ഇത് രണ്ടാം തവണയാണ് ഈ വിവോ ഫോണുകളുടെ വില കുറയ്ക്കുന്നത്.
ഈ വർഷം ഫെബ്രുവരിയിൽ ആണ് വിവോ Y100 ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. പിന്നാലെ ഏപ്രിലിൽ വിവോ Y100A മോഡലും അവതരിപ്പിക്കപ്പെട്ടു. ലോഞ്ച് ചെയ്യുമ്പോൾ, വിവോ Y100 ന്റെ വില 24,999 രൂപയും Y100A മോഡലിന്റെ വില 26,999 രൂപയുമായിരുന്നു. പിന്നീട് മേയിൽ രണ്ട് മോഡലുകളുടെയും വിലകുറച്ചു.

മേയിൽ നടന്ന ആദ്യ വില പരിഷ്കരണത്തിന് ശേഷം വിവോ Y100, Y100A മോഡലുകളുടെ പ്രാരംഭ മോഡലിന്റെ (8ജിബി റാം+ 128ജിബി സ്റ്റോറേജ്) വില 23,999 രൂപയായും വിവോ Y100A, 8ജിബി റാം + 256ജിബി സ്റ്റോറേജ് മോഡലിന്റെ വില 25,999 രൂപയുമായാണ് കുറഞ്ഞത്.
ഇപ്പോൾ രണ്ടാമതും ഈ മോഡലുകളുടെ വിലയിൽ കമ്പനി കുറവ് വരുത്തിയിരിക്കുകയാണ്. ഇത് പ്രകാരം വിവോ Y100, Y100A മോഡലുകളുടെ പ്രാരംഭ മോഡലിന്റെ ( 8 ജിബി റാം+ 128 ജിബി സ്റ്റോറേജ് ) വില 21,999 രൂപയാണ്. ഇതിന് ആനുപാതികമായി വിവോ Y100 256 ജിബി സ്റ്റോറേജ് മോഡലിന്റെ വില 23,999 രൂപയായും കുറച്ചിട്ടുണ്ട്.
വിലയിൽ വരുത്തിയിരിക്കുന്ന കുറവിന് പുറമേ, ഈ ഫോണുകൾ വാങ്ങുന്ന ഉപയോക്താക്കൾക്ക് ആകർഷകമായ ക്യാഷ് ബാക്ക് ഓഫറുകളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. മെറ്റൽ ബ്ലാക്ക്, ട്വിലൈറ്റ് ഗോൾഡ്, പസഫിക് ബ്ലൂ എന്നിവയുൾപ്പെടെയുള്ള കളർ ഓപ്ഷനുകളിൽ ആണ് വിവോ Y100, Y100A എന്നിവ എത്തുന്നത്.
എസ്ബിഐ (സിസിഇഎംഐ) ഉപയോഗിച്ച് ഈ മോഡലുകൾ വാങ്ങുന്ന ഉപയോക്താക്കൾക്ക് 2,000 രൂപ വരെ ക്യാഷ്ബാക്ക് ലഭിക്കും. കൂടാതെ, തിരഞ്ഞെടുത്ത ഇടപാടുകൾക്കായി വിവോ V-Shield പ്രൊട്ടക്ഷൻ പ്ലാൻ പോലെയുള്ള അധിക ആനുകൂല്യങ്ങളും സീറോ ഡൗൺപേമെന്റ് ഓപ്‌ഷനുകളും വിവോ ഓഫർ ചെയ്യുന്നു. ഈ ഓഫറുകൾ 2023 സെപ്റ്റംബർ 30 വരെയാണ് ലഭ്യമാകുക.
വിവോ Y100, Y100A എന്നിവയുടെ ഫീച്ചറുകൾ ഏതാണ്ട് ഒരേപോലെ തന്നെയാണ് എത്തുന്നത്. രണ്ട് മോഡലിലും 6.38 ഇഞ്ച് അമോലെഡ് FHD+ 90Hz ഡിസ്‌പ്ലേ സജ്ജീകരിച്ചിരിക്കുന്നു. Y100, മീഡിയടെക് ഡിമെൻസിറ്റി 900 പ്രോസസറിലാണ് എത്തുന്നത്. അതേസമയം Y100A ക്വാൽക്കോം സ്നാപ്ഡ്രാഗൺ 695 5G പ്രോസസറിലാണ് പ്രവർത്തിക്കുന്നത്.

ക്യാമറകളുടെ കാര്യത്തിലേക്ക് വന്നാൽ, വിവോ Y100, വിവോ Y100A എന്നിവയ്ക്ക് ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ പിന്തുണയുള്ള 64MP പ്രൈമറി ക്യാമറയും രണ്ട് 2MP സെൻസറുകളും ഉള്ള ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണുള്ളത്. സെൽഫികൾക്കും വീഡിയോ ചാറ്റുകൾക്കുമായി 16 എംപി ഫ്രണ്ട് ക്യാമറയുമുണ്ട്.
ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച് ഒഎസ് 13 കസ്റ്റം സ്‌കിന്നിലാണ് ഈ ഫോണുകൾ രണ്ടും എത്തുന്നത്. 5G, 4G LTE, Wi-Fi, ബ്ലൂടൂത്ത്, GPS, USB ടൈപ്പ്-C പോർട്ട് എന്നിവയും ഈ ഫോണുകൾ ഫീച്ചർ ചെയ്യുന്നു. കൂടാതെ രണ്ട് ഫോണുകളും 44W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 4,500mAh ബാറ്ററി പായ്ക്ക് ചെയ്യുന്നു.


Click it and Unblock the Notifications








