വിവോ പുതിയ സ്മാർട്ട്ഫോൺ പുറത്തിറക്കി, വെറുതേ കിട്ടിയാലും വാങ്ങുംമുമ്പ് അറിഞ്ഞിരിക്കേണ്ടവ ഇതാ
വിവോ തങ്ങളുടെ വൈ സീരീസിലെ ഏറ്റവും പുതിയ സ്മാർട്ട്ഫോണായ വിവോ വൈ100ഐ (vivo Y100i) ചൈനയിൽ പുറത്തിറക്കി. കഴിഞ്ഞ മാസം Y100 ലോഞ്ച് ചെയ്തതിന് പിന്നാലെയാണ് വിവോ ഇപ്പോൾ വൈ100ഐ മോഡലും വിപണിയിൽ എത്തിച്ചിരിക്കുന്നത്. മികച്ച ഫീച്ചറുകളുമായി 18000 രൂപയോട് അടുത്ത വിലയിലാണ് ഈ ഫോണെത്തുന്നത്.
60Hz റിഫ്രഷ് റേറ്റുള്ള 6.64 ഇഞ്ച് ഡിസ്‌പ്ലേ, മീഡിയടെക് ഡിമെൻസിറ്റി 6020 5ജി ചിപ്സെറ്റ് അടക്കമുള്ള ഫീച്ചറുകളുമായാണ് വിവോയുടെ വൈ 100 സീരീസിലേക്ക് ഈ പുതിയ മോഡലും എത്തിയിരിക്കുന്നത്. അധികം വൈകാതെ ഇത് ഇന്ത്യയിലും അവതരിപ്പിക്കപ്പെടും എന്ന് പ്രതീക്ഷിക്കുന്നു. എന്നാൽ ഇക്കാര്യം കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

വിവോ വൈ100ഐയുടെ പ്രധാന ഫീച്ചറുകൾ: 6.64-ഇഞ്ച് ( 2388 × 1080 പിക്സലുകൾ ) ഫുൾ HD+ LCD സ്ക്രീൻ ആണ് ഇതിലുള്ളത്. 100% P3, 96% NTSC കളർ ഗാമറ്റ് എന്നിവയും ഈ വിവോ 5ജി ഫോൺ ഫീച്ചർ ചെയ്യുന്നു.
മാലി-G57 MC2 GPU ഉള്ള ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 6020 7nm പ്രൊസസർ ( ഡ്യുവൽ 2.2GHz കോർടെക്‌സ്-A76 + Hexa 2GHz Cortex-A55 CPU ) ആണ് വിവോ വൈ100ഐയുടെ കരുത്ത്. 12GB LPDDR4X റാം, 512GB UFS 2.2 സ്റ്റോറേജ് എന്നിവ ഇതിന് അകമ്പടിയായി എത്തുന്നു.

ക്യാമറ വിഭാഗത്തിലേക്ക് വന്നാൽ, ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഈ വിവോ ഫോണിൽ കാണാൻ സാധിക്കുക. എഫ്/1.8 അപ്പേർച്ചറുള്ള 50എംപി ക്യാമറയാണ് ഇതിൽ മെയിൻ. ഇതോടൊപ്പം എഫ്/2.4 അപ്പേർച്ചറുള്ള 2എംപി ഡെപ്ത് ക്യാമറയും ഉണ്ട്. കൂടെ എൽഇഡി ഫ്ലാഷും നൽകിയിരിക്കുന്നു. f/2.0 അപ്പേർച്ചർ ഉള്ള 8MP ഫ്രണ്ട് ക്യാമറയും ഇതിലുണ്ട്.
ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള ഒറിജിൻഒഎസ് ( OriginOS) 3യിൽ ആണ് ഈ വിവോ 5ജി ഫോണിന്റെ പ്രവർത്തനം. ഡ്യുവൽ സിം ( നാനോ + നാനോ + മൈക്രോ എസ്ഡി ), സൈഡ് മൌണ്ട് ചെയ്ത ഫിംഗർപ്രിന്റ് സെൻസർ, യുഎസ്ബി ടൈപ്പ്-സി ഓഡിയോ എന്നിവയും ഇതിലുണ്ട്.
5G SA/ NSA, ഡ്യുവൽ 4G VoLTE, Wi-Fi 802.11 ac ( 2.4GHz + 5Ghz ), ബ്ലൂടൂത്ത് 5.1, GPS/ GLONASS/ QZSS, യുഎസ്ബി ടൈപ്പ്-സി എന്നിവയാണ് വിവോ വൈ100ഐയിലെ കണക്ടിവിറ്റി ഓപ്ഷനുകൾ. പിങ്ക്, നീല, ബ്ലാക്ക് എന്നീ നിറങ്ങളിൽ ഈ സ്മാർട്ട്ഫോൺ എത്തുന്നു.

ആക്‌സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ് സെൻസർ, ഇ-കോമ്പസ്, പ്രോക്‌സിമിറ്റി സെൻസർ എന്നിവയാണ് ഇതിലെ പ്രധാന സെൻസറുകൾ. സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ കൂടാതെ, ഫെയ്‌സ് അൺലോക്ക് ഫീച്ചറിനെയും ഈ ഫോൺ പിന്തുണയ്ക്കുന്നു. IP54 റേറ്റിങ് വാഗ്ദാനം ചെയ്യുന്നു എന്നതാണ് മറ്റൊരു ശ്രദ്ധേയ ഫീച്ചർ.
44W ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണയുള്ള 5000mAh ബാറ്ററിയാണ് വിവോ വൈ100ഐയിൽ നൽകിയിരിക്കുന്നത്. വെർച്വൽ റാം ഫീച്ചർ ഉപയോഗിച്ച് ഓൺബോർഡ് മെമ്മറി 24 ജിബി വരെ വർധിപ്പിക്കാം എന്നുള്ളതാണ് വൈ100ഐയുടെ ശ്രദ്ധേയമായ സവിശേഷതകളിൽ മറ്റൊന്ന്. വിവോ വൈ100ഐയുടെ 12GB റാം + 512GB സ്റ്റോറേജ് വേരിയന്റിന് 1,599 യുവാൻ (ഏകദേശം 18,000 രൂപ) ആണ് വില.
വിവോ വൈ100ഐയുടെ വിൽപ്പന ഇതിനകം തന്നെ ചൈനയിൽ ആരംഭിച്ചിട്ടുണ്ട്. ഇന്ത്യ ഉൾപ്പെടെയുള്ള മറ്റ് വിപണികളിൽ ഈ ഫോൺ ലോഞ്ച് ചെയ്യുന്നത് സംബന്ധിച്ച വിവരങ്ങൾ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. വിവോ Y100 ന്റെ 8GB + 128GB സ്റ്റോറേജ് ഫെബ്രുവരിയിൽ ഇന്ത്യയിൽ അവതരിപ്പിച്ചത് 24,999 രൂപ വിലയിൽ ആയിരുന്നു.


Click it and Unblock the Notifications








