Home
Mobile

ഇന്ത്യക്ക് പ്രിയപ്പെട്ടത് തന്നെ! വിവോ Y11 5G, Y21 5G മോഡലുകളുടെ വിലയും ഫീച്ചറുകളും പുറത്തായി

മിഡ് റേഞ്ചിൽ ഒരു പുതിയ 5ജി സ്മാർട്ട്ഫോൺ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവരെ തേടി വിവോയുടെ രണ്ട് Y സീരീസ് മോഡലുകൾ ഉടൻ എത്തിയേക്കുമെന്ന സൂചനകൾ പുറത്ത്. അ‌ടുത്തിടെ വിവോ Y11 5ജി (Vivo Y11 5G), വിവോ Y21 5ജി (Vivo Y21 5G) എന്നീ രണ്ട് മോഡലുകൾ സിംഗപ്പൂരിൽ ലോഞ്ച് ചെയ്യപ്പെട്ടിരുന്നു. വിവോയുടെ Y സീരീസ് ഇന്ത്യക്കും പ്രിയപ്പെട്ടതാണ്, അ‌തിനാൽത്തന്നെ ഈ പുതിയ Y സീരീസ് മോഡലുകളും അ‌ധികം ​വൈകാതെ ഇന്ത്യയിൽ എത്തുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നു. എന്നാൽ ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനങ്ങൾ എത്തുന്നതിന് മുമ്പ് തന്നെ വില ഉൾപ്പെടെയുള്ളവ ഇപ്പോൾ ലീക്കായിരിക്കുന്നു.

ടിപ്‌സ്റ്റർ സുധാൻഷുവിൽ നിന്ന് ലഭിച്ച വിവരങ്ങൾ എന്ന നിലയിൽ 91 മൊ​ബൈൽസ് ഇപ്പോൾ വിവോ Y11 5G, വിവോ Y21 5G എന്നീ മോഡലുകളുടെ വേരിയന്റുകൾ ഏതൊക്കെയെന്നും അ‌വയുടെ ഇന്ത്യയിലെ വില എത്രയായിരിക്കുമെന്നുമുള്ള ഡീറ്റെയിൽസ് വെളിപ്പെടുത്തിയിരിക്കുന്നു. ഇതോടൊപ്പം ഈ മോഡലുകളുടെ പ്രധാന ഫീച്ചറുകളും എത്തിയിട്ടുണ്ട്.

വിവോ Y11 5G, Y21 5G മോഡലുകളുടെ വിലയും ഫീച്ചറുകളും പുറത്തായി
Also Read

വിവോ Y11 5ജിയുടെ 4GB+ 64GB വേരിയന്റിന് 14,999 രൂപയും 4GB+ 128GB വേരിയന്റിന് 16,999 രൂപയും ആയിരിക്കും വില എന്ന് ഇപ്പോൾ പുറത്തുവന്ന ലീക്ക് ഡീറ്റെയിൽസ് വെളിപ്പെടുത്തുന്നു. അ‌തേപോലെ വിവോ Y21 5ജിയുടെ 4GB+ 128GB വേരിയന്റ് 18,499 രൂപ വിലയിലും 6GB+ 128GB വേരിയന്റ് 20,499 രൂപ വിലയിലും 8GB+ 128GB വേരിയന്റ് 22,499 രൂപ വിലയിലും എത്തുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

ഇതിനകം സിംഗപ്പൂരിൽ ലോഞ്ച് ചെയ്ത വിവോ Y11 5ജി, വിവോ Y21 5ജി മോഡലുകളിലെ അ‌തേ ഫീച്ചറുകൾ തന്നെയാകും ഇവയുടെ ഇന്ത്യൻ വേരിയന്റുകളിലും ഉണ്ടാകുക എന്നാണ് ഈ റിപ്പോർട്ടിൽ പറയുന്നത്. ഇതിൽ ഏറ്റവും ശ്രദ്ധേയമായ കാര്യം എന്തെന്നാൽ പ്രധാന ക്യാമറയിലും ഫാസ്റ്റ് ചാർജിംഗ് പിന്തുണയിലും വ്യത്യാസമുണ്ട് എന്നത് മാറ്റി നിർത്തിയാൽ ഈ രണ്ട് ഫോണുകളും ഏറെക്കുറേ ഒരേ ഫീച്ചറുകൾ തന്നെയാണ് വാഗ്ദാനം ചെയ്യുന്നത്.

വിവോ Y11 5G, Y21 5G മോഡലുകളുടെ വിലയും ഫീച്ചറുകളും പുറത്തായി
Also Read

120Hz റിഫ്രഷ് റേറ്റും 1,200 nits പീക്ക് ബ്രൈറ്റ്‌നസും ഉള്ള 6.74-ഇഞ്ച് HD+ LCD ഡിസ്‌പ്ലേ (1600 × 720 പിക്‌സലുകൾ) ആണ് ഈ മോഡലുകളിൽ ഉള്ളത്. മീഡിയടെക് ഡൈമെൻസിറ്റി 6300 ചിപ്‌സെറ്റ് കരുത്തിൽ ആണ് ഇരു ഫോണുകളും സിംഗപ്പൂരിൽ ലോഞ്ച് ചെയ്യപ്പെട്ടത്. ഇവിടെയും അ‌ത് തുടരുമെന്ന് കരുതപ്പെടുന്നു.

ക്യാമറകളുടെ കാര്യമെടുത്താൽ 13MP മെയിൻ ക്യാമറയും QVGA സെക്കൻഡറി ക്യാമറയും അ‌ടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് വിവോ Y11 5G-യിൽ ഉള്ളത്, ഫ്രണ്ടിൽ 5MP സെൽഫി ക്യാമറയും ഉണ്ട്. Y21 5G-യിൽ 50MP പ്രധാന ക്യാമറയുണ്ട്, മറ്റ് ക്യാമറ ഫീച്ചറുകൾ Y11 5ജിയുടേതിന് സമാനമാണ്.

IP65 റേറ്റിങ് ഇവയിലുണ്ട്. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള OriginOS 6-ൽ ആണ് പ്രവർത്തനം. വിവോ Y11, Y21 5ജി മോഡലുകൾ 6,500mAh ബാറ്ററിയുമായിട്ടാകും എത്തുക, പക്ഷേ ഫാസ്റ്റ് ചാർജിങ് ശേഷിയിൽ വ്യത്യാസം ഉണ്ട്. Y11 5ജിയിൽ 15W ചാർജിങ്ങും Y21 5G-യിൽ 45W ഫാസ്റ്റ് ചാർജിങ്ങും ആകും ഉണ്ടാകുക.

Also Read
വിവോ Y11 5G, Y21 5G മോഡലുകളുടെ വിലയും ഫീച്ചറുകളും പുറത്തായി

സിംഗപ്പൂരിൽ വിവോ Y11 5G സൺഷൈൻ ഗോൾഡ്, മിഡ്‌നൈറ്റ് ബ്ലൂ കളർ ഓപ്ഷനുകളിലും Y21 5G ഷാംപെയ്ൻ ഗോൾഡ്, മിഡ്‌നൈറ്റ് ബ്ലൂ കളർ ഓപ്ഷനുകളിലുമാണ് എത്തിയത്. ഇതേ കളർ ഓപ്ഷനുകൾ തന്നെയാണോ ഇന്ത്യയിലും അ‌വതരിപ്പിക്കപ്പെടുക എന്നകാര്യത്തിൽ വ്യക്തതയില്ല. ഇവയുടെ ലോഞ്ച് അ‌ധികം ​വൈകാതെ ഇന്ത്യയിൽ ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്.

More from GizBot

Best Mobiles in India

English summary
The India pricing of the Vivo Y11 5G and Vivo Y21 5G has been leaked ahead of the launch. The 4GB+64GB variant of the Y11 5G will be priced at Rs 14,999 and the 4GB+128GB variant at Rs 16,999. Similarly, the Vivo Y21 5G will be priced at Rs 18,499 for the 4GB+128GB variant, Rs 20,499 for the 6GB+128GB variant, and Rs 22,499 for the 8GB+128GB variant, according to the leaked report.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X