സ്നാപ്ഡ്രാഗൺ 439 SoC പ്രോസസറുമായി ബജറ്റ് വിലയിൽ വിവോ വൈ 12 എസ് 2021 അവതരിപ്പിച്ചു: വിലയും, സവിശേഷതകളും

|

വിവോ വൈ 12 എസ് ഈ കഴിഞ്ഞ ജനുവരിയിലാണ് ഇന്ത്യയിൽ അവതരിപ്പിച്ചത്. ഇപ്പോൾ, ഈ ഒരു പുതിയ വിവോ വൈ 12 എസ് 2021 വേരിയൻറ് കൂടി അവതരിപ്പിച്ചിരിക്കുകയാണ്. ഒറിജിനൽ വിവോ വൈ 12 യുടെ മികച്ച പ്രവർത്തനത്തിനായി നൽകിയിട്ടുള്ള ആൻഡ്രോയിഡ് 11 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിപ്പിക്കുന്ന മീഡിയടെക് ഹീലിയോ പി 35 ന് പകരം സ്നാപ്ഡ്രാഗൺ 439 SoC പ്രോസസറുമായി ഈ പുതിയ ഹാൻഡ്‌സെറ്റ് വിപണിയിൽ വരുന്നു. എന്നാൽ, മറ്റ് സവിശേഷതകൾ ആദ്യത്തെ വിവോ വൈ 12യുടേതിന് സമാനമായി തുടരും. ഈ പുതിയ വേരിയന്റിനെ കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ നമുക്ക് ഇവിടെ പരിശോധിക്കാം.

വിവോ വൈ 12 എസ് 2021 സ്മാർട്ഫോണിൻറെ സവിശേഷതകൾ

വിവോ വൈ 12 എസ് 2021 സ്മാർട്ഫോണിൻറെ സവിശേഷതകൾ

മുകളിൽ സൂചിപ്പിച്ചതുപോലെ, പുതിയ മോഡൽ കുറച്ച് വ്യത്യാസങ്ങൾ ഒഴികെ യഥാർത്ഥ വിവോ വൈ 12 യുടെ അതേ സവിശേഷതകളുമായി വരുന്നു. എച്ച്ഡി + 720 x 1600 പിക്‌സൽ റെസല്യൂഷനും സ്റ്റാൻഡേർഡ് 60 ഹെർട്സ് റിഫ്രഷ് റേറ്റുമുള്ള 6.5 ഇഞ്ച് ഐപിഎസ് എൽസിഡി ഡിസ്‌പ്ലേയും ഈ ഫോണിന് ലഭിക്കുന്നു എന്നാണ് ഇതിനർത്ഥം. 3 ജിബി റാമും 32 ജിബി ഓൺബോർഡ് സ്റ്റോറേജുമായി ജോടിയാക്കിയ സ്‌നാപ്ഡ്രാഗൺ 439 ചിപ്‌സെറ്റാണ് ഈ ഹാൻഡ്‌സെറ്റിന് മികച്ച പ്രവർത്തനക്ഷമത നൽകുന്നത്. നിങ്ങൾക്ക് സ്റ്റോറേജ് കപ്പാസിറ്റി മൈക്രോ എസ്ഡി കാർഡ് വഴി എക്സ്പാൻഡ് ചെയ്യാവുന്നതാണ്.

വിവോ വൈ 12 എസ് 2021 സ്മാർട്ഫോണിൻറെ ക്യാമറ സവിശേഷതകൾ

വിവോ വൈ 12 എസ് 2021 സ്മാർട്ഫോണിൻറെ ക്യാമറ സവിശേഷതകൾ

13 എംപി മെയിൻ ലെൻസും 2 എംപി സെൻസറും ഉൾപ്പെടുന്നതാണ് പുറകിലത്തെ ഡ്യുവൽ ക്യാമറ സെറ്റപ്പ്. സെൽഫികൾ പകർത്തുവാൻ 8 എംപി ഫ്രണ്ട് ക്യാമറ സെൻസറാണ് ഡ്യൂഡ്രോപ്പ് നോച്ചിൽ സ്ഥാപിച്ചിരിക്കുന്നത്. മാത്രമല്ല, ഒറിജിനൽ വിവോ വൈ 12 എസ് ആൻഡ്രോയിഡ് 10 ഓപ്പറേറ്റിംഗ് സിസ്ടത്തിലാണ് പ്രവർത്തിക്കുന്നത്. എന്നാൽ, വിവോ വൈ 12 എസ് 2021 ആൻഡ്രോയിഡ് 11 ഓപ്പറേറ്റിംഗ് സിസ്ടത്തിലാണ് പ്രവർത്തിക്കുന്നു. 10W ചാർജിംഗ് സപ്പോർട്ടുള്ള 5,000 എംഎഎച്ച് ബാറ്ററിയാണ് വിവോ വൈ 12 എസ് 2021ൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

സ്നാപ്ഡ്രാഗൺ 439 SoC പ്രോസസറുമായി ബജറ്റ് വിലയിൽ വിവോ വൈ 12 എസ് 2021

പവർ ബട്ടണുമായി സംയോജിപ്പിച്ചിരിക്കുന്ന സൈഡ് മൗണ്ട് ചെയ്ത ഫിംഗർപ്രിന്റ് സെൻസറും ഈ സ്മാർട്ട്ഫോണിൻറെ മറ്റൊരു സവിശേഷതയാണ്. ഡ്യുവൽ സിം സപ്പോർട്, 4 ജി, വൈ-ഫൈ 802.11 ബി / ജി / എൻ / എസി, ബ്ലൂടൂത്ത് വി 4.2, ജിപിഎസ്, ഗ്ലോനാസ്, 3.5 എംഎം ഓഡിയോ ജാക്ക്, കണക്റ്റിവിറ്റിക്കായി മൈക്രോ യുഎസ്ബി പോർട്ട് എന്നിവ സപ്പോർട്ട് ചെയ്യുന്നു. 164.41 x 76.32 x 8.4 മില്ലിമീറ്ററും യഥാർത്ഥ മോഡലിന് വരുന്ന 191 ഗ്രാം ഭാരവുമാണ് പുതിയ ഫോണിന്.

വിവോ വൈ 12 എസ് 2021 സ്മാർട്ഫോണിന് വിലയും ലഭ്യതയും

വിവോ വൈ 12 എസ് 2021 സ്മാർട്ഫോണിന് വിലയും ലഭ്യതയും

വിവോ വൈ 12 എസ് 2021 ൻറെ 3 ജിബി റാമും 32 ജിബി ഇന്റേണൽ സ്റ്റോറേജിനും വിഎൻ‌ഡി 3,290,000 വില നൽകിയിരിക്കുന്നു. ഈ വില ഇന്ത്യൻ കറൻസിയിൽ 10,445 രൂപയാകും. കൂടാതെ, ഇത് നീല, കറുപ്പ് തുടങ്ങിയ കളർ ഓപ്ഷനുകളിൽ ലഭ്യമാണ്.

 ഒക്സിജൻ ലെവൽ അറിയാൻ വില കൂടിയ സ്മാർട്ട് വാച്ചുകളെക്കാൾ മികച്ചത് വിലകുറഞ്ഞ ഓക്സിമീറ്റർ ഒക്സിജൻ ലെവൽ അറിയാൻ വില കൂടിയ സ്മാർട്ട് വാച്ചുകളെക്കാൾ മികച്ചത് വിലകുറഞ്ഞ ഓക്സിമീറ്റർ

വിവോ വൈ 12 എസ് 2021: ഇന്ത്യയിൽ എപ്പോൾ ലഭ്യമാകും?

വിവോ വൈ 12 എസ് 2021: ഇന്ത്യയിൽ എപ്പോൾ ലഭ്യമാകും?

ഇന്ത്യയിൽ ഈ ഹാൻഡ്‌സെറ്റിൻറെ ലഭ്യതയെക്കുറിച്ച് ഇപ്പോൾ ഒരു വ്യക്തതയും കമ്പനി നൽകിയിട്ടില്ല. എന്നാൽ, കഴിഞ്ഞ വർഷം വിവോ വി 20 (2021) ബ്രാൻഡ് പ്രഖ്യാപിച്ചതിനാൽ വരും ദിവസങ്ങളിൽ ഇന്ത്യയിൽ ഈ ഹാൻഡ്‌സെറ്റ് വിപണിയിലെത്തിച്ചേക്കും. ഇത് പ്രോസസ്സർ ഒഴികെയുള്ള യഥാർത്ഥ വിവോ വി 20 യുടെ അതേ സവിശേഷതകളും പുതിയ മോഡലിലും നിലനിർത്തുന്നു.

Best Mobiles in India

English summary
The Vivo Y12s was first released in India in January. Now, the Vivo Y12s 2021 is a new version from the company. The new Vivo Y12s runs Android 11 and is powered by a Snapdragon 439 processor rather than the MediaTek Helio P35 used in the original Vivo Y12s.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X