ഡ്യുവൽ പിൻ ക്യാമറകളുമായി വിവോ വൈ15എസ് സ്മാർട്ട്ഫോൺ ഇന്ത്യയിലെത്തി
വിവോ വൈ15എസ് ഇന്ത്യയിൽ ലോഞ്ച് ചെയ്തു. കഴിഞ്ഞ വർഷം സിംഗപ്പൂരിൽ അരങ്ങേറ്റം കുറിച്ച വിവോ വൈ15എസ് സ്മാർട്ട്ഫോൺ വാട്ടർ ഡ്രോപ്പ് സ്റ്റൈൽ ഡിസ്‌പ്ലേ നോച്ചുമായി വരുന്നു. ഒപ്പം ഡ്യുവൽ പിൻ ക്യാമറകളും വിവോ വൈ15എസ് ഫീച്ചർ ചെയ്യുന്നു. ആൻഡ്രോയിഡിന്റെ സ്ട്രീംലൈൻ ചെയ്ത ഗോ വേർഷനെ അടിസ്ഥാനപ്പെടുത്തിയാണ് വിവോ വൈ15എസ് വിപണിയിൽ എത്തുന്നത്. രണ്ട് വ്യത്യസ്ത നിറങ്ങളിൽ വരുന്ന വിവോ വൈ15എസ് സ്മാർട്ട്ഫോൺ 5,000 എംഎഎച്ച് ബാറ്ററിയും ഫീച്ചർ ചെയ്യുന്നു. വിപണിയിൽ മോട്ടോ ഇ40, റെഡ്മി 10 പ്രൈം തുടങ്ങിയ ഡിവൈസുകളുമായിട്ടാകും വിവോ വൈ15എസ് ഏറ്റുമുട്ടുക.

വിവോ വൈ15എസ് ഇന്ത്യയിലെ വിലയും ലഭ്യതയും
വിവോ വൈ15എസ് സ്മാർട്ട്ഫോൺ വിപണിയിൽ എത്തുന്നത് ഒരേയൊരു 3 ജിബി റാമും 32 ജിബി സ്റ്റോറേജ് വേരിയന്റുമായാണ്. സ്മാർട്ട്ഫോണിന് 10,990 ( എംആർപി 13,990 രൂപ ) രൂപയാണ് ഇന്ത്യയിൽ വില വരുന്നത്. മിസ്റ്റിക് ബ്ലൂ, വേവ് ഗ്രീൻ നിറങ്ങളിലാണ് വിവോ വൈ15എസ് സ്മാർട്ട്ഫോൺ വിൽപ്പനയ്ക്കെത്തുന്നത്. വിവോ ഇന്ത്യ ഇ സ്റ്റോർ വഴിയും രാജ്യത്തെ വിവിധ റീട്ടെയിൽ സ്റ്റോറുകൾ വഴിയും വെള്ളിയാഴ്ച മുതൽ വിവോ വൈ15എസ് സ്മാർട്ട്ഫോൺ വാങ്ങാൻ ലഭ്യമാണ്.

നവംബറിൽ വിവോ വൈ15എസ് സ്മാർട്ട്ഫോൺ എസ്ജിഡി 179നാണ് ( ഏകദേശം 10,000 രൂപ ) സിംഗപ്പൂരിൽ വിൽപ്പനയ്ക്കെത്തിയത്. സമാനമായ 3 ജിബി + 32 ജിബി കോൺഫിഗറേഷനുമായാണ് ഡിവൈസ് സിംഗപ്പൂരിൽ അവതരിപ്പിച്ചത്. ഇപ്പോൾ പുറത്തിറങ്ങിയ വിവോ വൈ15എസ് സ്മാർട്ട്ഫോൺ 2015ൽ പുറത്തിറക്കിയ അതേ പേരിലുള്ള ഡിവൈസാണെന്ന് തെറ്റിദ്ധരിക്കരുത്.

വിവോ വൈ15എസ് ഫീച്ചറുകൾ
വിവോ വൈ15എസ് സ്മാർട്ട്ഫോൺ ഡ്യുവൽ സിം ഓപ്ഷൻ ഫീച്ചർ ചെയ്യുന്നു. ആൻഡ്രോയിഡ് 11 ബേസ്ഡ് ഫൺടച്ച് ഒസ് 11.1 വേർഷനിലാണ് വിവോ വൈ15എസ് സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. 6.51 ഇഞ്ച് എച്ച്ഡി പ്ലസ് ( 720 x 1,600 പിക്‌സൽസ് ) ഐപിഎസ് ഡിസ്‌പ്ലേയാണ് വിവോ വൈ15എസ് സ്മാർട്ട്ഫോൺ ഫീച്ചർ ചെയ്യുന്നത്. 20:9 ആസ്പക്റ്റ് റേഷ്യോയും വിവോ വൈ15എസ് സ്മാർട്ട്ഫോണിൽ ലഭ്യമാക്കിയിട്ടുണ്ട്.

ഒക്ടാ കോർ മീഡിയടെക് ഹീലിയോ പി35 എസ്ഒസിയാണ് വിവോ വൈ15എസ് സ്മാർട്ട്ഫോണിന് കരുത്ത് പകരുന്നത്. ഒരേയൊരു 3 ജിബി റാമും 32 ജിബി സ്റ്റോറേജ് വേരിയന്റുമായാണ് വിവോ വൈ15എസ് സ്മാർട്ട്ഫോൺ വിപണിയിൽ എത്തുന്നത്. ഫോട്ടോകൾക്കും വീഡിയോകൾക്കുമായി വിവോ വൈ15എസ് സ്മാർട്ട്ഫോൺ ഒരു ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണം ഫീച്ചർ ചെയ്യുന്നു. അതിൽ എഫ് / 2.2 ലെൻസുള്ള 13 മെഗാപിക്സൽ പ്രൈമറി സെൻസറും നൽകിയിരിക്കുന്നു. 2 മെഗാപിക്സൽ മാക്രോ ഷൂട്ടറും വിവോ വൈ15എസ് സ്മാർട്ട്ഫോൺ ഫീച്ചർ ചെയ്യുന്നു. സെൽഫികൾക്കും വീഡിയോ ചാറ്റുകൾക്കുമായി വിവോ വൈ15എസ് സ്മാർട്ട്ഫോണിൽ 8 മെഗാപിക്സൽ സെൽഫി ക്യാമറ സെൻസറും നൽകിയിരിക്കുന്നു.

32 ജിബി ഇന്റേണൽ സ്റ്റോറേജിനൊപ്പം ഡെഡിക്കേറ്റഡ് മൈക്രോ എസ്ഡി കാർഡ് വഴിയുള്ള സ്റ്റോറേജ് വിപുലീകരണത്തിനും വിവോ വൈ15എസ് സ്മാർട്ട്ഫോണിൽ സാധിക്കുന്നു. 4ജി എൽടിഇ, ഡ്യുവൽ ബാൻഡ് വൈഫൈ, ബ്ലൂടൂത്ത് വി5.0, ജിപിഎസ് / എ-ജിപിഎസ്, എഫ്എം റേഡിയോ, മൈക്രോ യുഎസ്ബി പോർട്ട് എന്നിവ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നു. ബോർഡിലെ സെൻസറുകളിൽ ഒരു ആക്സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ്, പ്രോക്സിമിറ്റി സെൻസർ എന്നിവയും നൽകിയിട്ടുണ്ട്. സൈഡ് മൌണ്ട് ചെയ്തിട്ടുള്ള ഫിംഗർപ്രിന്റ് സെൻസറും ഫോണിലുണ്ട്. സാധാരണ 10W ചാർജിങിനെ സപ്പോർട്ട് ചെയ്യുന്ന 5,000 എംഎഎച്ച് ബാറ്ററിയാണ് വിവോ വൈ15എസ് സ്മാർട്ട്ഫോണിൽ പായ്ക്ക് ചെയ്തിരിക്കുന്നത്. 163.96x75.2x8.28mm എന്നിങ്ങനെയാണ് വിവോ വൈ15എസ് സ്മാർട്ട്ഫോണിന്റെ അളവുകൾ വരുന്നത്. 179 ഗ്രാം ഭാരവും വിവോ വൈ15എസ് സ്മാർട്ട്ഫോണിന് ഉണ്ട്.


Click it and Unblock the Notifications