Home
Mobile

ശരിക്കും മധുരപ്പതിനെട്ടോ​? വിവോ Y18 ഇന്ത്യയിൽ ലോഞ്ച് ചെയ്തു; കാണാൻ കൊള്ളാം!

പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡായ വിവോ ​വൈ സീരീസിൽ ഒരു പുതിയ സ്മാർട്ട്ഫോൺ ഇന്ത്യയിൽ അ‌വതരിപ്പിച്ചു. വിവോ ​വൈ18 (Vivo Y18 ) എന്നാണ് ഈ സ്മാർട്ട്ഫോണിന്റെ പേര്. അ‌ധികം കൊട്ടിഘോഷങ്ങളൊന്നുമില്ലാതെ വളരെ നിശബ്ദമായാണ് ഈ സ്മാർട്ട്ഫോൺ ഇന്ത്യയിൽ അ‌വതരിപ്പിച്ചിരിക്കുന്നത്. അ‌ത് എന്തുകൊണ്ടാണ് എന്ന് വഴിയേ പറയാം

HD+ ഡിസ്‌പ്ലേ, മീഡിയടെക് ഹീലിയോ ചിപ്‌സെറ്റ്, IP54 റേറ്റിംഗ്, 15W ഫാസ്റ്റ് ചാർജിംഗ് തുടങ്ങിയ ഫീച്ചറുകളൊക്കെയായി പതിനായിരം രൂപയിൽ താഴെ വിലയിലാണ് വിവോ ​വൈ18 അ‌വതരിപ്പിച്ചിരിക്കുന്നത്. രണ്ട് വേരിയന്റുകളിൽ ഈ ഫോൺ ഇന്ത്യയിൽ ലഭ്യമാണ്. അ‌ത് ഏതൊക്കെ വേരിയന്റുകളാണെന്നും ഈ ഫോണിലെ പ്രധാന ഫീച്ചറുകളെന്താണെന്നും പരിചയപ്പെടാം.

ശരിക്കും മധുരപ്പതിനെട്ടോ​? വിവോ Y18 ഇന്ത്യയിൽ ലോഞ്ച് ചെയ്തു

വിവോ Y18 സ്മാർട്ട്ഫോണിന്റെ പ്രധാന ഫീച്ചറുകൾ: 6.56 ഇഞ്ച് ഐപിഎസ് എൽസിഡി എച്ച്ഡി+ ഡിസ്‌പ്ലേയാണ് ഇതിലുള്ളത്. 90 ഹെർട്സ് റിഫ്രഷ് റേറ്റ്, 840 നിറ്റ്സ് എച്ച്ബിഎം ​ബ്രൈറ്റ്നസ്, 1612 X 720 പിക്സൽ റെസലൂഷൻ, 269 പിപിഐ പിക്സൽ ഡെൻസിറ്റി, 83 ശതമാനം എൻടിഎസ്‌സി ഗാമറ്റ് തുടങ്ങിയ ഫീച്ചറുകൾ ഈ ഡിസ്പ്ലേയോടൊപ്പം എത്തുന്നു.

ടിയുവി റെയ്ൻലാൻഡ് സർട്ടിഫിക്കേഷൻ പിന്തുണയും ഈ ഫോണിലെ ഡിസ്പ്ലേയ്ക്ക് ഉണ്ട്. മാലി G52 GPU-മായി ജോടിയാക്കിയ മീഡിയടെക ഹീലിയോ G85 ചിപ്സെറ്റ് ആണ് ഈ ഹാൻഡ്‌സെറ്റിന്റെ ശക്തി കേന്ദ്രം. ഇതിന് അ‌കമ്പടിയായി 4GB LPDDR4x റാമും 64GB/128GB eMMC 5.1 സ്റ്റോറേജും ഉണ്ട്.

ശരിക്കും മധുരപ്പതിനെട്ടോ​? വിവോ Y18 ഇന്ത്യയിൽ ലോഞ്ച് ചെയ്തു

പരമാവധി 128ജിബി ഓൺബോർഡ് സ്റ്റോറേജ് മാത്രമാണ് ഇതിലുള്ളത് എങ്കിലും ​മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് സ്റ്റോറേജ് സൗകര്യം വർധിപ്പിക്കാനുള്ള ഓപ്ഷൻ നൽകിയിട്ടുണ്ട്. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച്ഒഎസ് 14 കസ്റ്റം സ്‌കിൻ ഔട്ട് ഓഫ് ബോക്‌സിലാണ് വിവോ ​വൈ18 സ്മാർട്ട്ഫോണിന്റെ പ്രവർത്തനം.

ബജറ്റ് വിലയിൽ എത്തുന്ന ഫോൺ ആയതിനാൽ പരിമിതമായ ക്യാമറ സജ്ജീകരണങ്ങളാണ് ഇതിലുള്ളത്. എങ്കിലും ​പ്രൈമറി ക്യാമറ 50MPയുടേത് ആണ്. f/1.8 അപ്പേർച്ചർ ഇതിനുണ്ട്. പ്രധാന ക്യാമറയോടൊപ്പം നൽകിയിട്ടുള്ളത് VGA (0.8MP) സെൻസർ ആണ്. ഇതോടൊപ്പം ഫ്രണ്ടിൽ 8MP സെൽഫി ക്യാമറയും നൽകിയിരിക്കുന്നു.

വെള്ളവും പൊടിയും പ്രതിരോധിക്കുന്നതിനുള്ള IP54 റേറ്റിംഗ്, സൈഡ് മൗണ്ടഡ് ഫിംഗർപ്രിൻ്റ് സ്കാനർ, 150 ശതമാനം വോളിയം ബൂസ്റ്റ് എന്നിവയുടെ പിന്തുണയും ഈ വിവോ ഫോണിലുണ്ട്. 15W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5,000mAh ബാറ്ററിയാണ് വിവോ Y18 പായ്ക്ക് ചെയ്യുന്നത്. അ‌തിനാൽ ദിവസം മുഴുവൻ നീണ്ടുനിൽക്കുന്ന ഉപയോഗങ്ങൾക്ക് പിന്തുണ ലഭിക്കും.

ശരിക്കും മധുരപ്പതിനെട്ടോ​? വിവോ Y18 ഇന്ത്യയിൽ ലോഞ്ച് ചെയ്തു

185 ഗ്രാം ആണ് ഈ വിവോ ഫോണിന്റെ ഭാരം. ഇതിന്റെ കണക്ടിവിറ്റി ഓപ്ഷനുകളായി നൽകിയിരിക്കുന്നത് ഡ്യുവൽ-സിം, 4ജി, വൈ-ഫൈ, ബ്ലൂടൂത്ത് 5.0, ജിപിഎസ്, ഗ്ലോനാസ്, ഗലീലിയോ, യുഎസ്ബി ടൈപ്പ്-സി 2.0 എന്നിവയൊക്കെയാണ്. അ‌തായത് ഇതൊരു 4ജി ഫോൺ ആണ്. അ‌തിനാൽത്തന്നെയാകാം തുടക്കത്തിൽ പറഞ്ഞതുപോലെ അധികം പ്രചാരണങ്ങളൊന്നുമില്ലാതെ ഈ ഫോൺ അ‌വതരിപ്പിക്കപ്പെട്ടത്.

ഇന്ത്യയിൽ ഇത് 5ജി ഫോണുകളുടെ കാലമാണ്. പുതിയ ഫോൺ വാങ്ങുന്നവരിൽ ഭൂരിഭാഗം പേരും ആഗ്രഹിക്കുക 5ജി ഫോൺ ആണ്. അ‌റിഞ്ഞുകൊണ്ട് ഒരു 4ജി ഫോൺ പുതിയതായി വാങ്ങുന്നവർ വളരെ കുറവാണ്. ഏറ്റവും കുറഞ്ഞ വിലയിൽ ഒരു സ്മാർട്ട്ഫോൺ അ‌ന്വേഷിക്കുന്നവർ ചിലപ്പോൾ 4ജി ഫോണുകൾ തെരഞ്ഞെടുത്തേക്കും.

ജെം ഗ്രീൻ, സ്പേസ് ബ്ലാക്ക് നിറങ്ങളിൽ ആണ് ഈ ഫോൺ ലഭ്യമാകുക. വിവോ ​Y18യുടെ 4GB റാം+ 64GB സ്റ്റോറേജ് വേരിയന്റിന് 8,999 രൂപയും 4GB റാം+ 128GB സ്റ്റോറേജ് വേരിയന്റിന് 9,999 രൂപയുമാണ് ഇന്ത്യയിലെ വില. വിവോ ഇസ്റ്റോർ വഴി ഈ ഫോണുകൾ വിൽപ്പനയ്‌ക്കെത്തും, ഓഫ്‌ലൈൻ സ്റ്റോറുകൾ വഴിയും വാങ്ങാം.

More from GizBot

Best Mobiles in India

English summary
Vivo Y18 launched in India. Vivo Y18 comes with features like HD+ display, MediaTek Helio chipset, IP54 rating and 15W fast charging. Vivo Y18 is priced at Rs 8,999 for the 4GB RAM + 64GB storage variant and Rs 9,999 for the 4GB RAM + 128GB storage variant in India.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X