Home
Mobile

ഇതിനിടയിൽ ഇങ്ങനേം ഒരു സാധനം ഇറങ്ങിയോ! വിവോ Y18i ഇന്ത്യയിൽ, വില 7999 രൂപ

ബജറ്റ് സ്മാർട്ട്ഫോൺ വിപണിയുടെ കരുത്ത് കൂട്ടി പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡായ വിവോ 8000 രൂപയിൽ താഴെ വിലയിൽ ഒരു പുതിയ ബജറ്റ് സ്മാർട്ട്ഫോൺ ഇന്ത്യയിൽ അ‌വതരിപ്പിച്ചു. കുറഞ്ഞ വിലയിൽ ഒരു സ്മാർട്ട്ഫോൺ സ്വന്തമാക്കണം എന്ന് ആഗ്രഹിക്കുന്നവരെ ലക്ഷ്യമിട്ട് 7999 രൂപ വിലയിൽ വിവോ Y18i (Vivo Y18i ) എന്ന സ്മാർട്ട്ഫോൺ ആണ് കമ്പനി ഇന്ത്യയിൽ അ‌വതരിപ്പിച്ചിരിക്കുന്നത്. Unisoc T612 ചിപ്‌സെറ്റാണ് ഈ സ്മാർട്ട്ഫോണിന്റെ കരുത്ത്. ബജറ്റ് വിലയിലെത്തുന്ന വിവോ Y18i ഒരു 4ജി സ്മാർട്ട്ഫോൺ ആണ് എന്നകാര്യം സ്മാർട്ട്ഫോൺ പ്രേമികൾ പ്രത്യേകം ശ്രദ്ധിക്കുക.

പുതിയ സ്മാർട്ട്ഫോണുകൾ വാങ്ങുന്ന ഭൂരിഭാഗം പേരും 5ജി ഫോണുകൾ ആണ് തെരഞ്ഞെടുക്കുക. 10000 രൂപയിൽ താഴെ വിലയിൽ പോലും 5ജി സ്മാർട്ട്ഫോണുകൾ ലഭ്യമാണ് എന്നകാര്യം കൂടി ഇതോടൊപ്പം ശ്രദ്ധിക്കുക. എങ്കിലും ഏറ്റവും കുറഞ്ഞ വിലയിൽ ഒരു 4ജി സ്മാർട്ട്ഫോണായാലും മതി എന്നുള്ളവർക്ക് വിവോയുടെ ഈ പുതിയ ഫോണും ഇനി വാങ്ങാൻ പരിഗണിക്കാം.

ഇതിനിടയിൽ ഇങ്ങനേം ഒരു സാധനം ഇറങ്ങിയോ! വിവോ Y18i ഇന്ത്യയിൽ

വിവോ Y18iയുടെ പ്രധാന ഫീച്ചറുകൾ: 6.56 ഇഞ്ച് HD+ (720x1,612 പിക്‌സൽ) LCD സ്‌ക്രീൻ ആണ് ഇതിലുള്ളത്. അത് 60Hz നും 90Hz നും ഇടയിലുള്ള റിഫ്രഷ് റേറ്റും ഉയർന്ന 528 nits ​ബ്രൈറ്റ്നസും വാഗ്ദാനം ചെയ്യുന്നുണ്ട്. ഒക്ടാ കോർ യൂണിസോക് T612 ചിപ്‌സെറ്റാണ് ഈ ഹാൻഡ്‌സെറ്റിന് കരുത്ത് പകരുന്നത്.

പ്രോസസറിന് കരുത്തുപകരാനായി 4GB LPDDR4X റാമും ഇതിൽ നൽകിയിട്ടുണ്ട്. 64ജിബി സ്റ്റോറേജ് ഓപ്ഷനാണ് ഈ വിവോ ബജറ്റ് 4ജി ഫോൺ വാഗ്ദാനം ചെയ്യുന്നത്. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച ഒഎസ് 14-ൽ ആണ് വിവോ ​വൈ18ഐ പ്രവർത്തിക്കുന്നത്. ക്യാമറകളുടെ കാര്യമെടുത്താൽ ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണം ഈ ഫോൺ വാഗ്ദാനം ചെയ്യുന്നുണ്ട്.

ഇതിനിടയിൽ ഇങ്ങനേം ഒരു സാധനം ഇറങ്ങിയോ! വിവോ Y18i ഇന്ത്യയിൽ

വിവോ Y18i സ്മാർട്ട്ഫോണിന്റെ ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണത്തിൽ എഫ്/2.2 അപ്പേർച്ചറുള്ള 13 മെഗാപിക്സൽ പ്രൈമറി ക്യാമറയും എഫ്/3.0 അ‌പ്പേർച്ചറുള്ള 0.08 മെഗാപിക്സൽ സെക്കൻഡറി ക്യാമറയും വിവോ നൽകിയിരിക്കുന്നു. ഫ്രണ്ടിൽ സെൽഫികൾ എടുക്കുന്നതിനും വീഡിയോ കോളുകൾ ചെയ്യുന്നതിനും ഉപയോഗിക്കാവുന്ന 5 മെഗാപിക്സൽ (f/2.2 അ‌പ്പേർച്ചർ) ക്യാമറയും ഉണ്ട്.

ഇന്റേണൽ സ്റ്റോറേജ് 64ജിബി മാത്രമേ ഉള്ളെങ്കിലും മൈക്രോ എസ്ഡി കാർഡ് സ്ലോട്ട് വഴി 1TB വരെ സ്റ്റോറേജ് വർദ്ധിപ്പിക്കാൻ സൗകര്യമുണ്ട്. 4ജി, ​വൈ​ഫൈ 5, ബ്ലൂടൂത്ത് 5. GPS, യുഎസ്ബി ​ടൈപ്പ് സി പോർട്ട് എന്നിവ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നു. ആക്‌സിലറോമീറ്റർ, പ്രോക്‌സിമിറ്റി സെൻസർ, ആംബിയൻ്റ് ലൈറ്റ് സെൻസർ എന്നിവയുൾപ്പെടെയുള്ള സെൻസറുകളും ഈ ഫോണിലുണ്ട്.

പൊടി, സ്പ്ലാഷ് പ്രതിരോധത്തിന് IP54 റേറ്റിങ് സഹിതമാണ് വിവോ Y18i എത്തുന്നത്. 15W ചാർജിങ് പിന്തുണയോടെ 5,000mAh ബാറ്ററിയും ഈ ബജറ്റ് സ്മാറട്ട്ഫോൺ പായ്ക്ക് ചെയ്യുന്നു. 163.63 x 75.58 x 8.39 എംഎം വലിപ്പവും 185 ഗ്രാം ഭാരവുമാണ് ഈ ഫോണിനുള്ളത്.

ഇതിനിടയിൽ ഇങ്ങനേം ഒരു സാധനം ഇറങ്ങിയോ! വിവോ Y18i ഇന്ത്യയിൽ

ജെം ഗ്രീൻ, സ്‌പേസ് ബ്ലാക്ക് എന്നീ കളർ ഓപ്ഷനുകളിൽ വിവോ Y18i ഇന്ത്യയിൽ വിൽക്കുന്നു, ഇതിന്റെ 4GB റാം + 64GB സ്റ്റോറേജ് കോൺഫിഗറേഷന് 7,999 രൂപയാണ് വില. ഇതിനകം വിൽപ്പന ആരംഭിച്ച ഈ ഫോൺ കമ്പനിയുടെ ഇ-സ്റ്റോർ, ആമസോൺ, ഫ്ലിപ്പ്കാർട്ട്, ക്രോമ പോലുള്ള റീട്ടെയിലർമാർ വഴി വാങ്ങാനാകും.

More from GizBot

Best Mobiles in India

English summary
Vivo Y18i smartphone launched in India. This smartphone is powered by the Unisoc T612 chipset. The Vivo Y18i is sold in India in Gem Green and Space Black color options and is priced at Rs 7,999 for the 4GB RAM + 64GB storage configuration. The phone can be purchased through retailers like Vivo eStore, Amazon, Flipkart and Croma.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X