വില വെറും 10499 രൂപ! പുതിയ 5G ഫോൺ തേടുന്നവർക്കായി വിവോ Y19 5G ഇന്ത്യയിൽ എത്തി
കഴിഞ്ഞ കുറച്ചധികം നാളുകളായി പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡുകളെല്ലാം ബജറ്റ് വിലയിൽ പുതിയ 5ജി ഫോൺ ഇറക്കുന്നതിൽ പ്രത്യേകം ശ്രദ്ധ നൽകുന്നുണ്ട്. അതിന്റെ ഭാഗമായി നിരവധി സ്മാർട്ട്ഫോണുകളാണ് 10000 രൂപയോടടുത്ത വിലയിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. ഇപ്പോൾ ആ നിരയിലേക്ക് ഒരു പുതിയ 5ജി സ്മാർട്ട്ഫോൺ കൂടി എത്തിയിരിക്കുന്നു. പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡായ വിവോ തങ്ങളുടെ Y സീരീസിന്റെ ഭാഗമായി വിവോ Y19 5G (vivo Y19 5G) എന്ന മോഡൽ ഇന്ത്യയിൽ ലോഞ്ച് ചെയ്തു. ഇതിന്റെ അടിസ്ഥാന വേരിയന്റ് വെറും 10499 രൂപ വിലയിൽ വാങ്ങാനാകും എന്നതാണ് പ്രത്യേകത.
Y39 5G ലോഞ്ച് ചെയ്തതിന് പിന്നാലെ എത്തിയിരിക്കുന്ന പുതിയ Y19 5ജിയിൽ മീഡിയടെക് ഡിമെൻസിറ്റി 6300 പ്രൊസസർ ആണ് നൽകിയിരിക്കുന്നത്. 6GB വരെ വെർച്വൽ റാം ഫീച്ചർ, നിരവധി എഐ ഫീച്ചറുകൾ, മിലിട്ടറി-ഗ്രേഡ് ഡ്യൂറബിലിറ്റി, സ്വിസ് SGS ഫൈവ്-സ്റ്റാർ ഡ്രോപ്പ് റെസിസ്റ്റൻസ് സർട്ടിഫിക്കേഷൻ തുടങ്ങി ആകർഷകമായ ഫീച്ചറുകൾ ഈ ബജറ്റ് 5ജി ഫോണിലുണ്ട്.

വിവോ Y19 5Gയുടെ പ്രധാന ഫീച്ചറുകൾ: 90Hz റിഫ്രഷ് റേറ്റ് ഉള്ള 6.74 ഇഞ്ച് (1600 × 720 പിക്സലുകൾ) HD+ LCD സ്ക്രീൻ ആണ് ഇതിലുള്ളത്. 840 nits വരെ പീക്ക് ബ്രൈറ്റ്നസ്, 70% NTSC കളർ ഗാമട്ട് എന്നിവയും ഇതിലുണ്ട്.
ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 6300 6nm പ്രോസസർ (2x കോർടെക്സ്-A76 @ 2.4GHz 6x കോർടെക്സ്-A55 @ 2GHz) ആണ് വിവോ Y19 5ജിയുടെ കരുത്ത്. ആം മാലി-G57 MC2 ജിപിയു, 4GB / 6GB LPDDR4x റാം, 6GB വരെ വെർച്വൽ റാം എന്നീ ഫീച്ചറുകളും ഇതിലുണ്ട്.

64GB / 128GB (eMMC 5.1) സ്റ്റോറേജ് ഓപ്ഷനുകളാണ് വിവോ Y19 5ജി വാഗ്ദാനം ചെയ്യുന്നത്. ഇത് കൂടാതെ ഉപയോക്താക്കൾക്ക് വേണമെങ്കിൽ മൈക്രോ എസ്ഡി ഉപയോഗിച്ച് സ്റ്റോറേജ് 2TB വരെ വർധിപ്പിക്കാനുള്ള സൗകര്യം ഉണ്ട്. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച് ഒഎസ് 15ൽ ആണ് പ്രവർത്തനം.
ക്യാമറകളുടെ കാര്യമെടുത്താൽ, ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഇതിലുള്ളത്. f/2.2 അപ്പേർച്ചറുള്ള 13MP മെയിൻ ക്യാമറ, f/3.0 അപ്പേർച്ചറുള്ള 0.08 പോർട്രെയിറ്റ് ക്യാമറ, LED ഫ്ലാഷ് എന്നിവ അതിൽ അടങ്ങുന്നു. സെൽഫിക്കും മറ്റുമായി f/2.2 അപ്പേർച്ചർ ഉള്ള 5MP ഫ്രണ്ട് ഫേസിംഗ് ക്യാമറയാണ് നൽകിയിരിക്കുന്നത്.
എഐ ഇറേസ്, എഐ ഫോട്ടോ എൻഹാൻസ്, എഐ ഡോക്യുമെന്റ്സ് തുടങ്ങിയ നിരവധി എഐ ഫീച്ചറുകളുടെ പിന്തുണയോടെയാണ് ഈ ഫോൺ എത്തിയിരിക്കുന്നത്. മിലിട്ടറി-ഗ്രേഡ് ഡ്യൂറബിലിറ്റി, സ്വിസ് SGS ഫൈവ്-സ്റ്റാർ ഡ്രോപ്പ് റെസിസ്റ്റൻസ് സർട്ടിഫിക്കേഷൻ എന്നിവയും പൊടി, ജല പ്രതിരോധം എന്നിവയ്ക്കുള്ള IP64 റേറ്റിങ്ങും വിവോ Y19 5ജിക്ക് ഉണ്ട്.

ഡ്യുവൽ സിം (നാനോ+ നാനോ +മൈക്രോ എസ്ഡി), സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, ബോട്ടം-പോർട്ടഡ് സ്പീക്കർ, FM റേഡിയോ, 5G SA/NSA (n1/n3/n5/n8/n28B/n38/n40/n77/n78bands), ഡ്യുവൽ 4G VoLTE, USB ടൈപ്പ്-C, BlueVolt സാങ്കേതികവിദ്യയുള്ള 5,500mAh ബാറ്ററി, 15W ഫ്ലാഷ് ചാർജിങ്, റിവേഴ്‌സ് വയർഡ് ചാർജിങ് എന്നിവയാണ് ഇതിലെ മറ്റ് പ്രധാന ഫീച്ചറുകൾ. 167.3 x 76.95 x 8.19mm വലിപ്പവും 199 ഗ്രാം ഭാരവുമാണ് ഇതിനുള്ളത്.
വിവോ Y29 5ജിയുടെ 4GB+ 64GB അടിസ്ഥാന വേരിയന്റിന് 10,499 രൂപയാണ് വില. ഇത് കൂടാതെ 4GB+128GB വേരിയന്റ് 11,499 രൂപ വിലയിലും 6GB+128GB വേരിയന്റ് 12,999 രൂപ വിലയിലും എത്തുന്നു. ടൈറ്റാനിയം സിൽവർ, മജസ്റ്റിക് ഗ്രീൻ കളർ ഓപ്ഷനുകളിലാണ് ഇത് ലഭ്യമാകുക. വിവോയുടെ വിവോ ഇന്ത്യ ഇ-സ്റ്റോർ, ഫ്ലിപ്കാർട്ട്, പാർട്നർ റീട്ടെയിൽ സ്റ്റോറുകൾ എന്നിവിടങ്ങളിലൂടെ ഇത് വാങ്ങാനാകും. സീറോ ഡൗൺ പേയ്‌മെന്റിൽ 3 മാസത്തെ നോ-കോസ്റ്റ് EMI സൗകര്യം ലഭ്യമാണ്.


Click it and Unblock the Notifications








