വില വെറും 7999 രൂപ! വില കുറവാണെങ്കിലും ഫീച്ചർ കൂടുതലാണ്: Vivo Y19e ഇന്ത്യയിൽ അവതരിച്ചു
സ്മാർട്ട് ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്ന സമയം മുതൽ നൂറായിരം കാര്യങ്ങൾ നമ്മുടെ മനസ്സിലൂടെ കടന്നുപോകും. അതിന്റെ ഫീച്ചറുകളും വിലയും സൈസും എല്ലാം ഘടകങ്ങളാണ്. ചിലർ ചില കമ്പനികളുടെ ഫോണുകൾ മാത്രമാണ് ഉപയോഗിക്കുക. അത്തരക്കാർക്ക് ചിന്തകൾ ഇത്രയ്ക്ക് കാടുകയറില്ലെങ്കിലും ഏത് കമ്പനി ആയാലും പ്രശ്‌നമില്ല എന്ന് ചിന്തിക്കുന്നവർക്കാവും ഇത് ഏറ്റവും ഭാരിച്ചുള്ള ജോലി. ഇന്ത്യയിൽ വിവിധ സ്മാർട്ട് ഫോണുകൾ വിപണിയിലുണ്ട്. പ്രീമിയം ഫോണുകളും മിഡ്-ലെവൽ ഫോണുകളും ബജറ്റ് ഫ്രണ്ട്‌ലി ഫോണുകളും ഇപ്പോൾ ധാരാളം ലഭിക്കും. എന്നാൽ ബജറ്റ് ഫ്രണ്ട്‌ലി ഫോൺ നോക്കുന്നവരാണെങ്കിൽ മികച്ച ഒരു ഒപ്ഷൻകൂടി നിങ്ങളുടെ മുന്നിലെത്തിയിട്ടുണ്ട്.
വിവോയുടെ ഏറ്റവും പുതിയ ഫോണായ Vivo Y19e ഇന്ത്യയിൽ അവതരിച്ചു കഴിഞ്ഞു. ആകർഷകമായ ഫീച്ചറുകളും മികച്ച ഡിസൈനും ഉൾക്കൊള്ളിച്ചാണ് ഈ മോഡലിനെ വിവോ എത്തിച്ചത്. സ്ലിം ഡിസൈൻ ശൈലിയാണ് പ്രധാന സവിശേഷത. ഈ ഡിസൈൻ പ്രീമിയം ലുക്ക് സമ്മാനിക്കുന്നുണ്ട്. സ്റ്റൈലിഷ് ഡിസൈനിനൊപ്പം കരുത്തുറ്റ പ്രൊസസറുംകൂടി വരുന്നതോടെ ഫീച്ചറുകളാൽ സമ്പന്നമായ ഒരു ബജറ്റ് സ്മാർട്ഫോൺ വിവോ Y19e വിളിക്കാം.

ഇതിന്റെ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ് ഇതിന്റെ വില. വെറും 7999 രൂപ മുതലാണ് ഇതിന്റെ വില ആരംഭിക്കുന്നത്. സാധാരണക്കാരെ ലക്ഷ്യം വെച്ച് ഫോണുകൾ പുറത്തിറക്കാൻ മടിയില്ലാത്ത കമ്പനിയാണ് വിവോ. അതിനാൽ തന്നെ വില കേട്ട് തൽക്കാലം ഞെട്ടേണ്ട. വിവോക്ക് ഇതൊക്കെ നിസ്സാരം. എത്ര ഫോണുകൾ ഇതുപോലെ തുച്ചമായ വിലയ്ക്ക് പുറത്തിറക്കി ഞെട്ടിച്ചിട്ടുണ്ട് വിവോ.
6.74 ഇഞ്ച് എൽ.സി.ഡി ഡിസ്പ്ലേ, 90 ഹെഡ്‌സ് റിഫ്രഷ് റേറ്റ്, 1000 നിറ്റ്സ് പീക്ക് ബ്രൈറ്റ്നെസ്, IP64 റേറ്റിങ്, 300 ശതമാനം സൗണ്ട് ബൂസ്റ്റ് ചെയ്യാൻ സാധിക്കുന്ന ഡ്യുവൽ സ്റ്റീരിയോ സ്പീക്കർ, സർകുലാർ ഡൈനാമിക് ലൈറ്റ് എന്നിവ പ്രത്യേകതകളാണ്.
ആൻഡ്രോയിഡ് 14 ഒഎസ് അടിസ്ഥാനമാക്കിയുള്ള ഫൺ ടച്ച് 14 ഒഎസിലാണ് ഫോൺ പ്രവർത്തിക്കുന്നത്. 4GB LPDDR4x റാമുമായി ജോടിയാക്കിയ Unisoc T7725 ചിപ്‌സെറ്റാണ് ഇതിന് കരുത്ത് പകരുന്നത്.

64GB eMMC 5.1 സ്റ്റോറേജുമായാണ് ഫോൺ വരുന്നത്. ഒരു പ്രത്യേക മൈക്രോ എസ്ഡി കാർഡ് സ്ലോട്ട് വഴി 2TB വരെ സ്റ്റോറേജ് വികസിപ്പിക്കാവുന്നതാണ്. ആൻഡ്രോയിഡ് 14 ഒഎസ് അടിസ്ഥാനമാക്കിയുള്ള ഫൺ ടച്ച് 14 ഒഎസിലാണ് ഫോൺ പ്രവർത്തിക്കുന്നത്. വിവോ Y19e ൽ 13MP f/2.2 പ്രൈമറി സെൻസറും പിന്നിൽ f/3.0 അപ്പേർച്ചറുള്ള 0.08MP സെൻസറും ഉണ്ട്.
കൂടാതെ, സെൽഫികൾക്കായി 5MP f/2.2 ഫ്രണ്ട് ഫേസിംഗ് ക്യാമറയുമുണ്ട്. 15W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 5500mAh ബാറ്ററിയാണ് വിവോ Y19e ലുള്ളത്. എഐ നൈറ്റ് മോഡ്, സീൻ മോഡ്, എഐ ഫോട്ടോ എൻഹാൻസ്, എഐ എറയ്‌സ് എന്നീ ഫീച്ചറുകളും ഉൾക്കൊള്ളിച്ചിരിക്കുന്നു. കൂടാതെ എങ റേഡിയോയും പിന്തുണയ്ക്കുന്നു.
ഫോണിലെ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ Wi-Fi 5, ബ്ലൂടൂത്ത് 5.2, GPS, ചാർജ് ചെയ്യുന്നതിനുള്ള USB-C പോർട്ട് എന്നിവ ഉൾപ്പെടുന്നുണ്ട്. ടൈറ്റാനിയം സിൽവർ, മജസ്റ്റിക് ഗ്രീൻ എന്നീ രണ്ട് നിറങ്ങളിൽ ഫോൺ ലഭ്യമാണ്. ഇന്ന് മുതൽ മുതൽ ഫ്ലിപ്കാർട്ട്, വിവോ ഇന്ത്യ ഇ-സ്റ്റോർ, റീട്ടെയിൽ സ്റ്റോറുകൾ എന്നിവയിലൂടെയും ഈ സ്മാർട്ട്‌ഫോൺ വാങ്ങാൻ കഴിയും.

വിവോ Y19e വാങ്ങുന്ന ഉപഭോക്താക്കൾക്ക് ലോഞ്ച് ഓഫർ എന്ന നിലയിൽ ഇപ്പോൾ 449 രൂപയ്ക്ക് പ്രത്യേക ജിയോ പ്രീപെയ്ഡ് പ്ലാനും നൽകുന്നുണ്ട്. മൊത്തം 84 ജിബി ഡാറ്റ (പ്രതിദിനം 3 ജിബി), പരിധിയില്ലാത്ത വോയ്‌സ് കോളിംഗ്, പ്രതിദിനം 100 എസ്എംഎസ്, ജിയോടിവി, ജിയോസിനിമ, ജിയോക്ലൗഡ് എന്നിവയിലേക്കുള്ള ആക്‌സസ് തുടങ്ങിയ പ്രത്രേ്യക ആനുകൂല്യങ്ങളും ഇതിൽ ഉൾപ്പെടുന്നുണ്ട്.


Click it and Unblock the Notifications








