പഴയ വിലയും ഓർത്തിരുന്നാൽ കാര്യം നടക്കില്ല; 12000 രൂപയിൽ താഴെ വിലയിൽ ഈ വിവോ 5G ഫോൺ കിട്ടും!
സ്മാർട്ട്ഫോണുകളുടെ വില വർധന 2026ൽ കൂടുതൽ ശക്തിപ്രാപിച്ചിരിക്കുകയാണ്. മുൻപ് കുറഞ്ഞ വിലയിൽ ലഭ്യമായിരുന്ന സ്മാർട്ട്ഫോണുകൾ പലതും ഇപ്പോൾ മുൻപത്തെക്കാൾ കൂടുതൽ വില നൽകിയാലേ കിട്ടൂ എന്നതാണ് അവസ്ഥ. എന്നാൽ ''പണ്ട് വില കുറവായിരുന്നു, ഇപ്പോൾ വില കൂടുതലാണ്, അതിനാൽ വാങ്ങേണ്ട'' എന്ന് വിചാരിച്ചിരുന്നാൽ കാര്യം നടക്കില്ല. നിലവിൽ ഉപയോഗിക്കുന്ന 4ജി ഫോൺ 5ജിയിലേക്ക് അപ്ഗ്രേഡ് ചെയ്യാൻ, അല്ലെങ്കിൽ ഫീച്ചർ ഫോണിൽ നിന്ന് 5ജി സ്മാർട്ട്ഫോണിലേക്ക് അപ്ഗ്രേഡ് ചെയ്യാൻ ഇപ്പോഴും അവസരങ്ങളുണ്ട്. വളരെ ഉയർന്ന വില ഒരു 5ജി ഫോണിനായി നൽകേണ്ടതില്ല, വില ഉയർന്നെങ്കിലും 12000 രൂപയിൽ താഴെ വിലയിൽ ഇപ്പോഴും ഓപ്ഷനുകളുണ്ട്.
വില ചെറുതായി കൂടിയെങ്കിലും ബജറ്റ് വിലയിൽ സ്വന്തമാക്കാൻ കഴിയുന്ന ഒരു മികച്ച 5ജി ഫോണിന് ഉദാഹരണമാണ് വിവോ Y19s 5ജി (vivo Y19s 5G). രണ്ട് മാസം മുമ്പ്, കൃത്യമായി പറഞ്ഞാൽ 2025 നവംബറിൽ വിവോ ഇന്ത്യയിൽ അവതരിപ്പിച്ച സ്മാർട്ട്ഫോൺ ആണ് ഇത്.

ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന സമയത്ത് വിവോ 19s 5ജിയുടെ 4GB + 64GB അടിസ്ഥാന വേരിയന്റിന് 10,999 രൂപയും 4GB + 128GB വേരിയന്റിന് 11,999 രൂപയും ടോപ്പ്-എൻഡ് 6GB + 128GB വേരിയന്റിന് 13,499 രൂപയുമായിരുന്നു വില. എന്നാലിപ്പോൾ ഇവ യഥാക്രമം 11999 രൂപ, 12999 രൂപ, 14499 രൂപ എന്നീ വിലകളിലാണ് ലഭ്യമാകുക.
ലോഞ്ച് സമയത്തെ വിലയെക്കാൾ 1000 രൂപ കൂടിയ വിലയിലാണ് വിവോ Y19s 5ജിയുടെ വേരിയന്റുകൾ ഇപ്പോൾ ഫ്ലിപ്പ്കാർട്ടിലും ആമസോണിലും ലഭ്യമായിരിക്കുന്നത്. വിവോയുടെ ഔദ്യോഗിക വെബ്സൈറ്റിൽ നിലവിൽ ഈ മോഡൽ സ്റ്റോക്കില്ല. അതിനാൽ താൽപര്യമുള്ളവർക്ക് ആമസോൺ അല്ലെങ്കിൽ ഫ്ലിപ്പ്കാർട്ട് വഴി ഇത് സ്വന്തമാക്കാം.

ആമസോണിലും ഫ്ലിപ്പ്കാർട്ടിലും വിവോ Y19s 5ജിക്ക് നിലവിൽ ചെറിയ ക്യാഷ്ബാക്ക് ഓഫറുകൾ മാത്രമേ ലഭ്യമായിട്ടുള്ളൂ. എങ്കിലും ബജറ്റ് വിലയായതിനാൽ ഉപയോക്താക്കൾക്ക് അധികം ബുദ്ധിമുട്ടില്ലാതെ ഈ 5ജി ഫോൺ സ്വന്തമാക്കാൻ സാധിക്കും. മജസ്റ്റിക് ഗ്രീൻ, ടൈറ്റാനിയം സിൽവർ എന്നീ രണ്ട് കളർ ഓപ്ഷനുകളിലാണ് ഈ ഫോൺ ലഭ്യമാകുക.
പ്രധാന ഫീച്ചറുകൾ
ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 6300 6nm പ്രോസസർ (2x കോർടെക്സ്-A76 @ 2.4GHz 6x കോർടെക്സ്-A55 @ 2GHz) ആണ് ഈ ഫോണിന്റെ കരുത്ത്. 13MP മെയിൻ ക്യാമറ (f/2.2 അപ്പേർച്ചർ), 0.08MP സെക്കൻഡറി ക്യാമറ (f/3.0 അപ്പേർച്ചർ), റിയർ ഫ്ലാഷ് എന്നിവ അടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഇതിലുള്ളത്.
സെൽഫിക്കും മറ്റുമായി f/2.2 അപ്പേർച്ചറുള്ള 5MP ഫ്രണ്ട് ക്യാമറയും ഇതിലുണ്ട്. 90Hz റിഫ്രഷ് റേറ്റുള്ള 6.74-ഇഞ്ച് (1600 × 720 പിക്സൽസ്) HD+ LCD സ്ക്രീൻ സഹിതമാണ് ഈ ബജറ്റ് 5ജി ഫോൺ എത്തിയിരിക്കുന്നത്. ആം മാലി-G57 MC2 ജിപിയു, 4GB / 6GB LPDDR4X റാം, 64GB / 128GB eMMC 5.1 സ്റ്റോറേജ് എന്നിവയും ഈ വിവോ ഫോൺ വാഗ്ദാനം ചെയ്യുന്നു.

മൈക്രോ എസ്ഡി ഉപയോഗിച്ച് 2TB വരെ സ്റ്റോറേജ് വർധിപ്പിക്കാം. സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ, മിലിട്ടറി-ഗ്രേഡ് ഡ്യൂറബിലിറ്റി (MIL -STD-810H), IP64 റേറ്റിങ്, ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി), 5G SA/NSA, ഡ്യുവൽ 4G VoLTE, 15W ചാർജിംഗിനുള്ള പിന്തുണയുള്ള 6000mAh ബാറ്ററി എന്നിവയാണ് വിവോ Y19s 5ജിയുടെ മറ്റ് പ്രധാന ഫീച്ചറുകൾ.


Click it and Unblock the Notifications








