Home
Mobile

തകരാത്ത വീര്യമാണ് മെയിൻ! വിവോ Y19s ഇന്ത്യയിൽ ബജറ്റ് വിലയിൽ ലോഞ്ച് ചെയ്തു

വിവോ തങ്ങളുടെ Y സീരീസിലേക്ക് ഒരു പുതിയ ബജറ്റ് 5ജി ഫോൺ കൂടി അ‌വതരിപ്പിച്ചിരിക്കുന്നു. ​Y19, Y19e മോഡലുകൾക്ക് പിന്നാലെ Y19 സീരീസിന്റെ ഭാഗമായി വിവോ Y19s (vivo Y19s 5G) എന്ന മോഡൽ ആണ് പുതിയതായി അ‌വതരിപ്പിക്കപ്പെട്ടിരിക്കുന്നത്. മികച്ച ഈട് സഹിതം എത്തുന്നു എന്നതാണ് ഈ വിവോ 5ജി ഫോണിന്റെ പ്രധാന പ്രത്യേകതയായി വിലയിരുത്തപ്പെടുന്നത്. SGS, മിലിട്ടറി-ഗ്രേഡ് ഷോക്ക് റെസിസ്റ്റൻസ് സർട്ടിഫിക്കേഷനുകൾ സഹിതമാണ് വിവോ Y19s 5ജി എത്തിയിരിക്കുന്നത്. അ‌തിനാൽ വീഴ്ചകൾ, ഷോക്കുകൾ എന്നിവയ്ക്ക് എതിരായ പ്രതിരോധശേഷി ഇതിനുണ്ട് എന്ന് കർശനമായ ഈട് പരിശോധനകൾ വഴി ഉറപ്പിക്കപ്പെട്ടിരിക്കുന്നു.

പൊടി, ജല പ്രതിരോധം എന്നിവ ഉൾപ്പെടെ വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളെ നേരിടാൻ IP64 റേറ്റിങ് സഹിതമാണ് ഈ വിവോ ബജറ്റ് 5ജി ഫോൺ നിർമ്മിച്ചിരിക്കുന്നത്. ഒക്ടാ-കോർ മീഡിയടെക് ഡൈമെൻസിറ്റി 6300 ചിപ്സെറ്റ് ആണ് ഈ ഫോണിന്റെ കരുത്ത്. 6GB വരെ റാമും 6GB വരെ വെർച്വൽ റാമും ഇതോടൊപ്പം എത്തുന്നു.

തകരാത്ത വീര്യമാണ് മെയിൻ! വിവോ Y19s ഇന്ത്യയിൽ ബജറ്റ് വിലയിൽ എത്തി

പ്രധാന ഫീച്ചറുകൾ

90Hz റിഫ്രഷ് റേറ്റുള്ള 6.74-ഇഞ്ച് (1600 × 720 പിക്സൽസ്) HD+ LCD സ്ക്രീൻ സഹിതമാണ് ഈ ബജറ്റ് 5ജി ഫോൺ എത്തിയിരിക്കുന്നത്. ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 6300 6nm പ്രോസസർ (2x കോർടെക്സ്-A76 @ 2.4GHz 6x കോർടെക്സ്-A55 @ 2GHz) ആണ് ഈ ഫോണിന്റെ കരുത്ത്.

ആം മാലി-G57 MC2 ജിപിയു, 4GB / 6GB LPDDR4X റാം, 64GB / 128GB eMMC 5.1 സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 2TB വരെ സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യം എന്നിവ ഇതിലുണ്ട്. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച് OS 15-ൽ ആണ് വിവോ Y19s പ്രവർത്തിക്കുന്നത്.

തകരാത്ത വീര്യമാണ് മെയിൻ! വിവോ Y19s ഇന്ത്യയിൽ ബജറ്റ് വിലയിൽ എത്തി

ക്യാമറകളുടെ കാര്യമെടുത്താൽ, f/2.2 അപ്പേർച്ചറുള്ള 13MP മെയിൻ ക്യാമറ, f/3.0 അപ്പേർച്ചറുള്ള 0.08MP സെക്കൻഡറി ക്യാമറ, റിയർ ഫ്ലാഷ് എന്നിവ അ‌ടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഇതിലുള്ളത്. സെൽഫിക്കും വീഡിയോ കോളുകൾക്കുമായി f/2.2 അപ്പേർച്ചറുള്ള 5MP ഫ്രണ്ട് ക്യാമറയും ഇതിലുണ്ട്.

സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ, മിലിട്ടറി-ഗ്രേഡ് ഡ്യൂറബിലിറ്റി (MIL -STD-810H), പൊടി, വെള്ളം എന്നിവയെ പ്രതിരോധിക്കാൻ IP64 റേറ്റിങ്, ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി), 5G SA/NSA, ഡ്യുവൽ 4G VoLTE, Wi-Fi 802.11 ac (2.4GHz + 5Ghz), ബ്ലൂടൂത്ത് 5.2, GPS/GLONASS/QZSS, USB ടൈപ്പ്-C എന്നി ഫീച്ചറുകളും ഇതിലുണ്ട്.

15W ചാർജിംഗിനുള്ള പിന്തുണയുള്ള 6000mAh ബാറ്ററിയാണ് വിവോ Y19s 5ജിയിലുള്ളത്. 167.3 x 76.95 x 8.19mm വലിപ്പവും 199 ഗ്രാം ഭാരവുമാണ് ഈ ഫോണിനുള്ളത്. മജസ്റ്റിക് ഗ്രീൻ, ടൈറ്റാനിയം സിൽവർ എന്നീ രണ്ട് കളർ ഓപ്ഷനുകളിലാണ് ഈ ഫോൺ ലഭ്യമാകുക.

തകരാത്ത വീര്യമാണ് മെയിൻ! വിവോ Y19s ഇന്ത്യയിൽ ബജറ്റ് വിലയിൽ എത്തി

വിലയും ലഭ്യതയും

വിവോ 19s 5ജിയുടെ 4GB + 64GB അ‌ടിസ്ഥാന വേരിയന്റിന് 10,999 രൂപയും 4GB + 128GB വേരിയന്റിന് 11,999 രൂപയും ടോപ്പ്-എൻഡ് 6GB + 128GB വേരിയന്റിന് 13,499 രൂപയുമാണ് വില. ഇപ്പോൾ ഓഫ്​ലൈൻ സ്റ്റോറുകൾ വഴിയാണ് ഈ വിവോ 5G ഫോൺ വാങ്ങാനാകുക. എന്നാൽ അ‌ധികം ​വൈകാതെ ഓൺ​ലൈൻ വഴിയും ഇത് വാങ്ങാനാകും.

Best Mobiles in India

English summary
Vivo Y19s 5g has been launched in India. The Vivo 19s 5G is priced at Rs 10,999 for the base 4GB + 64GB variant, Rs 11,999 for the 4GB + 128GB variant, and Rs 13,499 for the top-end 6GB + 128GB variant. The Vivo 5G phone is currently available through offline stores. But it will soon be available online as well.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X