സാധനം കൈയ്യിലുണ്ടോ? വിവോ Y19എസ് ലോഞ്ച് ചെയ്തു, എന്നാൽ ഇത് എങ്ങനെ വാങ്ങും?
കമ്പനിയുടെ Y സീരീസ് സ്മാർട്ട്‌ഫോണുകളുടെ ഏറ്റവും പുതിയ കൂട്ടിച്ചേർക്കലായി വിവോ Y19 എസ് (Vivo Y19s) കമ്പനി ഇന്നലെ ലോഞ്ച് ചെയ്തു. 8 ജിബി റാമും 128 ജിബി സ്റ്റോറേജും സഹിതം ഒക്ടാ കോർ യൂണിസോക്ക് ചിപ്‌സെറ്റ് ആണ് വിവോ Y19 എസ് നൽകുന്നത്. 90Hz റിഫ്രഷ് റേറ്റ് ഉള്ള 6.68 ഇഞ്ച് LCD സ്‌ക്രീൻ ഉള്ള ഫോണിൽ 50 മെഗാപിക്‌സൽ ബാക്ക് ക്യാമറയും ഉണ്ട്. കമ്പനി പറയുന്നത് അനുസരിച്ച് 5,500 എംഎഎച്ച് ബാറ്ററി ആണ് ഇതിൻ്റെ സവിശേഷത.
വിവോ Y19 എസ്, കമ്പനിയുടെ Funtouch OS 14 ഇൻ്റർഫേസിന് ഒപ്പം Android 14ലാണ് പ്രവർത്തിക്കുന്നത്. ഈ പുതിയ വിവോ ഫോണിൻ്റെ വില ഇത് വരെ കമ്പനി പ്രഖ്യാപിച്ചിട്ടില്ല. കമ്പനിയുടെ ഓൺലൈൻ സ്റ്റോറുകളിൽ Y19 എസ് സ്മാർട്ട്‌ഫോൺ ഇത് വരെ ലിസ്റ്റ് ചെയ്തിട്ടില്ല.

ബംഗ്ലാദേശ്, യുഎഇ, റഷ്യ, വിയറ്റ്നാം, മ്യാൻമർ, പാകിസ്ഥാൻ, സൗദി അറേബ്യ, കംബോഡിയ, ഈജിപ്ത്, തായ്‌ലൻഡ്, കസാക്കിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ എന്നിവിടങ്ങളിൽ ബ്ലാക്ക്, ബ്ലൂ, സിൽവർ നിറങ്ങളിൽ ഇത് ലഭ്യമാകും. ഇന്ത്യയിൽ ഹാൻഡ്‌സെറ്റ് അവതരിപ്പിക്കാനുള്ള പദ്ധതികളെ കുറിച്ച് വിവോയിൽ നിന്ന് വിശദീകരണം ഒന്നും വന്നിട്ടില്ല.
വിവോ Y19 എസ് സ്മാർട്ട്ഫോണിന്റെ സ്പെസിഫിക്കേഷനുകൾ നോക്കാം. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കി ഉള്ള Funtouch OS 14-ൽ പ്രവർത്തിക്കുന്ന ഒരു ഡ്യുവൽ സിം ഫോണാണ് (നാനോ+നാനോ) പുതുതായി പുറത്തിറക്കിയ വിവോ Y19 എസ്. ഇതിന് 6.68-ഇഞ്ച് HD+ (720x1,608 പിക്സലുകൾ) LCD സ്ക്രീനും 90Hz റിഫ്രഷ് റേറ്റും ഉണ്ട്. പിക്സൽ ഡെൻസിറ്റി 264ppi ആണ്.
6 ജിബി LPDDR4X റാമുമായി ജോടിയാക്കിയ 12nm ഒക്ടാ കോർ Unisoc T612 ചിപ്‌സെറ്റാണ് ഹാൻഡ്‌സെറ്റിന് കരുത്ത് പകരുന്നത്. ഫോട്ടോകൾക്കും വീഡിയോകൾക്കും, വിവോ Y19 എസ്സിൽ f/1.8 അപ്പേർച്ചർ ഉള്ള 50 മെഗാപിക്സൽ പ്രൈമറി ക്യാമറയും ഒപ്പം f/3.0 അപ്പേർച്ചർ ഉള്ള 0.08 മെഗാപിക്സൽ ഡെപ്ത് സെൻസറും ഉണ്ട്. സെൽഫികളും വീഡിയോ കോളുകളും കൈകാര്യം ചെയ്യുന്നത് 5 മെഗാപിക്‌സൽ ക്യാമറ സ്‌ക്രീനിലെ മധ്യഭാഗത്തായി ആണ് സജ്ജീകരിച്ചിരിക്കുന്നത്.
വിവോ Y19 എസ്സിൽ 128 ജിബി eMMC 5.1 സ്റ്റോറേജ് സജ്ജീകരിച്ചിരിക്കുന്നു. ഇത് ഒരു മൈക്രോ എസ്ഡി കാർഡ് സ്ലോട്ട് വഴി 1 ടിബി വരെ വികസിപ്പിക്കാം. യുഎസ്ബി ടൈപ്പ്-സി പോർട്ടിനൊപ്പം 4ജി എൽടിഇ, ഡ്യുവൽ ബാൻഡ് വൈഫൈ, ബ്ലൂടൂത്ത് 5.2, ജിപിഎസ് കണക്റ്റിവിറ്റി എന്നിവയ്ക്കുള്ള പിന്തുണ ഫോൺ വാഗ്ദാനം ചെയ്യുന്നു. ആക്‌സിലറോമീറ്റർ, ആംബിയൻ്റ് ലൈറ്റ് സെൻസർ, ഇ-കോമ്പസ്, പ്രോക്‌സിമിറ്റി സെൻസർ, വെർച്വൽ ഗൈറോസ്‌കോപ്പ് എന്നിവ ബോർഡിലുള്ള സെൻസറുകളിൽ ഉൾപ്പെടുന്നു.
5,500mAh ബാറ്ററി ആണ് ഹാൻഡ്‌സെറ്റിന് കരുത്ത് പകരുന്നത്. കൂടാതെ ഉൾപ്പെടുത്തിയിരിക്കുന്ന ചാർജിംഗ് അഡാപ്റ്റർ ഉപയോഗിച്ച് ഇത് 15W ചാർജ് ചെയ്യാനാകും. തായ്‌ലൻഡിലെയും ഫിലിപ്പീൻസിലെയും ഉപഭോക്താക്കൾക്ക് ബോക്സിൽ ചാർജർ ലഭിക്കില്ലെന്ന് കമ്പനി അറിയിച്ചു. ബയോമെട്രിക് പ്രാമാണീകരണത്തിനായി ഒരു സൈഡ് മൗണ്ടഡ് കപ്പാസിറ്റീവ് ഫിംഗർപ്രിൻ്റ് സ്കാനർ ഉണ്ട്. ഇതിന് 165.75×76.10×8.10mm നീളവും 198 ഗ്രാം ഭാരവുമുണ്ട്.
ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ലോഞ്ചുകൾ എന്നിവക്ക് Gizbot മലയാളം ഫോള്ളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന് ഉറപ്പാണ്.


Click it and Unblock the Notifications








