ബജറ്റ് സ്മാർട്ട്ഫോൺ വിവോ വൈ 1 എസ് ഉടനെ ഇന്ത്യയിൽ അവതരിപ്പിക്കും

|

വിവോ ഏറ്റവും പുതിയ ബജറ്റ് സ്മാർട്ട്ഫോൺ വിവോ വൈ 1 എസ് ഉടൻ ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് റിപ്പോർട്ടുകൾ. എന്നാൽ, വിവോ ഈ വിവരങ്ങൾ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. വിവോ വൈ 1 എസ് ഉടൻ രാജ്യത്ത് എത്തുമെന്ന് റീട്ടെയിൽ സോഴ്‌സുകൾ വഴി മൈസ്മാർട്ട്പ്രൈസ് റിപ്പോർട്ട് ചെയ്തു. വിവോ വൈ 1 എസ് യഥാർത്ഥത്തിൽ ഓഗസ്റ്റിൽ കമ്പോഡിയയിൽ അവതരിപ്പിച്ചിരുന്നു. അതിനാൽ, വിവോ വൈ 1 എസിന്റെ സവിശേഷതകൾ ഇപ്പോൾ നമുക്ക് അറിയുവാൻ സാധിക്കുന്നതാണ്.

വിവോ വൈ 1 എസ്: സവിശേഷതകൾ

വിവോ വൈ 1 എസ്: സവിശേഷതകൾ

വിവോ വൈ 1 എസ് 6.22 ഇഞ്ച് ഹാലോ ഫുൾ വ്യൂ ഡിസ്പ്ലേയിൽ 720 x 1520 പിക്‌സൽ എച്ച്ഡി + റെസലൂഷൻ ലഭിക്കുന്നു. കൂടാതെ, പാനലിൽ എൻഇജി T2X-1 ഗ്ലാസിന്റെ പാളിയും ഉണ്ട്. 2 ജിബി റാമും 32 ജിബി ഇന്റേണൽ മെമ്മറിയുമായി ജോടിയാക്കിയ ഒക്ടാകോർ മീഡിയടെക് ഹെലിയോ പി 35 പ്രോസസറാണ് ഈ ഡിവൈസിന് കരുത്ത് നൽകുന്നത്. ഒരു പ്രത്യേക മൈക്രോ എസ്ഡി കാർഡ് സ്ലോട്ട് വഴി ഒരാൾക്ക് 256 ജിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യുവാൻ കഴിയും.

ഒക്ടാകോർ മീഡിയടെക് ഹെലിയോ പി 35 പ്രോസസർ

ആൻഡ്രോയിഡ് 10 അധിഷ്ഠിത ഫൺടച്ച് ഒ.എസ് 10.5 ഔട്ട്-ഓഫ്-ബോക്സുള്ള സ്മാർട്ട്‌ഫോൺ 4,030 എംഎഎച്ച് ബാറ്ററിയുടെ സപ്പോർട്ടുമായി വരുന്നു. ഇത് റിവേഴ്‌സ് വയർഡ് ചാർജിംഗിനെ സപ്പോർട്ട് ചെയ്യുന്നു. ഈ ഹാൻഡ്‌സെറ്റ് ഒരൊറ്റ 13 എംപി പിൻ ക്യാമറയും 5 എംപി മുൻ ക്യാമറയും എഫ് / 2.2 അപ്പർച്ചർ നൽകുന്നു. കൂടാതെ, 161 ഗ്രാം ഭാരവും വരുന്നു.

ഓപ്പോ എ33 സ്മാർട്ട്‌ഫോണിന്റെ വില കുറച്ചു: പുതിയ വിലയും ഓഫറുകളുംഓപ്പോ എ33 സ്മാർട്ട്‌ഫോണിന്റെ വില കുറച്ചു: പുതിയ വിലയും ഓഫറുകളും

വിവോ വൈ 1 എസ്

വിവോ വൈ 1 എസ് 109 ഡോളറിന് (എകദേശം 8,100) അവതരിപ്പിച്ചു. അതിനാൽ, ഇന്ത്യയിലെ വില ഏകദേശം 10,000 രൂപയായിരിക്കും വരിക. ഈ ഹാൻഡ്‌സെറ്റ് ഒലിവ് ബ്ലാക്ക്, അറോറ ബ്ലൂ ഷേഡുകളിൽ വരുന്നു. ഏറ്റവും പുതിയ ഈ എൻട്രി ലെവൽ ഹാൻഡ്‌സെറ്റ് സാംസങ് ഗാലക്‌സി എം 01, ഓപ്പോ എ 1 കെ എന്നിവയ്‌ക്കെതിരെ മത്സരിക്കുമെന്ന് റിപ്പോർട്ട് പറയുന്നു.

വിവോ വൈ 1 എസ് ബജറ്റ് സ്മാർട്ട്ഫോൺ

ഈ സ്മാർട്ട്‌ഫോണുകളുമായി സവിശേഷതകൾ താരതമ്യപ്പെടുത്തുമ്പോൾ, സാംസങ് ഗാലക്‌സി എം 01, ഓപ്പോ എ 1 കെ എന്നിവയേക്കാൾ വലിയ ബാറ്ററിയാണ് വിവോ വൈ 1 എസിന് ഉള്ളത്. എന്നാൽ, സാംസങ് ഗാലക്‌സി എം 01 ഡ്യുവൽ റിയർ ലെൻസ് വാഗ്ദാനം ചെയ്യുമ്പോൾ വിവോ വൈ 1 എസിൽ സിംഗിൾ റിയർ ക്യാമറ വരുന്നു.

48 എംപി ക്വാഡ് ക്യാമറ സെറ്റപ്പുമായി ജിയോണി M12 പുറത്തിറങ്ങി; വില, സവിശേഷതകൾ48 എംപി ക്വാഡ് ക്യാമറ സെറ്റപ്പുമായി ജിയോണി M12 പുറത്തിറങ്ങി; വില, സവിശേഷതകൾ

Best Mobiles in India

English summary
Vivo appears to be launching its new budget-centric Vivo Y1s phone soon in India. However this information has not officially been verified by Vivo. Via retail sources, MySmartPrice announced that the Vivo Y1s will arrive in the country soon.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X