Home
Mobile

Vivo Y200 5ജി: പരിഷ്കാരിയായ പിൻഗാമി! ഇനി രഹസ്യമില്ല, ഇന്ത്യയിൽ എത്തുന്ന തീയതിയും സമയവും പുറത്ത്

വിവോ തങ്ങളുടെ ഇന്ത്യയിലെ സ്മാർട്ട്ഫോണുകളുടെ നിര വിപുലീകരിച്ചുകൊണ്ട് ഒരു പുത്തൻ സ്മാർട്ട്ഫോൺ അ‌വതരിപ്പിക്കാൻ തയാറെടുത്തിരിക്കുന്നു. വിവോ ​വൈ 100 ​ന്റെ പിൻഗാമിയായി വിവോ ​വൈ200 5ജി ( vivo Y200 5G) ഒക്ടോബർ 23 ന് ഇന്ത്യയിൽ അ‌വതരിപ്പിക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചു.

അ‌തായത് ​വൈ സീരീസിലെ ഏറ്റവും പുതിയ ഫോൺ അ‌ടുത്ത ആഴ്ച ഇന്ത്യയിൽ അ‌വതരിപ്പിക്കപ്പെടും. വരാൻ പോകുന്ന ഫോണിന്റെ കളർ ഓപ്ഷനുകൾ അ‌ടക്കമുള്ള ചില വിവരങ്ങൾ കമ്പനി പുറത്തുവിട്ടിട്ടുണ്ട്. മറ്റ് പല ഫീച്ചറുകളും ലീക്ക് റിപ്പോർട്ടുകളായി ഓൺ​ലൈനിലും മറ്റും ഇതിനകം തന്നെ പ്രത്യക്ഷപ്പെടുകയും ചെയ്തിട്ടുണ്ട്.

Vivo Y200 5ജി: പരിഷ്കാരിയായ പിൻഗാമി!

ഉടൻ പുറത്തിറങ്ങുന്ന വിവോ ​വൈ200 ന്റെ ലോഞ്ചിനോട് അ‌നുബന്ധിച്ച് കമ്പനി പുറത്തിറക്കിയ ടീസറിൽ നിന്ന് ഫോണിന്റെ രണ്ട് കളർ ഓപ്ഷനുകൾ വ്യക്തമാകും. ഡെസേർട്ട് ഗോൾഡ്, ജംഗിൾ ഗ്രീൻ എന്നീ കളർ ഓപ്ഷനുകളിൽ ​​വൈ200 5ജി ഫോൺ ലോഞ്ച് ചെയ്യുമെന്ന് ഇത് ഉ​റപ്പിക്കുന്നു.

പ്രോമോയിൽ നിന്ന് വ്യക്തമാകുന്ന മറ്റൊരു പ്രധാന കാര്യം വിവോ Y200-ൽ ഓറ ലൈറ്റ് ഫീച്ചർ ഉണ്ടായിരിക്കും എന്നതാണ്. പിൻ പാനലിന്റെ മുകളിൽ ഇടത് കോണിലുള്ള ചതുരാകൃതിയിലുള്ള ക്യാമറ മൊഡ്യൂളിൽ ഡ്യുവൽ ക്യാമറ യൂണിറ്റുകൾക്കും എൽഇഡി ഫ്ലാഷിനും ഒപ്പം ഇത് സ്ഥാപിച്ചിരിക്കുന്നത് ടീസറിലെ ചിത്രത്തിൽ കാണാം.

വിവോ ​വൈ200 5ജിയുടെ പ്രധാന ഫീച്ചറുകൾ: ഓൺ​ലൈൻ റിപ്പോർട്ടുകൾ പ്രകാരം 6.67-ഇഞ്ച് ഫുൾ-എച്ച്‌ഡി+ (2,400 x 1,080 പിക്സലുകൾ) അമോലെഡ് ഡിസ്‌പ്ലേയുമായിട്ടാണ് വിവോ ​വൈ200 5ജിയുടെ വരവ്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 4 ജെൻ 1 ചിപ്സെറ്റ് ആണ് ഈ സ്മാർട്ട്ഫോണിന്റെ കരുത്ത്.

ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച് ഒഎസ് ഔട്ട്-ഓഫ്-ദി-ബോക്‌സിൽ ആയിരിക്കും വിവോ ​വൈ200 5ജി പ്രവർത്തിക്കുക. 8 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജും ലഭ്യമാകും. ഈ സ്മാർട്ട്ഫോണിന് 190 ഗ്രാം ഭാരവും 7.69 മില്ലിമീറ്റർ കനവും ഉണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു.

ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബി​ലൈസേഷനോടു കൂടിയ 64 മെഗാപിക്സൽ പ്രൈമറി സെൻസറും 2 മെഗാപിക്സൽ സെക്കൻഡറി സെൻസറും വിവോ ​വൈ200 5ജി വാഗ്ദാനം ചെയ്യുമെന്ന് പറയപ്പെടുന്നു. 16 മെഗാപിക്സലിന്റേതാണ് ഫ്രണ്ട് ക്യാമറ. ക്യാമറകളുടെ കാര്യത്തിൽ വിവോ എപ്പോഴും മികവുപുലർത്താറുണ്ട്. ഇത്തവണയും അ‌ത് തുടരും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Vivo Y200 5ജി: പരിഷ്കാരിയായ പിൻഗാമി!

44W വയർഡ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയോടെ 4,800mAh ബാറ്ററിയാകും വിവോ ​വൈ200 പായ്ക്ക് ചെയ്യുക. ഈ ഫോണിനെ ചുറ്റിപ്പറ്റി പുറത്തുവന്നിട്ടുള്ള പ്രധാന ഫീച്ചറുകൾ ഇവയൊക്കെയാണ്. എന്നാൽ ഇതിൽ പലതും കമ്പനി ഔദ്യോഗിമായി സ്ഥിരീകരിച്ചിട്ടില്ല. പക്ഷേ, വിശ്വസനീയ കേന്ദ്രങ്ങൾ പുറത്തുവിട്ട വിവരങ്ങൾ എന്ന നിലയിൽ ഇവ തള്ളിക്കളയാനും സാധിക്കില്ല.

വിവോ ​വൈ200 5ജിയുടെ വില എത്രയാകും എന്ന ആകാംക്ഷ നിരവധി പേർക്കുണ്ട്. വിവിധ ബ്രാൻഡുകളുടെ നിരവധി സ്മാർട്ട്ഫോണുകൾ ദിവസവും ഇന്ത്യൻ വിപണിയിലേക്ക് ഒഴുകി എത്തിക്കൊണ്ടിരിക്കുന്നു. മികച്ച ഫീച്ചറുകൾ സഹിതം കുറഞ്ഞ വിലയിൽ എത്തുന്ന ഫോണുകൾ അ‌തിൽ ധാരാളമുണ്ട്. അ‌തിനാൽ മത്സരം ശക്തമായ ഇന്ത്യൻ വിപണിയിൽ ​വില ഒരു മുഖ്യഘടകമാണ്.

വിവോ ​വൈ200 5ജി ഇന്ത്യയിൽ 24,000 രൂപ വിലയിലാകും എത്തുകയെന്ന് ചില ഓൺ​ലൈൻ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എന്നാൽ വില സംബന്ധിച്ച സൂചനകളൊന്നും കമ്പനിയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. ഫോൺ ലോഞ്ച് ചെയ്യാൻ ഇനി ഒരാഴ്ചമാത്രമാണ് അ‌വശേഷിക്കുന്നത്. അ‌തിനാൽ വരുംദിവസങ്ങളിൽ വില പുറത്തുവിടാൻ സാധ്യതയുണ്ട്. 24,000 വിലയിൽ അ‌വതരിപ്പിച്ചാലും ലോഞ്ച് ഓഫറിലൂടെ തുടക്കത്തിൽ വില കുറയാനും സാധ്യതയുണ്ട്.

More from GizBot

Best Mobiles in India

English summary
Vivo has announced that the successor to the Vivo Y100, the Vivo Y200 5G, will be launched in India on October 23. The teaser reveals that the Y200 5G will be launched in Desert Gold and Jungle Green color options. Another important thing that is clear from the promo is that the Vivo Y200 will have an Aura Light feature.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X