ഇങ്ങനെ ചില നല്ലകാര്യങ്ങൾ ചെയ്യാൻ തോന്നിയല്ലോ! വിവോയുടെ നീക്കത്തിൽ ആരാധകർക്ക് ലോട്ടറി
ഇന്ത്യയിലെ സ്മാർട്ട്ഫോൺആരാധകർക്ക് സന്തോഷം പകരുന്ന ചില പ്രഖ്യാപനങ്ങളുമായി പ്രമുഖ ചൈനീസ് സ്മാർട്ട്ഫോൺ നിർമാതാക്കളായ വിവോ രംഗത്ത്. വിവോ അടുത്തിടെ പുറത്തിറക്കിയ 5ജി സ്മാർട്ട്ഫോണുകളിലൊന്നായ വിവോ വൈ200 5ജിയുടെ (Vivo Y200 5G) പുതിയ സ്റ്റോറേജ് വേരിയന്റ് പുറത്തിറക്കിയത് അടക്കമുള്ള പ്രഖ്യാപനങ്ങളാണ് ഇപ്പോൾ എത്തിയിരിക്കുന്നത്.
വിവോ വൈ200 5ജിയുടെ പുതിയ സ്റ്റോറേജ് വേരിയന്റ് പുറത്തിറക്കിയത് കൂടാതെ, വിവോ വൈ27 (Vivo Y27), വിവോ ടി2 (Vivo T2) എന്നീ സ്മാർട്ട്ഫോണുകളുടെ വിലകുറയ്ക്കുകയും ചെയ്തിരിക്കുന്നു എന്നതാണ് വിവോ ഇപ്പോൾ ചെയ്തിരിക്കുന്ന നല്ലകാര്യം. വിവോ ആരാധകരെ സംബന്ധിച്ചിടത്തോളം ഈ മൂന്ന് തീരുമാനങ്ങളും സന്തോഷം പകരുന്നവയാണ്.

ലോഞ്ച് ചെയ്ത സമയത്ത് വിവോ വൈ200 5ജി 8ജിബി റാം+ 128ജിബി സ്റ്റോറേജ് എന്ന ഒരു ഒറ്റ വേരിയന്റിൽ മാത്രമാണ് ലഭ്യമായിരുന്നത്. 21,999 രൂപയാണ് ഈ അടിസ്ഥാന മോഡലിന്റെ വില. ഇപ്പോൾ ഇത് കൂടാതെ 8ജിബി റാം+ 256ജിബി സ്റ്റോറേജിന്റെ ഒരു പുതിയ വേരിയന്റിലും വിവോ വൈ200 5ജി ലഭ്യമാണ്.
23,999 രൂപ വിലയിലാണ് വിവോ വൈ200 5ജിയുടെ 256ജിബി സ്റ്റോറേജ് വേരിയന്റ് ലോഞ്ച് ചെയ്തിരിക്കുന്നത്. ആമസോൺ, ഫ്ലിപ്പ്കാർട്ട്, വിവോ ഇന്ത്യ ഇ-സ്റ്റോർ, റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ എന്നിവ വഴി ഈ വിവോ 5ജി സ്മാർട്ട്ഫോൺ ലഭ്യമാകും. ആകർഷകമായ ഓഫറുകളും വിവോ വൈ200 5ജിക്ക് ഇപ്പോൾ ലഭ്യമാക്കിയിട്ടുണ്ട്.

ഉപയോക്താക്കൾക്ക് പ്രതിദിനം 49 രൂപ നൽകി ഈസി ഇഎംഐ ഓപ്ഷനിലൂടെ വിവോ Y200 5G വാങ്ങാൻ കഴിയുമെന്ന് കമ്പനി പറയുന്നു. അല്ലെങ്കിൽ എസ്ബിഐ, ഐഡിഎഫ്സി ഫസ്റ്റ്, ബാങ്ക് ഓഫ് ബറോഡ, ഡിബിഎസ് ബാങ്ക്, ഫെഡറൽ ബാങ്ക്, ഇൻഡസ്ഇൻഡ് ബാങ്ക് എന്നിവ വഴി പർച്ചേസ് നടത്തുമ്പോൾ 2,000 രൂപ വരെ ക്യാഷ്ബാക്ക് ലഭിക്കും.
വിവോ Y200 5ജിയുടെ പ്രധാന ഫീച്ചറുകൾ: 6.67 ഇഞ്ച് FHD+ AMOLED ഡിസ്‌പ്ലേ, 120Hz റിഫ്രഷ് റേറ്റ്, പഞ്ച് ഹോൾ കട്ട്ഔട്ട്. ക്വാൽക്കോം സ്നാപ്ഡ്രാഗൺ 4 ജെൻ 1 6nm മൊബൈൽ പ്ലാറ്റ്ഫോം. ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച്ഒഎസ്13 ആണ് ഇതിലുള്ളത്.
f/1.79 അപ്പേർച്ചർ ഉള്ള 64MP പ്രൈമറി ക്യാമറയും f/2.4 അപ്പേർച്ചറുള്ള 2MP പോർട്രെയിറ്റ് സെൻസറും, LED ഫ്ലാഷും, Aura LED-യും അടങ്ങുന്നതാണ് ഇതിലെ ക്യാമറ യൂണിറ്റ്. ഇതോടൊപ്പം 16MP സെൽഫി ക്യാമറയും ഉണ്ട്. 44W ഫാസ്റ്റ് ചാർജിംഗ് ഉള്ള 4800mAh ബാറ്ററി ആണ് ഈ സ്മാർട്ട്ഫോണിൽ വിവോ നൽകിയിരിക്കുന്നത്.

വിവോ വില കുറച്ച സ്മാർട്ട്ഫോണുകൾ: വിവോ വൈ27 ( Vivo Y27 ) 6GB/128GB മോഡൽ ഇപ്പോൾ 11,999 രൂപയ്ക്ക് ലഭ്യമാണ്. നേരത്തെ 14,999 രൂപയ്ക്ക് ആണ് ഈ ഹാൻഡ്‌സെറ്റ് ലഭ്യമായിരുന്നത്. ഫെബ്രുവരി 1 മുതൽ പുതിയ വിലയിൽ ഫ്ലിപ്പ്കാർട്ട്, വിവോ ഇന്ത്യ ഇ-സ്റ്റോർ, പാർട്നർ സ്റ്റോർ എന്നിവിടങ്ങളിലൂടെ ഈ സ്മാർട്ട്ഫോൺ ലഭ്യമാകും.
എസ്ബിഐ, യെസ് ബാങ്ക്, ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ഡിബിഎസ് ബാങ്ക്, ഫെഡറൽ ബാങ്ക്, ഇൻഡസ്ഇൻഡ് ബാങ്ക് എന്നീ ബാങ്ക് കാർഡുകൾ ഉപയോഗിച്ച് പർച്ചേസ് നടത്തുമ്പോൾ 1,000 രൂപ വരെ ക്യാഷ്ബാക്ക് ലഭിക്കും. കൂടാതെ വി-ഷീൽഡ് പോലുള്ള അധിക ആനുകൂല്യങ്ങളും ലഭ്യമാകും.
ഇപ്പോൾ വില കുറഞ്ഞിരിക്കുന്ന മറ്റൊരു മോഡൽ വിവോ ടി2 (Vivo T2) ആണ്. ഇതിന്റെ 6GB/128GB മോഡൽ 15,999 രൂപയ്ക്കും 8GB/128GB മോഡൽ 17,999 രൂപയ്ക്കും ലഭ്യമാണ്. നേരത്തെ ഈ മോഡലുകൾ യഥാക്രമം 18,999 രൂപ, 20,999 രൂപ വിലകളിലാണ് ലഭ്യമായിരുന്നത്. ഫ്ലിപ്പ്കാർട്ടിലും വിവോ സ്റ്റോറിലും ഫെബ്രുവരി-1 മുതൽ പുതിയ വില പ്രാബല്യത്തിൽ വരും.


Click it and Unblock the Notifications