കൈവിട്ട കളിക്ക് നിൽക്കേണ്ട! ബജറ്റ് 20000 രൂപ ആണെങ്കിൽ ഇനി ഈ വിവോ 5ജി ഫോണും പരിഗണിക്കാം
സ്മാർട്ട്ഫോൺ എന്നത് ഇന്നത്തെ ജീവിതക്രമത്തിൽ അനിവാര്യമായ ഒന്നാണ് എന്നത് ശരിതന്നെ. പ്രീമിയം സ്മാർട്ട്ഫോണുകൾ നൽകുന്ന പ്രൗഡിയും ഗാംഭീര്യവും ഒന്ന് വേറെതന്നെയാണ്. എന്നാൽ അത്രയും ഉയർന്ന തുക മുടക്കി അത് എടുക്കാൻ പ്രാപ്തിയുള്ളവർ മാത്രം ആ വഴിക്ക് നടക്കുന്നതാണ് ഉചിതം. ഇല്ലാത്തപണം ഉണ്ടാക്കി പ്രീമിയം സ്മാർട്ട്ഫോണുകൾ വാങ്ങും മുമ്പ് രണ്ട് വട്ടം ചിന്തിക്കുന്നത് നന്നായിരിക്കും. സാമാന്യം മാന്യമായ വിലയിൽ മികച്ച ഫീച്ചറുകളുമായി എത്തുന്ന സ്മാർട്ട്ഫോണുകൾ ഇവിടെ ധാരാളം ലഭ്യമാണ്. ഏതാണ്ട് 20000 ബജറ്റിൽ എത്തുന്ന ഈ സ്മാർട്ട്ഫോണുകൾക്ക് ആവശ്യക്കാരും ഏറെയാണ്.
ഉപയോഗിക്കുമ്പോൾ പ്രീമിയം സ്മാർട്ട്ഫോൺ ഉപയോഗിക്കുന്ന ഒരു പ്രതീതി നൽകാൻ കഴിയുന്ന നിരവധി ഫോണുകൾ ഇതിനകം വിപണിയിൽ ഇറങ്ങിയിട്ടുണ്ട്. 20000 രൂപയിൽ താഴെ വിലയിൽ നിരവധി സ്മാർട്ട്ഫോണുകൾ ലോഞ്ച് ചെയ്യപ്പെട്ടിട്ടുണ്ട് എന്നത് കൂടാതെ 20000 രൂപയ്ക്ക് മുകളിൽ വിലയിൽ ലോഞ്ച് ചെയ്യപ്പെട്ട ശേഷം ഡിസ്കൗണ്ടുകൾ പ്രയോജനപ്പെടുത്തിയാൽ 20000 രൂപയിൽ താഴെ വിലയിൽ ലഭ്യമാകുന്ന ചില സ്മാർട്ട്ഫോണുകളും ഉണ്ട്.

അത്തരത്തിൽ ഉയർന്ന വിലയിൽ ലോഞ്ച് ചെയ്യപ്പെട്ട ശേഷം ഇപ്പോൾ 20000 രൂപ വില വിഭാഗത്തിൽ വാങ്ങാൻ സാധിക്കുന്ന ഒരു സ്മാർട്ട്ഫോൺ ആണ് വിവോ വൈ200 5ജി (Vivo Y200 5G). ഇതിന്റെ അടിസ്ഥാന മോഡൽ ഇപ്പോൾ 20499 രൂപ വിലയിൽ ഫ്ലിപ്പ്കാർട്ടിൽ നിന്ന് സ്വന്തമാക്കാനാകും.
രണ്ട് വേരിയന്റുകളിൽ വിവോ വൈ200 5ജി ലഭ്യമാകും. അതിന്റെ 8ജിബി റാം+ 128ജിബി സ്റ്റോറേജ് അടിസ്ഥാന മോഡലിന് 21,999 രൂപയും 8ജിബി റാം+ 256ജിബി സ്റ്റോറേജ് വേരിയന്റിന് 23,999 രൂപയുമായിരുന്നു വില. ഫ്ലിപ്പ്കാർട്ടിൽ ഇതേ വിലയിൽ തന്നെയാണ് ഈ ഫോണുകൾ ലിസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ ആകർഷകമായ ബാങ്ക് ഡിസ്കൗണ്ട് ലഭ്യമാക്കിയിരിക്കുന്നു.

അതായത് തിരഞ്ഞെടുത്ത ബാങ്ക് കാർഡുകൾ ഉപയോഗിച്ച് വിവോ വൈ200 5ജി വാങ്ങുകയാണെങ്കിൽ 1500 രൂപ ഡിസ്കൗണ്ട് ലഭിക്കും. അതിനാൽ 20499 രൂപയ്ക്ക് ഈ 5ജി സ്മാർട്ട്ഫോൺ ലഭ്യമാകും. ക്വാൽക്കോം സ്നാപ്ഡ്രാഗൺ 4 ജെൻ 1 6nm മൊബൈൽ പ്ലാറ്റ്ഫോം കരുത്താക്കിയാണ് ഈ വിവോ ഫോൺ എത്തുന്നത്.
വിവോ വൈ200 5ജിയുടെ പ്രധാന ഫീച്ചറുകൾ: 6.67-ഇഞ്ച് FHD+ AMOLED ഡിസ്‌പ്ലേ, 22400 x 1080 പിക്സൽസ്, 120Hz റിഫ്രഷ് റേറ്റ്, 800 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസ്, 180Hz ടച്ച് സാമ്പിൾ റേഷ്യോ, HDR10+, 394 പിക്സൽ ഡെൻസിറ്റി, DCI-P3 വൈഡ് കളർ ഗാമറ്റ് തുടങ്ങിയവയൊക്കെയാണ് ഇതിലെ പ്രധാന ഡിസ്പ്ലേ ഫീച്ചറുകൾ.
ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഇതിലുള്ളത്. f/1.79 അപ്പേർച്ചർ ഉള്ള 64MP പ്രൈമറി ക്യാമറയും f/2.4 അപ്പേർച്ചറുള്ള 2MP പോർട്രെയിറ്റ് സെൻസറും, LED ഫ്ലാഷും, Aura LED-യും അതിൽ അടങ്ങുന്നു. ഇതോടൊപ്പം 16MP സെൽഫി ക്യാമറയും ഉണ്ട്. 44W ഫാസ്റ്റ് ചാർജിംഗ് ഉള്ള 4800mAh ബാറ്ററി ആണ് ഈ സ്മാർട്ട്ഫോണിൽ വിവോ നൽകിയിരിക്കുന്നത്.

ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച്ഒഎസ്13 ആണ് ഇതിലുള്ളത്. ഇൻ-ഡിസ്‌പ്ലേ ഒപ്റ്റിക്കൽ ഫിംഗർപ്രിൻ്റ് സ്കാനർ, ഹൈ-റെസ് ഓഡിയോ, 5G, ബ്ലൂടൂത്ത് 5.1, Wi-Fi 5, ജിപിഎസ്, NFC, യുഎസ്ബി ടൈപ്പ് സി പോർട്ട് ഉൾപ്പെടെ വിവിധ കണക്റ്റിവിറ്റി ഫീച്ചറുകളും ഇതിലുണ്ട്. താങ്ങാനാകുന്ന നിരക്കിൽ നല്ലൊരു സ്മാർട്ട്ഫോൺ തേടുന്നവർക്ക് ഈ വിവോ ഫോൺ പരിഗണിക്കാം.
ഇതിനെക്കാൾ മികച്ച ഒരു വിവോ ഫോണാണ് വേണ്ടത് എങ്കിൽ പരിഗണിക്കാവുന്ന തൊട്ടടുത്ത ഓപ്ഷനാണ് വിവോ y200 പ്രോ 5ജി. ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ (OIS) ഉള്ള 64MP ആൻ്റി ഷേക്ക് ക്യാമറയാണ് സ്മാർട്ട്ഫോണിൻ്റെ ഹൈലൈറ്റ്. അഡ്രിനോ 619 GPU ഉള്ള 6nm ക്വാൽക്കോം സ്നാപ്ഡ്രാഗൺ 695 5G ചിപ്സെറ്റാണ് ഈ വിവോ ഫോണിന്റെ കരുത്ത്.
വിവോ Y200 പ്രോ 5ജിയുടെ സിംഗിൾ 8GB+ 128GB മോഡലിന് 24,999 രൂപയാണ് വില. 6.78 ഇഞ്ച് ഫുൾ HD+ കർവ്ഡ് AMOLED സ്ക്രീൻ, 120Hz റിഫ്രഷ് റേറ്റ്, 1300 nits വരെ പീക്ക് ബ്രൈറ്റ്നസ് എന്നീ ഫീച്ചറുകളും "കുഷ്യനിംഗ് സ്ട്രക്ചറും" ഇതിലുണ്ട്. ഇത് വീഴ്ചകളിൽ സ്ക്രീൻ തകരുന്നത് കുറയ്ക്കുന്നു.


Click it and Unblock the Notifications








