Home
Mobile

കഴിഞ്ഞ ആഴ്ച ലോഞ്ച് ചെയ്ത വിവോ 5ജി ഫോണിന് ഡിസ്കൗണ്ട്! ഓഫർ ലഭ്യമാകുന്ന അ‌വസാന തീയതി ഇതാ

20000 രൂപയിൽ താഴെ ബജറ്റിൽ ഒരു 5ജി സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവരെ ലക്ഷ്യമിട്ട് വിവോ കഴിഞ്ഞ ആഴ്ച ഇന്ത്യയിൽ ലോഞ്ച് ചെയ്ത സ്മാർട്ട്ഫോൺ ആണ് വിവോ ​വൈ200ഇ 5ജി (vivo Y200e 5G). ലോഞ്ച് സമയത്ത് ഈ സ്മാർട്ട്ഫോണിന്റെ പ്രാരംഭവേരിയന്റിന് 19,999 രൂപ ആയിരുന്നു വില.

എന്നാലിപ്പോൾ ലോഞ്ച് ഓഫറിന്റെ ഭാഗമായി ഈ സ്മാർട്ട്ഫോൺ 18,999 രൂപയ്ക്ക് വാങ്ങാൻ സാധിക്കും. ​എച്ച്ഡിഎഫ്സി ഉപയോക്താക്കൾക്ക് 1000 രൂപ ഇൻസ്റ്റന്റ് ഡിസ്കൗണ്ട് ലഭ്യമാണ്. ഇത് പ്രയോജനപ്പെടുത്തുമ്പോഴാണ് ഈ വിലയിൽ സ്വന്തമാക്കാൻ സാധിക്കുക. ഫെബ്രുവരി 29 വരെ മാത്രമാണ് ഈ ഡിസ്കൗണ്ട് ലഭ്യമാകുക എന്നത് ശ്രദ്ധിക്കേണ്ടതുണ്ട്.

കഴിഞ്ഞ ആഴ്ച ലോഞ്ച് ചെയ്ത വിവോ 5ജി ഫോണിന് ഡിസ്കൗണ്ട്!

ലെതർ ബാക്ക് പാനൽ, 16 ജിബി റാം, 1 ടിബി മെമ്മറി, അമോലെഡ് ഡിസ്‌പ്ലേ, 44W ഫാസ്റ്റ് ചാർജിംഗ്, 50 എംപി ക്യാമറ തുടങ്ങിയ അതിശയിപ്പിക്കുന്ന ഫീച്ചറുകളോടെയാണ് Vivo Y200e 5G ഫോൺ വിൽപ്പനയ്ക്കെത്തിയിരിക്കുന്നത്. അ‌തിനാൽത്തന്നെ മുടക്കുന്ന തുകയ്ക്ക് തക്കതായ നേട്ടം ഉണ്ടാകുന്നുണ്ട്.

വിവോ ​വൈ200 സീരീസി​ലേക്കുള്ള കൂട്ടിച്ചേർക്കലായാണ് വിവോ ഈ പുതിയ 5ജി സ്മാർട്ട്ഫോൺ അ‌വതരിപ്പിച്ചത്. 20000 രൂപയ്ക്കുള്ളിൽ നിന്നുകൊണ്ട് നൽകാവുന്ന ഫീച്ചറുകൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട് എന്ന് കമ്പനി വിശദീകരിക്കുന്നു. ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 4 ജെൻ 2 4 എൻഎം മൊബൈൽ പ്ലാറ്റ്‌ഫോം ആണ് ഈ സ്മാർട്ട്ഫോണിന്റെ ശക്തികേന്ദ്രം.

കഴിഞ്ഞ ആഴ്ച ലോഞ്ച് ചെയ്ത വിവോ 5ജി ഫോണിന് ഡിസ്കൗണ്ട്!

വിവോ ​വൈ200e 5ജിയുടെ പ്രധാന ഫീച്ചറുകളും വിലയും ഓഫറുകളും: 6.67 ഇഞ്ച് (2400 × 1080 പിക്സലുകൾ) ഫുൾ HD+ E4 AMOLED സ്‌ക്രീൻ, 120Hz റിഫ്രഷ് റേറ്റ്, 1800 നിറ്റ്സ് വരെ പീക്ക് ​​​ബ്രൈറ്റ്നസ്, 100% DCI-P3, 107% NTSC കളർ ഗാമറ്റ് എന്നിവ ഈ ഫോണിലുണ്ട്.

അഡ്രിനോ 613 GPU ഉള്ള ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 4 Gen 2 4nm മൊബൈൽ പ്ലാറ്റ്‌ഫോം (2.2 GHz x 2 A78-അധിഷ്‌ഠിത +2GHz x 6 A55-അധിഷ്‌ഠിത ക്രിയോ സിപിയു) ആണ് ഈ 5ജി സ്മാർട്ട്ഫോണിന്റെ കരുത്ത്. 8 ജിബി വരെ റാം, 8 ജിബി എക്സ്റ്റന്റഡ് റാം എന്നിവയുമുണ്ട്.

50 എംപി പ്രധാന ക്യാമറ + 2 എംപി ബൊക്കെ ക്യാമറ + ഫ്ലിക്കർ സെൻസറുള്ള ട്രിപ്പിൾ റിയർ ക്യാമറ എന്നിവ അ‌ടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ഇതിൽ ഒരുക്കിയിരിക്കുന്നത്. ഇതോടൊപ്പം f/2.0 അപ്പേർച്ചർ ഉള്ള 16MP ഫ്രണ്ട് ഫേസിംഗ് ക്യാമറയും ഉണ്ട്.

കഴിഞ്ഞ ആഴ്ച ലോഞ്ച് ചെയ്ത വിവോ 5ജി ഫോണിന് ഡിസ്കൗണ്ട്!

ആൻഡ്രോയിഡ് 14 അ‌ടിസ്ഥാനമാക്കിയുള്ള ഫൺടച്ച് ഒഎസ് 14ൽ ആണ് പ്രവർത്തനം. ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസർ, 5G SA/NSA (n1/n3/n5/n8/n28B/n77/n78), ഡ്യുവൽ 4G VoLTE, Wi-Fi 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.1, GPS/ GLONASS/ Beidou, യുഎസ്ബി ​ടൈപ്പ് സി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.

44W ഫാസ്റ്റ് ചാർജിംഗ് ഉള്ള 5000mAh ബാറ്ററിയാണ് വിവോ ഈ 5ജി സ്മാർട്ട്ഫോണിൽ നൽകിയിരിക്കുന്നത്. വിവോ ​വൈ200ഇ 5ജിയുടെ 6GB + 128GB പ്രാരംഭ വേരിയന്റിന് 19,999 രൂപയും 8GB + 128GB മോഡലിന് 20,999 രൂപയും ആണ് വില. എന്നാൽ എച്ച്ഡിഎഫ്സി ബാങ്ക് ഓഫറായി 1000 രൂപ ഇൻസ്റ്റന്റ് ഡിസ്കൗണ്ട് ലഭിക്കും.

അ‌തിനാൽ ഇപ്പോൾ ഈ സ്മാർട്ട്ഫോൺ 18,999 രൂപ വിലയിൽ വാങ്ങാൻ സാധിക്കുന്നു. ഏതാനും ദിവസങ്ങൾ കൂടി കഴിഞ്ഞാണ് ഇത് വാങ്ങാൻ തയാറെടുക്കുന്നത് എങ്കിൽ നിലവിലുള്ളതിനെക്കാൾ വില നൽകേണ്ടിവരും. ആമസോൺ വഴി ഉപയോക്താക്കൾക്ക് ഈ ഡിസ്കൗണ്ട് സ്വന്തമാക്കാം. ഫ്ലിപ്പ്കാർട്ടിലും വിവോ ഔദ്യോഗിക സ്​റ്റോറിലും ഈ 5ജി ഫോൺ ലഭ്യമാണ്.

More from GizBot

Best Mobiles in India

English summary
The Vivo Y200e 5G, which was launched in India last week by Vivo targeting those looking to buy a 5G smartphone under a budget of Rs 20,000, is now available at a discount on Amazon. The initial variant of this smartphone was priced at Rs 19,999 at the time of launch. But now you can buy this smartphone on Amazon for Rs 18,999.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X