Home
Mobile

ഈ കിടിലൻ ഡിസ്കൗണ്ട് ഉള്ളപ്പോൾ കൂടിയ വിലയ്ക്ക് എന്തിന് ഫോൺ വാങ്ങണം! ഇത് ഉറപ്പിച്ചോ...

5ജി സ്മാർട്ട്ഫോണുകൾക്കായുള്ള പലരുടെയും അ‌ന്വേഷണങ്ങൾ ഇപ്പോഴും തുടരുകയാണ്. ചിലർ 30000 രൂപയ്ക്കുള്ളിൽ മികച്ച 5ജി സ്മാർട്ട്ഫോൺ അ‌ന്വേഷിക്കുന്നു. അ‌ത്രയും തുക മുടക്കാൻ കഴിയാത്തവർ 10000- 15000 രൂപ നിരക്കിൽ 5ജി സ്മാർട്ട്ഫോൺ അന്വേഷിക്കുന്നു. ഈ രണ്ട് കൂട്ടർക്കുമിടയിൽ 20000 രൂപയിൽ താഴെ വിലയിൽ ഫോൺ അ‌ന്വേഷിക്കുന്നവരുമുണ്ട്.

നിരവധി മികച്ച സ്മാർട്ട്ഫോണുകൾ അ‌വതരിപ്പിക്കപ്പെടുന്ന ഒരു വില വിഭാഗമാണ് 20000 രൂപയുടേത്. ഇടത്തരം ബജറ്റിൽ മികച്ച ധാരാളം സ്മാർട്ട്ഫോണുകൾ 20000 രൂപ വിലയ്ക്കുള്ളിൽ ലഭ്യമാണ്. വിവോയുടെ സംഭാവനയായി 20000 രൂപ വില വിഭാഗത്തിൽ അ‌വതരിപ്പിക്കപ്പെട്ട സ്മാർട്ട്ഫോൺ ആണ് വിവോ y200e 5ജി (vivo Y200e 5G).

ഈ കിടിലൻ ഡിസ്കൗണ്ട് ഉള്ളപ്പോൾ കൂടിയ വിലയ്ക്ക് എന്തിന് ഫോൺ വാങ്ങണം!

2024 ഫെബ്രുവരിയിലാണ് വിവോ ​y200e ഇന്ത്യയിൽ ലോഞ്ച് ചെയ്യപ്പെട്ടത്. ഈ സ്മാർട്ട്ഫോൺ നേരത്തെ ആമസോണിൽ ഡിസ്കൗണ്ടിൽ ലഭ്യമായിരുന്നു. എന്നാലിപ്പോൾ ആമസോണിൽ ലഭ്യമായിരുന്നതിനെക്കാൾ വിലക്കുറവിൽ വിവോ ​y200e ഫ്ലിപ്പ്കാർട്ടിൽ നിന്ന് വാങ്ങാൻ സാധിക്കും. ലോഞ്ച് സമയത്ത് ഈ സ്മാർട്ട്ഫോണിന്റെ പ്രാരംഭവേരിയന്റിന് 19,999 രൂപ ആയിരുന്നു വില.

ലെതർ ബാക്ക് പാനൽ, 16 ജിബി റാം, 1 ടിബി മെമ്മറി, അമോലെഡ് ഡിസ്‌പ്ലേ, 44W ഫാസ്റ്റ് ചാർജിംഗ്, 50 എംപി ക്യാമറ തുടങ്ങിയ മികച്ച ഫീച്ചറുകളോടെയാണ് വിവോ Y200e 5G വിപണിയിൽ എത്തിയത്. അ‌തിനാൽത്തന്നെ ഡിസ്കൗണ്ടിൽ ലഭിക്കുമെങ്കിലും ഇതൊരു മികച്ച ഫോൺ തന്നെയാണ്.

ഈ കിടിലൻ ഡിസ്കൗണ്ട് ഉള്ളപ്പോൾ കൂടിയ വിലയ്ക്ക് എന്തിന് ഫോൺ വാങ്ങണം!

വിവോ ​വൈ200e 5ജിയുടെ പ്രധാന ഫീച്ചറുകളും ഫ്ലിപ്പ്കാർട്ടിൽ ലഭിക്കുന്ന ഡിസ്കൗണ്ടും: 6.67 ഇഞ്ച് (2400 × 1080 പിക്സലുകൾ) ഫുൾ HD+ E4 AMOLED സ്‌ക്രീൻ, 120Hz റിഫ്രഷ് റേറ്റ്, 1800 നിറ്റ്സ് വരെ പീക്ക് ​​​ബ്രൈറ്റ്നസ്, 100% DCI-P3, 107% NTSC കളർ ഗാമറ്റ് എന്നിവയുമായാണ് വിവോ ​വൈ200e ഡിസ്പ്ലേ എത്തുന്നത്.

അഡ്രിനോ 613 GPU ഉള്ള ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 4 Gen 2 4nm മൊബൈൽ പ്ലാറ്റ്‌ഫോം ആണ് ഈ 5ജി സ്മാർട്ട്ഫോണിന്റെ കരുത്ത്. 8 ജിബി വരെ റാം, 8 ജിബി എക്സ്റ്റന്റഡ് റാം ഫീച്ചറുകൾ കൂടി ഉള്ളതിനാൽ പെർഫോമൻസ് മികവ് കൂടും.

ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസർ, 5G SA/NSA (n1/n3/n5/n8/n28B/n77/n78), ഡ്യുവൽ 4G VoLTE, Wi-Fi 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.1, GPS/ GLONASS/ Beidou, യുഎസ്ബി ​ടൈപ്പ് സി എന്നിവ ഇതിലെ പ്രധാന ഫീച്ചറുകളുടെ ലിസ്റ്റിൽപ്പെടുന്നു. ആൻഡ്രോയിഡ് 14 അ‌ടിസ്ഥാനമാക്കിയുള്ള ഫൺടച്ച് ഒഎസ് 14ൽ ആണ് ഈ വിവോ ഫോണിന്റെ പ്രവർത്തനം.

ഈ കിടിലൻ ഡിസ്കൗണ്ട് ഉള്ളപ്പോൾ കൂടിയ വിലയ്ക്ക് എന്തിന് ഫോൺ വാങ്ങണം!

ക്യാമറയുടെ കാര്യത്തിലേക്ക് വന്നാൽ, ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് വിവോ ഇതിൽ ഒരുക്കിയിരിക്കുന്നത്. അ‌തിൽ 50 എംപി പ്രധാന ക്യാമറ + 2 എംപി ബൊക്കെ ക്യാമറ + ഫ്ലിക്കർ സെൻസർ എന്നിവ അ‌ടങ്ങുന്നു. ഇതോടൊപ്പം f/2.0 അപ്പേർച്ചർ ഉള്ള 16MP ഫ്രണ്ട് ക്യാമറയും ഉണ്ട്.

44W ഫാസ്റ്റ് ചാർജിംഗ് ഉള്ള 5000mAh ബാറ്ററിയാണ് വിവോ​ ​വൈ200e 5ജിയിൽ ഉള്ളത്. രണ്ട് വേരിയന്റുകളിലാണ് ഈ ഫോൺ വിപണിയിൽ എത്തിയത്. അ‌തിൽ 6GB + 128GB പ്രാരംഭ വേരിയന്റിന് 19,999 രൂപയും 8GB + 128GB മോഡലിന് 20,999 രൂപയും ആണ് വില.

ഫ്ലിപ്പ്കാർട്ടിൽ ഇതേ വിലയിൽ തന്നെയാണ് ഈ വിവോ ഫോൺ ലോഞ്ച് ചെയ്തിരിക്കുന്നത്. എന്നാൽ, HDFC, SBI ബാങ്കുകളുടെ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾക്ക് 1,500 രൂപ ഇൻസ്റ്റന്റ് ഡിസ്കൗണ്ട് ലഭ്യമാക്കിയിട്ടുണ്ട്. അ‌തിനാൽ ഈ സ്മാർട്ട്ഫോണിന്റെ പ്രാരംഭ വേരിയന്റ് 18499 രൂപ വിലയിൽ സ്വന്തമാക്കാൻ സാധിക്കും. ലോഞ്ച് സമയത്ത് ഡിസ്കൗണ്ടിൽ ലഭ്യമായിരുന്നതിനെക്കാൾ കുറഞ്ഞ വിലയാണ് ഇത്.

More from GizBot

Best Mobiles in India

English summary
Launched in February 2024, the Vivo y200e 5G smartphone is now available to buy at a discount on Flipkart. Vivo y200e 5G entry-level variant has been launched in India at a price of Rs 19,999. The smartphone is now available on Flipkart for Rs 18,499, availing HDFC and SBI Bank discounts.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X