Home
Mobile

വന്നിട്ട് മൂന്ന് മാസം! വിവോ Y28s 5ജിയുടെ വില കുറച്ചു; ബാങ്ക് ഡിസ്കൗണ്ട് വേറെയുണ്ട്

പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡായ വിവോ ഈ വർഷം ജൂ​ലൈയിൽ ഇന്ത്യയിൽ അ‌വതരിപ്പിച്ച വിവോ Y28s 5ജിയുടെ വില കുറച്ചു. ലോഞ്ച് ചെയ്ത സമയത്ത് വിവോ Y28s 5ജിയുടെ 4GB+128GB പ്രാരംഭ വേരിയൻ്റിന് 13,999 രൂപയും 6GB+128GB വേരിയൻ്റിന് 15,499 രൂപയും ടോപ്പ് എൻഡ് 8GB+128GB വേരിയൻ്റിന് 16,999 രൂപയും ആയിരുന്നു വില. ഇപ്പോൾ ലോഞ്ച് കഴിഞ്ഞ് മൂന്ന് മാസം പിന്നിടുമ്പോഴേക്കും ഈ ഫോണിന്റെ വിലയിൽ 500 രൂപയുടെ കുറവാണ് വിവോ പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ ഇതോടൊപ്പം ബാങ്ക് ഡിസ്കൗണ്ടും ലഭിക്കുന്നതിനാൽ ഫ്ലിപ്പ്കാർട്ടിൽ നിന്ന് ഈ ഫോൺ വളരെ വിലക്കുറവിൽ വാങ്ങാൻ സാധിക്കും.

ഇപ്പോൾ വിലയിൽ 500 രൂപ കുറച്ചിരിക്കുന്നതിനാൽ വി​വോ Y28s 5ജിയുടെ 4GB + 128GB മോഡലിന് 13,499 രൂപയും 6GB + 128GB വേരിയൻ്റിന് 14,999 രൂപയും, ടോപ്പ് എൻഡ് 8GB + 128GB വേരിയൻ്റിന് Rs. 16,499, രൂപയും ആണ് വില.

വന്നിട്ട് മൂന്ന് മാസം! വിവോ Y28s 5ജിയുടെ വില കുറച്ചു

ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന വിലക്കുറവിന് പുറമേ ഫ്ലിപ്പ്കാർട്ടിൽ ഈ 5ജി ഫോണിന് ബാങ്ക് ഡിസ്കൗണ്ടും ലഭ്യമാണ്. തെരഞ്ഞെടുത്ത ബാങ്ക് കാർഡ് ഉപയോഗിച്ച് പർച്ചേസ് നടത്തുന്നവർക്ക് 10ശതമാനം (പരമാവധി 750 രൂപ) വരെയാണ് ഡിസ്കൗണ്ട് ലഭിക്കുക. ഇത് ഫലപ്രദമായി ഉപയോഗപ്പെടുത്തനായാൽ 12,749 രൂപ വിലയിൽ ഫ്ലിപ്പ്കാർട്ടിൽ നിന്ന് വിവോ Y28s 5ജി സ്വന്തമാക്കാൻ കഴിയും.

​പ്രൈസ് കട്ടിനും ബാങ്ക് ഡിസ്കൗണ്ടിനും പുറ​മേ വിവോ Y28s 5G വാങ്ങാൻ പ്രേരിപ്പിക്കുന്ന മറ്റൊരു ഘടകം കൂടിയുണ്ട്- എക്സ്ചേഞ്ച് ഓഫർ. ഫ്ലിപ്പ്കാർട്ട് ഈ വിവോ 5ജി ഫോണിന് 8200 രൂപ വരെ എക്സ്ചേഞ്ച് ബോണസ് വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാൽ എക്സ്ചേഞ്ച് നൽകുന്ന ഫോണിന്റെ പഴക്കം, പ്രവർത്തനക്ഷമത എന്നിവയൊക്കെ കണക്കാക്കിയാണ് എക്സ്ചേഞ്ച് തുക നിശ്ചയിക്കുക.

വന്നിട്ട് മൂന്ന് മാസം! വിവോ Y28s 5ജിയുടെ വില കുറച്ചു

വിവോ Y28s (vivo Y28s) 5ജിയുടെ പ്രധാന ഫീച്ചറുകൾ: 6.56 ഇഞ്ച് (1612 × 720 പിക്സലുകൾ) HD+ LCD സ്ക്രീൻ, 90Hz റിഫ്രഷ് റേറ്റ്, 840 nits വരെ പീക്ക് ​ബ്രൈറ്റ്നസ് എന്നിവ ഇതിലുണ്ട്. ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 6100+ 6nm പ്രൊസസർ (2x Cortex-A76 @ 2.2GHz 6x Cortex-A55 @ 2GHz) ആണ് ഈ വിവോ 5ജി ഫോണിന്റെ കരുത്ത്.

ആം മാലി-G57 MC2 GPU, 4GB / 6GB / 8GB LPDDR4X റാം, 128GB UFS 2.2 ഇൻ്റേണൽ സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 1TB വരെ സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യം എന്നിവ ഇതിലുണ്ട്. ആൻഡ്രോയിഡ് 14 അ‌ടിസ്ഥാനമാക്കിയുള്ള ഫൺടച്ച് ഒഎസ്14ൽ ആണ് ഈ ഫോണിന്റെ പ്രവർത്തനം.

ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഇതിലുള്ളത്. എഫ്/1.8 അപ്പേർച്ചറുള്ള 50എംപി പ്രൈമറി ക്യാമറ, എഫ്/2.4 അപ്പേർച്ചറുള്ള 2എംപി പോർട്രെയ്റ്റ് ക്യാമറ എന്നിവ അ‌തിൽ ഉൾപ്പെടുന്നു. സെൽഫിക്കും മറ്റുമായി f/2.0 അപ്പേർച്ചർ ഉള്ള 8MP ഫ്രണ്ട് ക്യാമറയും വിവോ Y28s 5ജി വാഗ്ദാനം ചെയ്യുന്നു.

വന്നിട്ട് മൂന്ന് മാസം! വിവോ Y28s 5ജിയുടെ വില കുറച്ചു

ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ/ മൈക്രോ എസ്ഡി), സൈഡ് മൗണ്ട് ഫിംഗർപ്രിൻ്റ് സെൻസർ, 3.5 എംഎം ഓഡിയോ ജാക്ക്, IP64 റേറ്റിങ്, 5G, ഡ്യുവൽ 4G VoLTE, Wi-Fi 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.3, GPS + GLONASS, USB ടൈപ്പ്-സി പോർട്ട് എന്നീ ഫീച്ചറുകളും ഇതിലുണ്ട്.

15W ചാർജിംഗിനുള്ള പിന്തുണയുള്ള 5000mAh ബാറ്ററിയാണ് ഈ വിവോ 5ജി ഫോണിലുള്ളത്. വിൻ്റേജ് റെഡ്, ട്വിങ്ക്ലിങ് പർപ്പിൾ എന്നി കളർ ഓപ്ഷനുകളിൽ ഈ ഫോൺ ലഭ്യമാകും. 163.63×75.58×8.39mm വലിപ്പവും 185 ഗ്രാം ഭാരവുമാണ് വിവോ Y28s 5ജിക്ക് ഉള്ളത്. 13000 രൂപയിൽ താഴെ വിലയിൽ 5ജി സ്മാർട്ട്ഫോൺ തേടുന്നവർക്ക് ഫ്ലിപ്പ്കാർട്ടിലെ ഈ ഡീൽ പരിഗണിക്കാവുന്നതാണ്.

More from GizBot

Best Mobiles in India

English summary
Vivo Y28s 5G gets price cut in India Now all its variants come in Rs 500 less than the launch price. At the time of launch, the Vivo Y28s 5G was priced at Rs 13,999 for the entry-level 4GB+128GB variant, Rs 15,499 for the 6GB+128GB variant and Rs 16,999 for the top-end 8GB+128GB variant. Now the base variant is priced at Rs 13,499.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X