Home
Mobile

വെൽക്കം വിവോക്കുട്ടാ, വെൽക്കം... വിവോ Y28s 5ജിയുടെ ഇന്ത്യയിലെ വില ചോർന്നു, ഒന്നും പേടിക്കാനില്ല!

ഇന്ത്യയിലെ സ്മാർട്ട്ഫോൺ പ്രേമികൾക്ക് ഇപ്പോൾ ​ഒറ്റയടിക്ക് രണ്ട് സന്തോഷ വാർത്തകൾ ചോർന്ന് കിട്ടിയിരിക്കുന്നു. വിവോ ഒരു പുതിയ 5ജി സ്മാർട്ട്ഫോൺ ഉടൻ ഇന്ത്യയിൽ അ‌വതരിപ്പിക്കും എന്നതാണ് ആദ്യത്തെ സന്തോഷ വാർത്ത. ഈ അ‌വതരിപ്പിക്കാൻ പോകുന്ന ഫോൺ 15000 രൂപയിൽ താഴെ വിലയിൽ വാങ്ങാൻ സാധിക്കും എന്നതാണ് രണ്ടാമത്തെ സന്തോഷ വാർത്ത. വിവോയുടെ ​വൈ സീരീസിലേക്ക് ആണ് പുതിയ ഫോൺ എത്തുന്നത്. ഈ വർഷം ആദ്യം വിവോ ഇന്ത്യയിൽ Y28 എന്നൊരു മോഡൽ അ‌വതരിപ്പിച്ചിരുന്നു. അ‌തിന്റെ പരിഷ്കരിച്ച വേരിയന്റായി വിവോ Y28s (Vivo Y28s 5G) എന്ന മോഡലാണ് ഉടൻ അ‌വതരിപ്പിക്കാൻ പോകുന്നത്.

കഴിഞ്ഞ മാസം ആഗോളതലത്തിൽ വിവോ Y28s 5G ലോഞ്ച് ചെയ്തിരുന്നു. അ‌തിനാൽ ഈ സ്മാർട്ട്ഫോണിന്റെ പ്രധാന ഫീച്ചറുകളെല്ലാം കമ്പനിയുടെ ആഗോള വെബ്‌സൈറ്റിൽ ലിസ്റ്റ് ചെയ്‌തിട്ടുണ്ട്. എന്നാൽ ഇതിന്റെ ഇന്ത്യയിലെ വില എത്രയാകും എന്ന സംശയം ബാക്കി നിന്നിരുന്നു. ഇപ്പോൾ പ്രമുഖ ടിപ്സ്റ്ററായ സുധാൻഷു നൽകിയ വിവരങ്ങളുടെ അ‌ടിസ്ഥാനത്തിൽ 91മൊ​ബൈൽസ് വിവോ Y28s 5ജിയുടെ ഇന്ത്യയിലെ വില ലീക്ക് റിപ്പോർട്ടായി പുറത്തുവിട്ടിരിക്കുന്നു.

വിവോ Y28s 5ജിയുടെ ഇന്ത്യയിലെ വില ചോർന്നു, ഒന്നും പേടിക്കാനില്ല!

91മൊ​ബൈൽസിന്റെ റിപ്പോർട്ട് പ്രകാരം വിവോ Y28s 5G മൂന്ന് വേരിയന്റുകളിൽ ലഭ്യമാകും. 4GB + 128GB, 6GB + 128GB, 8GB + 128GB എന്നിവയാണ് അ‌വ. ഇതിൽ അ‌ടിസ്ഥാന വേരിയന്റിന് 13,999 രൂപയും രണ്ടാമത്തെ വേരിയന്റിന് 15,499 രൂപയും ഉയർന്ന വേരിയന്റിന് 16,999 രൂപയും ആയിരിക്കും വില എന്ന് റിപ്പോർട്ട് വെളിപ്പെടുത്തുന്നു.

വിവോ Y28s 5ജി 15000 രൂപയിൽ താഴെ വിലയിൽ ലഭ്യമാകുന്ന ഒരു 5ജി ഫോൺ ആയിരിക്കുമെന്ന് ഈ വിവരങ്ങൾ വ്യക്തമാക്കുന്നുണ്ട്. എന്നാലിത് യഥാർഥ വിലയാണോ, ഡിസ്കൗണ്ടിന് ശേഷമുള്ള വിലയാണോ എന്ന് വ്യക്തമല്ല. ഈ ഫോണിന്റെ ഇന്ത്യയിലെ ലോഞ്ച് തിയതി കമ്പനി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എങ്കിലും അ‌ധികം ​വൈകാതെ ലോഞ്ച് ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്.

വിവോ Y28s 5ജിയുടെ ഇന്ത്യയിലെ വില ചോർന്നു, ഒന്നും പേടിക്കാനില്ല!

ഇതിനകം ഇന്ത്യയിൽ ലോഞ്ച് ചെയ്യപ്പെട്ട വിവോ Y28 മോഡലും വരാൻ പോകുന്ന വിവോ Y28s 5ജി മോഡലും തമ്മിൽ പ്രധാനമായും വ്യത്യാസപ്പെടുന്നത് ചിപ്സെറ്റിന്റെ കാര്യത്തിലാണ്. മറ്റ് ഫീച്ചറുകൾ ഏതാണ്ട് സമാനമായിരിക്കും. വിലയും ഏകദേശം അ‌ടുത്തടുത്താണ്. തിളങ്ങുന്ന ബാക്ക് പാനലിനൊപ്പം ഡേറ്റഡ് നോച്ച് ഡിസ്‌പ്ലേയാണ് ഈ സ്മാർട്ട്ഫോണിനുള്ളത്.

ഇന്ത്യയിൽ ലോഞ്ച് ചെയ്യാൻ പോകുന്ന വിവോ Y28s 5ജിയുടെ പ്രധാന ഫീച്ചറുകൾ: 6.5 ഇഞ്ച് HD+ ഡിസ്‌പ്ലേ, 90Hz റിഫ്രഷ് റേറ്റ്, 840 nits പീക്ക് ​ബ്രൈറ്റ്നസ് എന്നിവ ഇതിലുണ്ടാകും. ARM മാലി-G57 MC2 ജിപിയു ഉള്ള മീഡിയടെക് ഡിമെൻസിറ്റി 6300 പ്രോസസറാണ് ഈ സ്മാർട്ട്‌ഫോണിൻ്റെ കരുത്ത്.

8ജിബി വരെ റാമും 128ജിബി സ്റ്റോറേജുമായാണ് ഈ ഫോൺ എത്തുക. മൈക്രോ എസ്ഡി കാർഡ് വഴി സ്റ്റോറേജ് വർധിപ്പിക്കാൻ സൗകര്യമുണ്ട്. ഡ്യുവൽ റിയർ ക്യാമറ യൂണിറ്റാണ് ഇതിലുണ്ടാകുക. അ‌തിൽ എഫ്/1.8 അപ്പേർച്ചറുള്ള 50MP പ്രൈമറി ക്യാമറയും 2MP സെക്കൻഡറി ക്യാമറയും എൽഇഡി ഫ്ലാഷും ഉണ്ട്. സെൽഫികൾക്കായി 8MP ഫ്രണ്ട് ക്യാമറ ഉണ്ടാകും.

വിവോ Y28s 5ജിയുടെ ഇന്ത്യയിലെ വില ചോർന്നു, ഒന്നും പേടിക്കാനില്ല!

ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള Funtouch OS 14 കസ്റ്റം സ്‌കിന്നിൽ ആയിരിക്കും ഈ ഫോൺ പ്രവർത്തിക്കുക. സൈഡ് മൗണ്ട് ഫിംഗർപ്രിൻ്റ് സെൻസറും വെള്ളവും പൊടിയും പ്രതിരോധിക്കാനുള്ള IP64 റേറ്റിംഗും ഇതിലുണ്ടാകും. 15W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5,000mAh ബാറ്ററിയാണ് വിവോ Y28s 5ജി പായ്ക്ക് ചെയ്യുന്നത്.

More from GizBot

Best Mobiles in India

English summary
Vivo is preparing to launch the Vivo Y28s 5G smartphone in India. Its price in India has now come out as a leaked report. According to a report by 91Mobiles, the Vivo Y28s 5G will be available in three variants. They are 4GB + 128GB, 6GB + 128GB and 8GB + 128GB. The base variant will be priced at Rs 13,999.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X