മിലിട്ടറി ഗ്രേഡ് പ്രൊട്ടക്ഷനുള്ള 5G ഫോൺ! വിവോ Y29 ഇപ്പോൾ ഡിസ്കൗണ്ടിൽ ബജറ്റ് വിലയിൽ വാങ്ങാം
ബജറ്റ് വിലയിൽ ഒരു നല്ല 5ജി സ്മാർട്ട്ഫോൺ തേടുന്നവർക്ക് പരിഗണിക്കാൻ ഒരു കിടിലൻ സ്മാർട്ട്ഫോൺ കൂടി ആമസോണിൽ ഉഗ്രൻ ഡിസ്കൗണ്ടിൽ വിൽക്കുന്നുണ്ട്. രണ്ട് മാസം മുൻപ്, കൃത്യമായി പറഞ്ഞാൽ 2024 ഡിസംബറിൽ വിവോ ഇന്ത്യയിൽ ലോഞ്ച് ചെയ്ത വിവോ വൈ29 5ജി (vivo Y29 5G) ആണ് ഇപ്പോൾ മികച്ച ഡിസ്കൗണ്ടിൽ ആമസോണിൽ വാങ്ങാൻ ലഭ്യമായിരിക്കുന്നത്. നാല് വേരിയന്റുകളിൽ വിപണിയിൽ എത്തിയ വിവോ വൈ29 5ജി മിലിട്ടറി ഗ്രേഡ് റെസിസ്റ്റൻസും SGS സർട്ടിഫിക്കേഷനും വാഗ്ദാനം ചെയ്ത സെഗ്‌മെൻ്റിലെ ആദ്യ സ്മാർട്ട്ഫോൺ ആണ് എന്നത് ശ്രദ്ധേയമാണ്.
ലോഞ്ച് ചെയ്യുന്ന സമയത്ത് വിവോ Y29 5ജിയുടെ 4GB+128GB അടിസ്ഥാന വേരിയന്റിന് 13,999 രൂപയും (ടൈറ്റാനിയം ഗോൾഡ്: 16,499 രൂപ). ഇതിന്റെ 6GB+128GB വേരിയന്റിന് 15,499 രൂപയും (ടൈറ്റാനിയം ഗോൾഡ്: 17,999 രൂപ), 8GB+128GB വേരിയന്റിന് 16,999 രൂപയും (ടൈറ്റാനിയം ഗോൾഡ്, ഡയമണ്ട് ബ്ലാക്ക്), 8GB+256G വേരിയന്റിന് 18,999 രൂപയും ആയിരുന്നു വില.

ഇപ്പോഴും ഇതേ വിലകളിൽ തന്നെയാണ് വിവോ വൈ29 5ജി ആമസോനിലും ഫ്ലിപ്പ്കാർട്ടിലുമൊക്കെ ലിസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ ആമസോണിൽ ഈ 5ജി ഫോൺ വാങ്ങാൻ 2000 രൂപ ബാങ്ക് ഡിസ്കൗണ്ട് ലഭ്യമാണ്. അതിനാൽത്തന്നെ അടിസ്ഥാന മോഡൽ 11999 രൂപ വിലയിൽ സ്വന്തമാക്കാൻ സാധിക്കും.
ആകർഷകമായ ഇഎംഐ, എക്സ്ചേഞ്ച് ഓഫറുകളും വിവോ വൈ29 5ജിക്ക് ആമസോൺ വാഗ്ദാനം ചെയ്യുന്നുണ്ട്. 'മെയ്ക്ക് ഇൻ ഇന്ത്യ' നയത്തെ പിന്തുണച്ചുകൊണ്ട് ഗ്രേറ്റർ നോയിഡയിലെ സൗകര്യങ്ങൾ ഉപയോഗിച്ച് വിവോ നിർമിക്കുന്ന സ്മാർട്ട്ഫോൺ ആണ് ഇത് എന്ന പ്രത്യേകതയുമുണ്ട്. ഈ ബജറ്റ് 5ജി ഫോണിൽ ലഭ്യമാകുന്ന ഫീച്ചറുകൾ കൂടി പരിചയപ്പെടാം.

വിവോ Y29 5ജിയുടെ പ്രധാന ഫീച്ചറുകൾ: മീഡിയടെക് ഡൈമെൻസിറ്റി 6300 പ്രോസസറാണ് വിവോ Y29 5ജിയുടെ കരുത്ത്. 120Hz റിഫ്രഷ് റേറ്റുള്ള 6.68 ഇഞ്ച് ഡിസ്‌പ്ലേ, 1608 × 720 റെസല്യൂഷൻ, 1000 നിറ്റ്‌സ് ബ്രൈറ്റ്നസ്, ഐ പ്രൊട്ടക്ഷൻ മോഡ്, TÜV റൈൻലാൻഡ് സർട്ടിഫൈഡ് എന്നീ ഫീച്ചറുകൾ സഹിതമാണ് ഈ ഫോൺ എത്തിയിരിക്കുന്നത്.
4/ 6/ 8 ജിബി റാം, 128/ 256GB സ്റ്റോറേജ്, 8 ജിബി എക്സ്റ്റൻഡഡ് റാം ഫീച്ചറുകളും ഈ ഫോൺ വാഗ്ദാനം ചെയ്യുന്നു. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച് ഒഎസിൽ ആണ് വിവോ വൈ29 5ജിയുടെ പ്രവർത്തനം. നിരവധി എഐ ഫീച്ചറുകളും ഇതിലുണ്ട്.
ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഇതിലുള്ളത്. 50MP (f/1.8) മെയിൻ ക്യാമറയും സെക്കൻഡറി ക്യാമറയും ഫ്ലാഷും ഇതിൽ അടങ്ങുന്നു. 8MP ഫ്രണ്ട് ക്യാമറയും ഇതിലുണ്ട്. AI നൈറ്റ് മോഡ് ഉള്ള 50MP മെയിൻ റിയർ ക്യാമറ ഡീറ്റെയിൽഡ് ലോ-ലൈറ്റ് ഷോട്ടുകൾ പകർത്തുന്നു, അതേസമയം 8MP ഫ്രണ്ട് ക്യാമറ ഷാർപ് സെൽഫികൾ ഉറപ്പാക്കുന്നു.

SGS 5-സ്റ്റാർ ഡ്രോപ്പ് റെസിസ്റ്റൻസ്, മിലിട്ടറി-ഗ്രേഡ് സർട്ടിഫിക്കേഷൻ, ഷോക്ക്-അബ്സോർബിങ് കോർണറുകൾ, വേവ്-ക്രെസ്റ്റ് ഫോൺ കേസ്, IP64 റേറ്റിംഗ് എന്നിവ ഇതിലുണ്ട്. ഇത് ഫോണിനെ സുരക്ഷ ഉറപ്പാക്കുന്നു. ദീർഘനേരത്തെ സ്മാർട്ട്ഫോൺ ഉപയോഗം കണ്ണിന് പ്രശ്നങ്ങൾ ഉണ്ടാക്കാതിരിക്കാൻ TÜV Rheinland സർട്ടിഫിക്കേഷനും വിവോ Y29 5ജിയിലുണ്ട്.
8.1 മില്ലിമീറ്റർ കനമുള്ള മെലിഞ്ഞതും ഭാരം കുറഞ്ഞതുമായ ബോഡിയാണ് ഇതിനുള്ളത്. മ്യൂസിക് പ്ലേബാക്കിലും റിമൈൻഡറുകളിലും പ്രവർത്തിക്കുന്ന ഡൈനാമിക് ലൈറ്റും ഉണ്ട്. 44W ടൈപ്പ്-സി ഫാസ്റ്റ് ചാർജിംഗ് ഉള്ള 5500mAh ബാറ്ററി, 24-ഡൈമൻഷൻ സെക്യൂരിറ്റി പ്രൊട്ടക്ഷൻ, 4 വർഷത്തെ ബാറ്ററി ആരോഗ്യം എന്നിവയും വിവോ Y29 5ജി വാഗ്ദാനം ചെയ്യുന്നുണ്ട്.


Click it and Unblock the Notifications








