Home
Mobile

കേട്ടാൽ ഞെട്ടും! വിൽപ്പനയിൽ ഐഫോൺ 16 -ന്റെ എതിരാളി ഈ വിവോ 5G ഫോൺ; ഇപ്പോൾ ഡിസ്കൗണ്ടിൽ വാങ്ങാം

ഒരു ഐഫോൺ മോഡലിന്റെ എതിരാളിയായി ഒരു സാധാരണ വിവോ ഫോണിന്റെ പേര് വരുക എന്നത് ആരും പൊതുവിൽ പ്രതീക്ഷിക്കുന്ന കാര്യമല്ല, എന്നാൽ കൗണ്ടർ പോയിന്റിന്റെ കഴിഞ്ഞ ദിവസം വന്ന റിപ്പോർട്ടിൽ വളരെ കൗതുകകരമായ ഒരു കാര്യം കാണാനാകും, 2025-ൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട സ്മാർട്ട്ഫോണുകളിൽ ആപ്പിളിന്റെ പ്രധാന എതിരാളി ഒരു വിവോ ഫോൺ ആയിരുന്നു എന്നതാണ് അ‌ത്. കൗണ്ടർപോയിന്റ് റിസർച്ചിന്റെ കണക്കനുസരിച്ച്, ഈ വർഷത്തെ ആദ്യ 11 മാസങ്ങളിൽ ഏകദേശം 6.5 ദശലക്ഷം ഐഫോൺ 16 യൂണിറ്റുകൾ ആണ് വിൽക്കപ്പെട്ടത്.

ഈ വർഷത്തെ ആദ്യ 11 മാസങ്ങളിൽ 4.7 ദശലക്ഷം യൂണിറ്റുകൾ വിറ്റഴിച്ച വിവോയുടെ Y29 5ജിയെ (Vivo Y29 5G) മറികടന്നുകൊണ്ടാണ് ഐഫോൺ 16 വിൽപ്പനയിൽ മുന്നിലെത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷം ഡിസംബറിലാണ് ഈ വിവോ ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്യപ്പെട്ടത്. ബജറ്റ് വിലയിൽ വാങ്ങാനാകും എന്നതാണ് ഇത്ര വലിയ വിൽപ്പന ഈ വിവോ ഫോണിന് ഉണ്ടാക്കാൻ ഇടയാക്കിയത്.

കേട്ടാൽ ഞെട്ടും! വിൽപ്പനയിൽ ഐഫോൺ 16 -ന്റെ എതിരാളി ഈ വിവോ 5G ഫോൺ

ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന സമയത്ത് വിവോ Y29 5ജിയുടെ 4GB+128GB അ‌ടിസ്ഥാന വേരിയന്റിന് 13,999 രൂപയായിരുന്നു വില (ടൈറ്റാനിയം ഗോൾഡ്: 16,499 രൂപ). ഇതിന്റെ 6GB/128GB വേരിയന്റിന് 15,499 രൂപയും (ടൈറ്റാനിയം ഗോൾഡ്: 17,999 രൂപ), 8GB+128GB വേരിയന്റിന് 16,999 രൂപയും (ടൈറ്റാനിയം ഗോൾഡ്, ഡയമണ്ട് ബ്ലാക്ക്), 8GB+256G വേരിയന്റിന് 18,999 രൂപയും (ടൈറ്റാനിയം ഗോൾഡ്, ഡയമണ്ട് ബ്ലാക്ക്) വിലയുണ്ടായിരുന്നു.

വിവോയുടെ ഔദ്യോഗിക വെബ്​സൈറ്റിൽ Y29 5ജി ലോഞ്ച് സമയത്തെ അ‌തേ വിലയിൽ തന്നെയാണ് ഇപ്പോഴും ലിസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ 1000 രൂപ ബാങ്ക് ഡിസ്കൗണ്ട് ലഭ്യമായതിനാൽ 12999 രൂപ പ്രാരംഭ വിലയിൽ വാങ്ങാനാകും. മിലിട്ടറി ഗ്രേഡ് റെസിസ്റ്റൻസും SGS സർട്ടിഫിക്കേഷനും നൽകുന്ന സെഗ്‌മെൻ്റിലെ ആദ്യ സ്മാർട്ട്ഫോൺ എന്നതടക്കമുള്ള പ്രത്യേകതകൾ ലോഞ്ച് സമയത്ത് ഇതിനുണ്ടായിരുന്നു.

കേട്ടാൽ ഞെട്ടും! വിൽപ്പനയിൽ ഐഫോൺ 16 -ന്റെ എതിരാളി ഈ വിവോ 5G ഫോൺ

പ്രധാന ഫീച്ചറുകൾ

ഡിമെൻസിറ്റി 6300 പ്രോസസറാണ് വിവോ Y29 5ജിയുടെ കരുത്ത്. 120Hz റിഫ്രഷ് റേറ്റുള്ള 6.68 ഇഞ്ച് ഡിസ്‌പ്ലേ, 1608 × 720 റെസല്യൂഷൻ, 1000 നിറ്റ്‌സ് ​​ബ്രൈറ്റ്നസ്, ഐ പ്രൊട്ടക്ഷൻ മോഡ്, TÜV റൈൻലാൻഡ് സർട്ടിഫിക്കേഷൻ എന്നിവ ഇതിലുണ്ട്. 4/6/8 ജിബി റാം; 128/256GB സ്റ്റോറേജ്; 8 ജിബി എക്സ്റ്റെൻഡഡ് റാം ഫീച്ചറുകളും ഈ ​ഫോൺ വാഗ്ദാനം ചെയ്യുന്നു.

50MP (f/1.8) മെയിൻ ക്യാമറയും സെക്കൻഡറി ക്യാമറയും ഫ്ലാഷും അ‌ടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണവും സെൽഫിക്കും വീഡിയോ കോളുകൾക്കുമായി ഫ്രണ്ടിൽ 8MP ക്യാമറയും ഇതിലുണ്ട്. ആൻഡ്രോയിഡ് 14 അ‌ടിസ്ഥാനമാക്കിയുള്ള ഫൺടച്ച് ഒഎസിൽ ആണ് പ്രവർത്തനം. നിരവധി എഐ ഫീച്ചറുകളും ഇതിലുണ്ട്.

44W ടൈപ്പ്-സി ഫാസ്റ്റ് ചാർജിംഗ് ഉള്ള 5500mAh ബാറ്ററിയാണ് വിവോ Y29 5ജിയിൽ നൽകിയിരിക്കുന്നത്. IP64 റേറ്റിംഗ് വിവോ Y29 5ജിയിലുണ്ട്. കൂടാതെ, SGS 5-സ്റ്റാർ ഡ്രോപ്പ് റെസിസ്റ്റൻസ്, മിലിട്ടറി-ഗ്രേഡ് സർട്ടിഫിക്കേഷൻ, ഷോക്ക്-അ‌ബ്സോർബിങ് കോർണറുകൾ, വേവ്-ക്രെസ്റ്റ് ഫോൺ കേസ് എന്നിവയും ഇതിലുണ്ട്. അ‌തിനാൽ മികച്ച ഈട് കിട്ടും.

കേട്ടാൽ ഞെട്ടും! വിൽപ്പനയിൽ ഐഫോൺ 16 -ന്റെ എതിരാളി ഈ വിവോ 5G ഫോൺ

ഡ്യുവൽ ബാൻഡ് വൈഫൈ, ബ്ലൂടൂത്ത് v5.4, ഡ്യുവൽ സിം (1 നാനോ സിം + 1 നാനോ സിം/മൈക്രോ എസ്ഡി); 5G NR ബാൻഡ്: n1/n3/n5/n8/n28B/n40/n77/n78; ജിപിഎസ്, ആക്സിലറോമീറ്റർ, ആംബിയൻ്റ് ലൈറ്റ് സെൻസർ, പ്രോക്സിമിറ്റി സെൻസർ, ഇ-കോമ്പസ്, ഗൈറോസ്കോപ്പ്, 300% വോളിയം, ഡ്യുവൽ സ്പീക്കറുകൾ എന്നിവയാണ് ഇതിലെ മറ്റ് പ്രധാന ഫീച്ചറുകൾ.

More from GizBot

Best Mobiles in India

English summary
Vivo Y29 5G is now available with a bank discount of Rs 1000. It is the best-selling Android smartphone in India in 2025. At the time of its launch in India, the base variant of Vivo Y29 5G with 4GB+128GB was priced at Rs 13,999. Now, with the bank discount, it can be purchased for Rs 12,999.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X