മീഡിയടെക് ഹെലിയോ പി 35 പ്രോസസറുമായി വിവോ വൈ 30 സ്റ്റാൻഡേർഡ് എഡിഷൻ അവതരിപ്പിച്ചു; സവിശേഷതകൾ, വില

|

വിവോ വൈ 30 സ്റ്റാൻഡേർഡ് എഡിഷൻ (Vivo Y30 Standard Edition) ചൈനയിൽ അവതരിപ്പിച്ചു. ഇത് ഇന്ത്യയിൽ അവതരിപ്പിച്ച വിവോ വൈ 20 യുടെ റീബ്രാൻഡഡ് പതിപ്പായ വിവോ വൈ 30 യ്‌ക്കൊപ്പം വരുന്നു. വിവോ വൈ 30 സ്റ്റാൻഡേർഡ് എഡിഷന് രണ്ട് കളർ ഓപ്ഷനുകളിലും ഒരൊറ്റ റാം സ്റ്റോറേജിലും വരുന്നു. ഒക്ടാകോർ മീഡിയടെക് പ്രോസസർ, ഡ്യുവൽ റിയർ ക്യാമറകൾ, സ്ലിം ഫോം ഫാക്ടർ എന്നിവ ഉൾപ്പെടുന്നു. വിവോയിൽ നിന്നുമുള്ള ഈ പുതിയ ബജറ്റ് ഹാൻഡ്‌സെറ്റിൻറെ സവിശേഷതകൾ നമുക്ക് ഇവിടെ പരിശോധിക്കാം.

 

വിവോ വൈ 30 സ്റ്റാൻഡേർഡ് എഡിഷൻ വില

വിവോ വൈ 30 സ്റ്റാൻഡേർഡ് എഡിഷൻ വില

വിവോ വൈ 30 സ്റ്റാൻഡേർഡ് എഡിഷൻ 6 ജിബി + 128 ജിബി സ്റ്റോറേജ് മോഡലിന് സിഎൻ‌വൈ 1,398 (ഏകദേശം 15,700 രൂപ) ആണ് വില വരുന്നത്. അറോറ, ക്ലൗഡ് വാട്ടർ ബ്ലൂ കളർ ഓപ്ഷനുകളിലാണ് ഇത് വിപണിയിൽ വരുന്നത്. വിവോ ചൈന ഓൺലൈൻ സ്റ്റോർ വഴി ഇത് വാങ്ങാൻ ലഭ്യമാണ്. വിവോ വൈ 30 സ്റ്റാൻഡേർഡ് എഡിഷൻറെ അന്താരാഷ്ട്ര ലഭ്യതയെക്കുറിച്ചുള്ള വിവരങ്ങൾ കമ്പനി ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

എൻട്രി ലെവൽ ഫീച്ചറുകളുമായി നോക്കിയ സി1 പ്ലസ് 4ജി സ്മാർട്ട്ഫോൺ അവതരിപ്പിച്ചുഎൻട്രി ലെവൽ ഫീച്ചറുകളുമായി നോക്കിയ സി1 പ്ലസ് 4ജി സ്മാർട്ട്ഫോൺ അവതരിപ്പിച്ചു

വിവോ വൈ 30 സ്റ്റാൻഡേർഡ് എഡിഷൻ: സവിശേഷതകൾ
 

വിവോ വൈ 30 സ്റ്റാൻഡേർഡ് എഡിഷൻ: സവിശേഷതകൾ

ആൻഡ്രോയിഡ് 10 അടിസ്ഥാനമാക്കി ഡ്യുവൽ സിം നാനോ വരുന്ന വിവോ വൈ 30 സ്റ്റാൻഡേർഡ് എഡിഷൻ ഫൺ ടച്ച് ഓപ്പറേറ്റിംഗ് സിസ്റ്റം 10.5ൽ പ്രവർത്തിക്കുന്നു. 6.51 ഇഞ്ച് എച്ച്ഡി + (720x1,600 പിക്‌സൽ) ഐപിഎസ് എൽസിഡി ഡിസ്‌പ്ലേയ്ക്ക് 20: 9 ആസ്പെക്റ്റ് റേഷിയോയും 89 ശതമാനം സ്‌ക്രീൻ-ടു- ബോഡി റേഷിയോയും വരുന്നു. വികോ വൈ 30 സ്റ്റാൻഡേർഡ് എഡിഷൻ പവർടെക് ജിഇ 8320 ജിപിയുവിനൊപ്പം മീഡിയടെക് ഹെലിയോ പി 35 SoC (MT6765) പ്രോസസറിൽ പ്രവർത്തിക്കുന്നു.

വിവോ വൈ 30 സ്റ്റാൻഡേർഡ് എഡിഷൻ: ക്യാമറ സവിശേഷതകൾ

വിവോ വൈ 30 സ്റ്റാൻഡേർഡ് എഡിഷൻ: ക്യാമറ സവിശേഷതകൾ

എഫ് / 2.2 ലെൻസ് വരുന്ന 13 മെഗാപിക്സൽ പ്രൈമറി സെൻസറും എഫ് / 2.4 ലെൻസ് വരുന്ന 2 മെഗാപിക്സൽ ഡെപ്ത് സെൻസറും ഉൾപ്പെടുന്ന ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പാണ് വിവോ വൈ 30 സ്റ്റാൻഡേർഡ് എഡിഷനിൽ വരുന്നത്. മുൻവശത്ത്, സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി എഫ് / 1.8 ലെൻസുള്ള 8 മെഗാപിക്സൽ സെൻസർ നിങ്ങൾക്ക് ലഭിക്കും. സെൽഫി ക്യാമറ ഒരു നോച്ചിനുള്ളിൽ സ്ഥാപിച്ചിരിക്കുന്നു.

മീഡിയടെക് ഹെലിയോ പി 35 SoC (MT6765) പ്രോസസർ

വിവോ വൈ 30 സ്റ്റാൻഡേർഡ് എഡിഷനിൽ 128 ജിബി ഓൺബോർഡ് സ്റ്റോറേജുണ്ട്. ഇത് മൈക്രോ എസ്ഡി കാർഡ് വഴി 256 ജിബി വരെ എക്സ്പാൻഡ് ചെയ്യുവാൻ സാധിക്കും. 4 ജി, ഡ്യുവൽ-ബാൻഡ് വൈ-ഫൈ, ബ്ലൂടൂത്ത് 5.0, ജിപിഎസ്, ഗ്ലോനാസ്, യുഎസ്ബി ഒടിജി, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക്, ചാർജിംഗിനായി മൈക്രോ-യുഎസ്ബി പോർട്ട് എന്നിവ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നു. ഓൺ‌ബോർഡ് സെൻസറുകളിൽ ഗ്രാവിറ്റി സെൻസർ, ആംബിയന്റ് ലൈറ്റ് സെൻസർ, പ്രോക്‌സിമിറ്റി സെൻസർ, കോമ്പസ്, വെർച്വൽ ഗൈറോ സെൻസർ എന്നിവ ഉൾപ്പെടുന്നു. ഒരു വശത്ത് ഘടിപ്പിച്ച ഫിംഗർപ്രിന്റ് സ്കാനറും ഉണ്ട്. 10W ഫാസ്റ്റ് ചാർജിംഗിനെ സപ്പോർട്ട് ചെയ്യുന്ന 5,000 എംഎഎച്ച് ബാറ്ററിയാണ് ഈ ഫോണിനുള്ളത്. വിവോ വൈ 30 സ്റ്റാൻഡേർഡ് എഡിഷന് 191.4 ഗ്രാം ഭാരമാണ് വരുന്നത്.

Best Mobiles in India

English summary
In China, the Vivo Y30 Standard Edition has been introduced. It sits alongside the Vivo Y30 that was introduced in India as a rebranded version of the Vivo Y20. Vivo Y30 Standard Edition comes in two colour variants and a single RAM and storage configuration.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X