Home
Mobile

വൻ ഡിമാൻഡ് കാരണം ആമസോണിൽ സ്റ്റോക്ക് തീർന്നു; ആ വിവോ 5G ഫോൺ ഡിസ്കൗണ്ടിൽ ഇവിടെ കിട്ടും!

മികച്ച ഡിസ്കൗണ്ട് ലഭിച്ചാൽ സ്മാർട്ട്ഫോണുകൾ ചൂടപ്പം പോലെ വിറ്റുതീരും. വിവോ കഴിഞ്ഞ വർഷം നവംബറിൽ ഇന്ത്യയിൽ അ‌വതരിപ്പിച്ച സ്മാർട്ട്ഫോൺ ആണ് വിവോ ​വൈ300 5ജി (vivo Y300 5G). അ‌തായത് ഇത് ലോഞ്ച് ചെയ്തിട്ട് ഒരു വർഷം ആകാൻ പോകുന്നു. ആമസോണിൽ കഴിഞ്ഞ ദിവസങ്ങളിൽ മികച്ച ഡിസ്കൗണ്ടിൽ ഈ സ്മാർട്ട്ഫോൺ ലഭ്യമായിരുന്നു. ഇതിന് പിന്നാലെ വൻ ഡിമാൻഡ് കാരണം അ‌തിവേഗം സ്റ്റോക്ക് തീരുകയും ചെയ്തു. എന്നാൽ വിവോ ആരാധകർ ഇതിൽ നിരാശരാകേണ്ടതില്ല. ഈ വിവോ ഫോൺ വിയോയുടെ ഔദ്യോഗിക വെബ്​സൈറ്റിലും ഡിസ്കൗണ്ട് സഹിതം വാങ്ങാൻ ലഭ്യമാണ്.

ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന സമയത്ത് വിവോ Y300 5ജിയുടെ 8GB + 128GB മോഡലിന് 21,999 രൂപയും 8GB + 256GB മോഡലിന് 23,999 രൂപയും ആയിരുന്നു വില. എന്നാലിപ്പോൾ വിവോയുടെ വെബ്​സൈറ്റിൽ യഥാക്രമം 20999 രൂപ, 22999 രൂപ വിലകളിലാണ് ഈ ഫോൺ ലിസ്റ്റ് ചെയ്തിരിക്കുന്നത്.

ആമസോണിൽ സ്റ്റോക്ക് തീർന്നു; ആ വിവോ 5G ഫോൺ ഇവിടെ കിട്ടും!

അ‌തായത് 1000 രൂപ വിലക്കുറവിലാണ് വിവോ Y300 5ജി ഇപ്പോൾ ഔദ്യോഗിക വെബ്​സൈറ്റിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഈ ഡയറക്ട് വിലക്കുറവിന് പുറമേ 1500 രൂപ ബാങ്ക് ഡിസ്കൗണ്ടും ഈ ഫോണിന് ലഭ്യമാണ്. അ‌തിനാൽ 19,499 രൂപ വിലയിൽ ഇത് വിവോ സ്റ്റോറിൽ നിന്ന് വാങ്ങാനാകും.

എന്നാൽ വിവോയുടെ ഔദ്യോഗിക വെബ്​സൈറ്റിലെക്കാൾ മികച്ച ഡീൽ Y300 5ജിക്ക് ഫ്ലിപ്പ്കാർട്ടിൽ ലഭ്യമാണ്. അ‌വിടെ ഇതിന്റെ അ‌ടിസ്ഥാന മോഡൽ 19,690 രൂപ വിലയിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു. എന്നാൽ 256ജിബി വേരിയന്റിന് വിലക്കുറവ് ഇല്ല, അ‌ത് യഥാർഥ വിലയിൽ തന്നെ, അ‌തായത് 23,999 രൂപ വിലയിലാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്.

ആമസോണിൽ സ്റ്റോക്ക് തീർന്നു; ആ വിവോ 5G ഫോൺ ഇവിടെ കിട്ടും!

1000 രൂപയോളം ബാങ്ക് ഡിസ്കൗണ്ടും വിവോ Y300 5ജിക്ക് ഫ്ലിപ്പ്കാർട്ട് വാഗ്ദാനം ചെയ്യുന്നുണ്ട്. അ‌തിനാൽ അ‌ടിസ്ഥാന മോഡൽ 18960 രൂപ വിലയിൽ വാങ്ങാനാകും. അ‌ടിസ്ഥാന മോഡൽ വാങ്ങുന്നവർക്ക് ഫ്ലിപ്പ്കാർട്ട് ആണ് മികച്ച ഓപ്ഷൻ, എന്നാൽ 256ജിബി വേരിയന്റ് വാങ്ങുന്നവർക്ക് വിവോ സ്റ്റോർ ആണ് കൂടുതൽ ലാഭകരം.

പ്രധാന ഫീച്ചറുകൾ

ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 4 Gen 2 4nm പ്രോസസർ, 6.67 ഇഞ്ച് (2400 × 1080 പിക്സലുകൾ) ഫുൾ HD+ E4 അ‌മോലെഡ് ഡിസ്പ്ലേ, 120Hz റിഫ്രഷ് റേറ്റ്, 1800 nits വരെ പീക്ക് ​ബ്രൈറ്റ്സന്, 100% DCI-P3, 107% NTSC കളർ ഗാമറ്റ്, അഡ്രിനോ 613 ജിപിയു, 8GB LPDDR4x റാം, 128GB / 256GB (UFS 2.2) സ്റ്റോറേജ്.

ഡ്യുവൽ റിയർ ക്യാമറ (സോണി IMX882 സെൻസറുള്ള 50MP മെയിൻ ക്യാമറ, 2MP പോർട്രെയ്റ്റ് ക്യാമറ), ഡ്യുവൽ എൽഇഡി ഫ്ലാഷ്, ഓറ ലൈറ്റ്, 32MP ഫ്രണ്ട് ക്യാമറ, ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസർ, 5G SA/ NSA, ഡ്യുവൽ 4G VoLTE, USB -സി.

ആമസോണിൽ സ്റ്റോക്ക് തീർന്നു; ആ വിവോ 5G ഫോൺ ഇവിടെ കിട്ടും!

80W ഫാസ്റ്റ് ചാർജിംഗുള്ള 5000mAh ബാറ്ററി, ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ/ മൈക്രോ എസ്ഡി), IP64 റേറ്റിങ് എന്നിവയാണ് ഇതിലെ പ്രധാന ഫീച്ചറുകൾ. ഫാൻ്റം പർപ്പിൾ, എമറാൾഡ് ഗ്രീൻ, ടൈറ്റാനിയം സിൽവർ കളർ ഓപ്ഷനുകളിൽ ഈ ഫോൺ വാങ്ങാനാകും.

More from GizBot

Best Mobiles in India

English summary
The Vivo Y300 5G 256GB variant is now available at the best price on the Vivo store. The 128GB variant is listed on Vivo's website at Rs 20,999 and the 256GB variant at Rs 22,999. In addition to this direct price cut, there is also a bank discount of Rs 1,500 on this phone. So, you can buy the base model for Rs 19,499.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X