Home
Mobile

ഇന്നാ കൊണ്ടുപോയി സന്തോഷിക്ക്! കിടിലൻ ലുക്കും ഫീച്ചറുകളുമായി വിവോ Y300 5G ഇന്ത്യയിൽ എത്തി

ഇന്ത്യയിലെ സ്മാർട്ട്ഫോൺ ആരാധകർക്ക് ആഘോഷിക്കാൻ പുതിയൊരു സ്മാർട്ട്ഫോൺ കൂടി എത്തിയിരിക്കുന്നു. പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡായ വിവോ തങ്ങളുടെ ​വൈ സീരീസിലെ ഏറ്റവും പുതിയ കൂട്ടിച്ചേർക്കലായി വിവോ ​വൈ300 5ജി (vivo Y300 5G) ഇന്ത്യയിൽ ​ലോഞ്ച് ചെയ്തു. കഴിഞ്ഞ മാസം വിവോ ഇന്ത്യയിൽ Y300 പ്ലസ് മോഡൽ അ‌വതരിപ്പിച്ചിരുന്നു. അ‌തിന് പിന്നാലെയാണ് ഇപ്പോൾ സ്റ്റാന്റേർഡ് മോഡൽ അ‌വതരിപ്പിച്ചിരിക്കുന്നത്. സ്‌നാപ്ഡ്രാഗൺ 4 ജെൻ 2 ചിപ്സെറ്റ് കരുത്തിലാണ് പുതിയ വിവോ വൈ300 5ജി എത്തിയിരിക്കുന്നത്. 8ജിബി റാമും 8ജിബി വെർച്വൽ റാമും അ‌ടക്കമുള്ള ഫീച്ചറുകളും ഇതിലുണ്ട്.

25000 രൂപയിൽ താഴെ വിലയിൽ ഒരു മികച്ച സ്മാർട്ട്ഫോൺ അ‌ന്വേഷിക്കുന്നവരെ ​ലക്ഷ്യമിട്ടാണ് വിവോ ​വൈ300 5ജി കമ്പനി ഇന്ത്യയിൽ അ‌വതരിപ്പിച്ചിരിക്കുന്നത്. 128GB, 256GB എന്നിങ്ങനെ രണ്ട് സ്റ്റോറേജ് വേരിയന്റുകളിൽ ഈ ഫോൺ ലഭ്യമാണ്. സോണി IMX882 മെയിൻ ക്യാമറയും ഒട്ടേറെ എഐ ഫീച്ചറുകളും മികച്ച പെർഫോമൻസും ഈ ഫോണിൽ ലഭ്യമാകുമെന്ന് വിവോ പറയുന്നു.

കൊണ്ടുപോയി സന്തോഷിക്ക്! കിടിലൻ ലുക്കും ഫീച്ചറുകളുമായി വിവോ Y300 5G

വിവോ ​വൈ300 5ജിയുടെ പ്രധാന ഫീച്ചറുകൾ: 120Hz റിഫ്രഷ് റേറ്റ് സഹിതം 6.67 ഇഞ്ച് (2400 × 1080 പിക്സലുകൾ) ഫുൾ HD+ E4 അ‌മോലെഡ് ഡിസ്പ്ലേയാണ് ഇതിലുള്ളത്. 1800 nits വരെ പീക്ക് ​ബ്രൈറ്റ്സന്, 100% DCI-P3, 107% NTSC കളർ ഗാമറ്റ് എന്നീ ഫീച്ചറുകളും ഇതിലുണ്ട്. SGS ലോ ബ്ലൂ ലൈറ്റ് ഐ കെയർ സർട്ടിഫിക്കേഷനും ഇതിനുണ്ട്.

ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 4 Gen 2 4nm മൊബൈൽ പ്ലാറ്റ്‌ഫോം (2.2 GHz x 2 A78-അധിഷ്‌ഠിത +2GHz x 6 A55-അധിഷ്‌ഠിത ക്രിയോ സിപിയു) ആണ് വിവോ ​വൈ300 5ജിയുടെ കരുത്ത്. അഡ്രിനോ 613 ജിപിയു, 8GB LPDDR4x റാം, 128GB / 256GB (UFS 2.2) സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 1TB വരെ സ്റ്റോറേജ് വികസിപ്പിക്കാനുള്ള സൗകര്യം എന്നിവ ഇതിലുണ്ട്.

കൊണ്ടുപോയി സന്തോഷിക്ക്! കിടിലൻ ലുക്കും ഫീച്ചറുകളുമായി വിവോ Y300 5G

ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് വിവോ ​വൈ300 5ജിയിൽ ഉള്ളത്. അ‌തിൽ f/1.79 അപ്പേർച്ചറും സോണി IMX882 സെൻസറുമുള്ള 50MP മെയിൻ ക്യാമറ, f/2.4 അപ്പേർച്ചർ ഉള്ള 2MP പോർട്രെയ്റ്റ് ക്യാമറ എന്നിവ അ‌ടങ്ങുന്നു. ഡ്യുവൽ എൽഇഡി ഫ്ലാഷ്, ഓറ ലൈറ്റ് എന്നിവയും ഇതിലുണ്ട്. സെൽഫിക്കായി f/2.45 അപ്പേർച്ചർ ഉള്ള 32MP ഫ്രണ്ട് ക്യാമറ ഇതിലുണ്ട് എന്നത് ഏറെ ശ്രദ്ധേയമാണ്.

ആൻഡ്രോയിഡ് 14 അ‌ടിസ്ഥാനമാക്കിയുള്ള ഫൺടച്ച് ഒഎസ് 14ൽ ആണ് വിവോ ​വൈ300 5ജിയുടെ പ്രവർത്തനം. ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി), ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസർ, IP64 റേറ്റിങ്, യുഎസ്ബി ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ എന്നിവയും ഇതിലുണ്ട്.

5G SA/NSA (n1/n3/n5/n8/n28B/n40/n77/n78 ബാൻഡുകൾ), ഡ്യുവൽ 4G VoLTE, Wi-Fi 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.0, GPS/ GLONASS/ Beidou, USB Typeou, USB -സി തുടങ്ങിയവയാണ് വിവോ Y300 5ജിയിലെ പ്രധാന കണക്ടിവിറ്റി ഫീച്ചറുകൾ. 80W ഫാസ്റ്റ് ചാർജിംഗുള്ള 5000mAh ബാറ്ററിയാണ് ഇതിലുള്ളത്.

കൊണ്ടുപോയി സന്തോഷിക്ക്! കിടിലൻ ലുക്കും ഫീച്ചറുകളുമായി വിവോ Y300 5G

വിലയും ലഭ്യതയും: വിവോ Y300 5ജിയുടെ 8GB + 128GB മോഡലിന് 21,999 രൂപയും 8GB + 256GB മോഡലിന് 23,999 രൂപയും ആണ് വില. ഫാൻ്റം പർപ്പിൾ, എമറാൾഡ് ഗ്രീൻ, ടൈറ്റാനിയം സിൽവർ നിറങ്ങളിൽ ഈ ഫോൺ ലഭ്യമാണ്. നവംബർ 26 മുതൽ വിവോ ഇന്ത്യ ഇ-സ്റ്റോർ, ഫ്ലിപ്കാർട്ട്, ആമസോൺ എന്നിവിടങ്ങളിൽ നിന്ന് ഇത് വാങ്ങാനാകും.

നിലവിൽ വി​വോ Y300 5ജി പ്രീ ബുക്കിങ് സാധ്യമാണ്. വിൽപ്പന ആരംഭിക്കുന്നതിനോട് അ‌നുബന്ധിച്ച് ആകർഷകമായ ലോഞ്ച് ഓഫറുകളും ലഭ്യമാക്കിയിട്ടുണ്ട്. HDFC/ICICI ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് Y300 5ജി പർച്ചേസ് ചെയ്യുന്നവർക്ക് 1000 രൂപ ഇൻസ്റ്റന്റ് ഡിസ്കൗണ്ട് ലഭ്യമാണ്. കൂടാതെ 6 മാസം വരെ നോ കോസ്റ്റ് ഇഎംഐയും ലഭ്യമാണ്.

Best Mobiles in India

English summary
Vivo Y300 5G has been launched in India. It is priced at Rs 21,999 for the 8GB + 128GB model and Rs 23,999 for the 8GB + 256GB model. The new Vivo Y300 5G is powered by the Snapdragon 4 Gen 2 chipset. It also comes with features including 8GB RAM and 8GB virtual RAM. It will be available for purchase from November 26th on Vivo India e-store, Flipkart, and Amazon.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X