Home
Mobile

മൂന്ന് ഡിസ്കൗണ്ടിൽ ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാം, ഏതെടുത്താലും ഈ 5G ഫോൺ കിടുവാണ്!

കിടിലൻ ലുക്കും മികച്ച ഫീച്ചറുകളും സഹിതം എത്തുന്ന ഒരു 5ജി സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് പരിഗണിക്കാൻ വിവോയുടെ ​വൈ സീരീസ് ഫോൺ മൂന്ന് വ്യത്യസ്ത വിലകളിൽ ഡിസ്കൗണ്ട് സഹിതം വാങ്ങാൻ ലഭ്യമായിരിക്കുന്നു. കഴിഞ്ഞ വർഷം നവംബറിൽ വിവോ Y സീരീസിലേക്ക് അ‌വതരിപ്പിച്ച സ്മാർട്ട്ഫോൺ മോഡൽ ആണ് വിവോ ​​വൈ300 5ജി. ഇത് ഇപ്പോൾ ആമസോൺ, ഫ്ലിപ്പ്കാർട്ട്, വിവോയുടെ ഔദ്യോഗിക വെബ്​സൈറ്റ് എന്നിവിടങ്ങളിൽ ഡിസ്കൗണ്ട് വിലയിൽ വാങ്ങാൻ ലഭ്യമായിരിക്കുന്നു. ഇതിൽ ഏറ്റവും വിലക്കുറവ് ലഭിക്കുക ഫ്ലിപ്പ്കാർട്ടിലാണ്, രണ്ടാമത് വിവോ വെബ്​സൈറ്റിലും മൂന്നാമത് ആമസോണിലുമാണ്.

ഈ മൂന്ന് പ്ലാറ്റ്ഫോമുകളും വ്യത്യസ്ത വിലയിലാണ് വിവോ Y300 5ജി ലിസ്റ്റ് ചെയ്തിരിക്കുന്നത്, എങ്കിലും ഈ മൂന്ന് വിലകളും തമ്മിൽ ചെറിയ വ്യത്യാസം മാത്രമാണുള്ളത് എന്നത് പ്രത്യേകം ശ്രദ്ധേയമാണ്, അ‌തായത് ലോഞ്ച് വിലയെക്കാൾ കുറഞ്ഞ വിലയിലാണ് ഈ ഫോൺ ഇപ്പോൾ എല്ലാ പ്ലാറ്റ്ഫോമുകളിലും ലിസ്റ്റ് ചെയ്തിട്ടുള്ളത്.

3 ഡിസ്കൗണ്ടിൽ ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാം, ഈ 5G ഫോൺ കിടുവാണ്!

ഏതാനും മാസം മുൻപ് ഇന്ത്യയിൽ ലോഞ്ച് ചെയ്യുമ്പോൾ വിവോ Y300 5ജിയുടെ 8GB + 128GB മോഡലിന് 21,999 രൂപയും 8GB + 256GB മോഡലിന് 23,999 രൂപയും ആയിരുന്നു വില. എന്നാലിപ്പോൾ ഇതിന്റെ അ‌ടിസ്ഥാന മോഡൽ വെറും 20,610 രൂപ വിലയിൽ ആമസോൺ ലിസ്റ്റ് ചെയ്തിരിക്കുന്നു. 618 രൂപ ക്യാഷ്ബാക്ക് മാത്രമാണ് ആമസോൺ ഇതിന് വാഗ്ദാനം ചെയ്യുന്നത്.

ഫ്ലിപ്പ്കാർട്ടിൽ വിവോ Y300 5ജിയുടെ അ‌ടിസ്ഥാന മോഡൽ 20,500 രൂപ വിലയിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു. ഇത് കൂടാതെ 750 രൂപ ബാങ്ക് ഡിസ്കൗണ്ടും ലഭ്യമാണ്. അ‌തിനാൽ 20000 രൂപയിൽ താഴെ വിലയിലേക്ക് എത്തിക്കാൻ സാധിക്കും. വിവോയുടെ ഔദ്യോഗിക വെബ്​സൈറ്റിൽ അ‌ടിസ്ഥാന മോഡലിന് 21,999 രൂപ തന്നെയാണ് വില. എന്നാൽ 1500 രൂപ ബാങ്ക് ഡിസ്കൗണ്ട് ലഭ്യമായതിനാൽ 20499 രൂപ വിലയിൽ വാങ്ങാൻ സാധിക്കുന്നു.

3 ഡിസ്കൗണ്ടിൽ ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാം, ഈ 5G ഫോൺ കിടുവാണ്!

വിവോ ​വൈ300 5ജിയുടെ പ്രധാന ഫീച്ചറുകൾ: ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 4 ജെൻ-2 4nm ചിപ്സെറ്റ് ആണ് ഈ ഫോണിന്റെ കരുത്ത്. 120Hz റിഫ്രഷ് റേറ്റ്, 6.67 ഇഞ്ച് (2400 × 1080 പിക്സലുകൾ) ഫുൾ HD+ E4 അ‌മോലെഡ് ഡിസ്പ്ലേ, 1800 nits വരെ പീക്ക് ​ബ്രൈറ്റ്സന്, 100% DCI-P3, 107% NTSC കളർ ഗാമറ്റ്, SGS ലോ ബ്ലൂ ലൈറ്റ് ഐ കെയർ സർട്ടിഫിക്കേഷൻ എന്നിവയിതിലുണ്ട്.

അഡ്രിനോ 613 ജിപിയു, 8GB LPDDR4x റാം, 128GB / 256GB (UFS 2.2) സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 1TB വരെ സ്റ്റോറേജ് വികസിപ്പിക്കാനുള്ള സൗകര്യം, ഡ്യുവൽ റിയർ ക്യാമറ (50MP മെയിൻ ക്യാമറ, 2MP പോർട്രെയ്റ്റ് ക്യാമറ), ഡ്യുവൽ എൽഇഡി ഫ്ലാഷ്, ഓറ ലൈറ്റ്, 32MP ഫ്രണ്ട് ക്യാമറ എന്നിവ ഇതിലുണ്ട്.

ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി), ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസർ, IP64 റേറ്റിങ്, യുഎസ്ബി ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, 5G SA/NSA (n1/n3/n5/n8/n28B/n40/n77/n78 ബാൻഡുകൾ), ഡ്യുവൽ 4G VoLTE, 80W ഫാസ്റ്റ് ചാർജിംഗുള്ള 5000mAh ബാറ്ററി എന്നിവയും ഇതിലുണ്ട്.

3 ഡിസ്കൗണ്ടിൽ ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാം, ഈ 5G ഫോൺ കിടുവാണ്!

ആൻഡ്രോയിഡ് 14 അ‌ടിസ്ഥാനമാക്കിയുള്ള ഫൺടച്ച്ഒഎസ് 14ലാണ് പ്രവർത്തനം. ഫാൻ്റം പർപ്പിൾ, എമറാൾഡ് ഗ്രീൻ, ടൈറ്റാനിയം സിൽവർ എന്നീ കളർ ഓപ്ഷനുകളിൽ വിവോ ​വൈ300 5ജി വാങ്ങാൻ ലഭ്യമാണ്. 20000 രൂപ ബജറ്റിൽ ഒരു 5ജി സ്മാർട്ട്ഫോൺ വാങ്ങാൻ ആലോചിക്കുന്നവർക്ക് ഈ ഇത് പരിഗണിക്കാവുന്നതാണ്.

More from GizBot

Best Mobiles in India

English summary
The Vivo Y300 5G is now available at a huge discount. When it was launched in India a few months ago, the Vivo Y300 5G was priced at Rs 21,999 for the 8GB + 128GB model and Rs 23,999 for the 8GB + 256GB model. However, the base model is now listed on Amazon for just Rs 20,610. It is listed on Flipkart for Rs 20,500.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X