Home
Mobile

സ്മാർട്ട്ഫോൺ വാങ്ങാൻ പ്രലോഭനങ്ങൾ കുമിഞ്ഞ് കൂടുകയാണല്ലോ! വിവോ Y300 5ജിയുടെ വില കുറച്ചു

പുതിയ നിരവധി സ്മാർട്ട്ഫോണുകളാണ് ഇപ്പോൾ ഇന്ത്യയിൽ അ‌വതരിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. ഇത് കൂടാതെ ജൂ​ലൈയിൽ നിരവധി ലോഞ്ചുകൾ ഷെഡ്യൂൾ ചെയ്തിട്ടുമുണ്ട്. ഇങ്ങനെ പുതിയ​ ഫോണുകൾ പല സെഗ്മെന്റിലും ഇറങ്ങുമ്പോൾ അ‌വയുടെ മുൻഗാമികളുടെ വില കുറയുന്നു എന്നതും ശ്രദ്ധേയമാണ്. പുതിയ സ്മാർട്ട്ഫോൺ തങ്ങളുടെ ബജറ്റിൽ ലഭ്യമാണ് എങ്കിൽ ഉപയോക്താക്കൾക്ക് അ‌വ തെരഞ്ഞെടുക്കാനാകും. അ‌തല്ല ബജറ്റ് കുറവാണ് എങ്കിൽ മുൻ മോഡലുകൾക്ക് വില കുറയുന്നതിനാൽ അ‌വ പരിഗണിക്കാൻ സാധിക്കുന്നു. അ‌ങ്ങനെ പുതിയ ഫോണുകൾ ഇറങ്ങുന്നതുകൊണ്ട് വിപണിയിലും സ്മാർട്ട്ഫോൺ പ്രേമികൾക്കിടയിലും പല സന്തോഷകരമായ കാര്യങ്ങളും നടക്കുന്നുണ്ട്.

പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡായ വിവോ കഴിഞ്ഞ ആഴ്ചയാണ് തങ്ങളുടെ Y സീരീസിലെ ഏറ്റവും പുതിയ സ്മാർട്ട്ഫോൺ ഇന്ത്യയിൽ അ‌വതരിപ്പിച്ചത്. വിവോ Y 300 സീരീസിന്റെ പിൻഗാമിയായി വിവോ Y400 സീരീസിന് തുടക്കം കുറിച്ചുകൊണ്ട് വിവോ Y400 പ്രോ എന്ന മോഡലാണ് വിവോ കഴിഞ്ഞ ആഴ്ച ഇന്ത്യയിൽ അ‌വതരിപ്പിച്ചത്.

പ്രലോഭനങ്ങൾ കുമിഞ്ഞ് കൂടുകയാണല്ലോ! വിവോ Y300 5ജിയുടെ വില കുറച്ചു

വിവോ Y400 പ്രോ 5ജിയുടെ 8GB + 128GB മോഡലിന് 24,999 രൂപയും 8GB + 256GB മോഡലിന് 26,999 രൂപയുമാണ് വില. എന്നാൽ Y സീരീസിൽ പുതിയ സ്മാർട്ട്ഫോൺ പുറത്തിറക്കിയതിന് പിന്നാലെ ഇപ്പോൾ വിവോ കഴിഞ്ഞ വർഷത്തിന്റെ അ‌വസാനത്തോടെ ഇന്ത്യയിൽ അ‌വതരിപ്പിച്ച ​വൈ300 5ജിയുടെ വില കുറയ്ക്കുകയും ചെയ്തിരിക്കുന്നു.

2024 അ‌വസാനത്തോടെ ഇന്ത്യയിൽ ലോഞ്ച് ചെയ്യുമ്പോൾ വിവോ Y300 5ജിയുടെ 8GB + 128GB മോഡലിന് 21,999 രൂപയും 8GB + 256GB മോഡലിന് 23,999 രൂപയും ആയിരുന്നു വില. എന്നാലിപ്പോൾ 1000 രൂപ വിലക്കുറവിന് ശേഷം 20999 രൂപ വിലയിലാണ് അ‌ടിസ്ഥാന മോഡൽ വിവോയുടെ ഔദ്യോഗിക വെബ്​സൈറ്റിലും ഫ്ലിപ്പ്കാർട്ടിലും ലിസ്റ്റ് ചെയ്തിരിക്കുന്നത്.

പ്രലോഭനങ്ങൾ കുമിഞ്ഞ് കൂടുകയാണല്ലോ! വിവോ Y300 5ജിയുടെ വില കുറച്ചു

വിലക്കുറവിന് പുറമേ വിവോയുടെ വെബ്​സൈറ്റിൽ 1500 രൂപ ഇൻസ്റ്റന്റ് ബാങ്ക് ഡിസ്കൗണ്ടും വിവോ y300 5ജിക്ക് ലഭ്യമാക്കിയിട്ടുണ്ട്. അ‌തിനാൽ അ‌ടിസ്ഥാന മോഡൽ ഇപ്പോൾ 19499 രൂപ വിലയിൽ സ്വന്തമാക്കാൻ സാധിക്കും. ഫ്ലിപ്പ്കാർട്ടിലും ബാങ്ക് ഓഫറുകൾ ലഭ്യമാണ്. അ‌തിനാൽ ഉപയോക്താക്കൾക്ക് തങ്ങൾക്ക് കൂടുതൽ അ‌നുയോജ്യമെന്ന് കരുതുന്ന പ്ലാറ്റ്ഫോമിൽ നിന്ന് ഈ ഫോൺ കുറഞ്ഞ വിലയിൽ ഇപ്പോൾ വാങ്ങാനാകും.

ആമസോണിലും വിവോ Y300 5ജി വാങ്ങാൻ ലഭ്യമാണ്. ആമസോണിൽ ഇതിന്റെ അ‌ടിസ്ഥാന മോഡൽ ബാങ്ക് ഓഫർ ഇല്ലാതെ തന്നെ 19,499 രൂപ വിലയിലാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇത് കൂടാതെ 200 രൂപ കൂപ്പൺ ഡിസ്കൗണ്ടും ബാങ്ക് ഓഫറുകളും ലഭ്യമാണ്. അ‌തിനാൽ ഏറ്റവും മികച്ച ഡീൽ ലഭ്യമാകുക ആമസോണിൽ ആണെന്ന് പറയാം.

വിവോ ​വൈ300 5ജിയുടെ പ്രധാന ഫീച്ചറുകൾ: ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 4 Gen 2 4nm മൊബൈൽ പ്ലാറ്റ്‌ഫോം ആണ് വിവോ ​വൈ300 5ജിയുടെ കരുത്ത്. 6.67 ഇഞ്ച് (2400 × 1080 പിക്സലുകൾ) ഫുൾ HD+ E4 അ‌മോലെഡ് ഡിസ്പ്ലേ, 120Hz റിഫ്രഷ് റേറ്റ്, 1800 nits വരെ പീക്ക് ​ബ്രൈറ്റ്സന്, 100% DCI-P3, 107% NTSC കളർ ഗാമറ്റ് എന്നീ ഫീച്ചറുകളും ഇതിലുണ്ട്.

പ്രലോഭനങ്ങൾ കുമിഞ്ഞ് കൂടുകയാണല്ലോ! വിവോ Y300 5ജിയുടെ വില കുറച്ചു

f/1.79 അപ്പേർച്ചറും സോണി IMX882 സെൻസറുമുള്ള 50MP മെയിൻ ക്യാമറ, f/2.4 അപ്പേർച്ചർ ഉള്ള 2MP പോർട്രെയ്റ്റ് ക്യാമറ, ഡ്യുവൽ എൽഇഡി ഫ്ലാഷ്, ഓറ ലൈറ്റ് എന്നിവ അ‌ടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഇതിലുള്ളത്. സെൽഫിക്കായി f/2.45 അപ്പേർച്ചർ ഉള്ള 32MP ഫ്രണ്ട് ക്യാമറയും ഉണ്ട്.

അഡ്രിനോ 613 ജിപിയു, 8GB LPDDR4x റാം, 128GB / 256GB (UFS 2.2) സ്റ്റോറേജ്, ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ/ മൈക്രോ എസ്ഡി), ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസർ, IP64 റേറ്റിങ്, 5G SA/NSA, ഡ്യുവൽ 4G VoLTE, USB -സി, 80W ഫാസ്റ്റ് ചാർജിംഗുള്ള 5000mAh ബാറ്ററി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.

Best Mobiles in India

English summary
The Vivo Y300 5G has been reduced in price. It can now be purchased for under Rs 20,000. It is listed at the lowest price on Amazon. When launched in India, the Vivo Y300 5G was priced at Rs 21,999 for the 8GB + 128GB model and Rs 23,999 for the 8GB + 256GB model. Now, its base model is listed on Amazon for Rs 19,499 without any bank offer.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X