കണ്ടുപരിചയം തോന്നിയോ, യാദൃശ്ചികമല്ല മനപ്പൂർവമാണ്! 7620mAh ബാറ്ററിയുമായി വിവോ Y300 GT 5G ലോഞ്ച് ചെയ്തു
വിവോ തങ്ങളുടെ Y സീരീസിൽ ഒരു പുതിയ സ്മാർട്ട്ഫോൺ കൂടി പുറത്തിറക്കിയിരിക്കുന്നു. വിവോ Y300 സീരീസിന്റെ ഭാഗമായി എത്തിയിരിക്കുന്ന ഈ പുതിയ സ്മാർട്ട്ഫോണിന്റെ പേര് വിവോ Y300 GT 5ജി (vivo Y300 GT 5G) എന്നാണ്. ചൈനയിലാണ് ഈ സ്മാർട്ട്ഫോൺ പുറത്തിറക്കിയിരിക്കുന്നത്. ഒറ്റ നോട്ടത്തിൽ കണ്ടാൽ ഐക്യുവിന്റെ ഏതെങ്കിലും സ്മാർട്ട്ഫോൺ ആണോ എന്ന് തോന്നിപ്പിക്കും വിധമാണ് ഈ വിവോ Y300 GT യുടെ ഡിസൈൻ. ഐക്യൂ നിയോ 10R, ഐക്യൂ Z9s പ്രോ, ഐക്യൂ 13 എന്നീ മോഡലുകളോട് ഈ പുതിയ വിവോ ഫോണിന് കാഴ്ചയിൽ സാമ്യമുണ്ട്.
വിവോയുമായി ഐക്യുവിന് ഉള്ള ബന്ധം മനസിലാക്കിയാൽ ഈ സാമ്യത യാദൃശ്ചികമായി വന്നതല്ല എന്ന് മനസിലാകും. ഈ പുതിയ വിവോ ഫോണിന് ഐക്യുവുമായി മറ്റൊരു ബന്ധം കൂടിയുണ്ട്. കഴിഞ്ഞ ആഴ്ച ഐക്യൂ അവതരിപ്പിച്ച ഐക്യൂ Z10 ടർബോയുടേതിന് സമാനമായ ഫീച്ചറുകൾ തന്നെയാണ് ഈ പുതിയ വിവോ വൈ300 ജിടി സ്മാർട്ട്‌ഫോണിലും ഉള്ളത്.

മീഡിയടെക് ഡൈമെൻസിറ്റി 8400 ചിപ്സെറ്റ് കരുത്തിൽ എത്തിയിരിക്കുന്ന ഈ വിവോ സ്മാർട്ട്ഫോണിൽ 7K ഐസ് ഡോം VC ലിക്വിഡ് കൂളിംഗ്, IP65 റേറ്റിങ്, മിലിട്ടറി ഗ്രേഡ് ഈട് എന്നിവ ഉണ്ട്. മറ്റൊരു പ്രത്യേകത ഉയർന്ന ബാറ്ററി ശേഷിയുള്ള സ്മാർട്ട്ഫോൺ അവതരിപ്പിക്കുക എന്ന ട്രെൻഡ് ഈ വിവോ ഫോണും പിന്തുടരുന്നു എന്നതാണ്. 7620mAh സിലിക്കൺ കാർബൺ-സിലിക്കൺ ബാറ്ററിയാണ് ഇതിലുള്ളത്.
വിവോ Y300 GT 5G യുടെ പ്രധാന ഫീച്ചറുകൾ: 144Hz റിഫ്രഷ് റേറ്റ് ഉള്ള 6.78 ഇഞ്ച് (2800×1260 പിക്സലുകൾ) 1.5K AMOLED ഡിസ്പ്ലേ ആണ് ഇതിലുള്ളത്. 20:9 ആസ്പക്ട് റേഷ്യോ, 360Hz ടച്ച് സാമ്പിൾ റേറ്റ്, 5500 nits വരെ പീക്ക് ബ്രൈറ്റ്നസ്, HDR10+ DC ഡിമ്മിംഗ് എന്നീ ഫീച്ചറുകൾ സഹിതമാണ് ഈ ഡിസ്പ്ലേ എത്തുന്നത്.

3.25GHz വരെ ഒക്ട-കോർ ഡൈമെൻസിറ്റി 8400 4nm ചിപ്സെറ്റ് കരുത്തിലാണ് വിവോ Y300 GT എത്തിയിരിക്കുന്നത്. മാലി-G720 ജിപിയു, 8GB / 12GB LPDDR5 റാം, 256GB / 512GB UFS 3.1 സ്റ്റോറേജ് ഓപ്ഷനുകളും ഈ ഫോൺ വാഗ്ദാനം ചെയ്യുന്നു. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഒറിജിൻ OS 5 ൽ ആണ് പ്രവർത്തനം.
ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് വിവോ Y300 GT വാഗ്ദാനം ചെയ്യുന്നത്. അതിൽ 1/ 1.95″ സോണി LYT-600 സെൻസറുള്ള 50MP മെയിൻ ക്യാമറ (f/1.79 അപ്പേർച്ചർ, OIS), f/2.4 അപ്പേർച്ചറുള്ള 2MP ഡെപ്ത് സെൻസർ, 4K വീഡിയോ റെക്കോർഡിംഗ്, LED ഫ്ലാഷ് എന്നിവ ഉൾപ്പെടുന്നു. സെൽഫിക്കും മറ്റുമായി 16MP ഫ്രണ്ട് ഫേസിംഗ് ക്യാമറ ( f/2.45 അപ്പേർച്ചർ) നൽകിയിട്ടുണ്ട്.
ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA, ഡ്യുവൽ 4G VoLTE, USB ടൈപ്പ്-സി 2.0, NFC, ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, IP65 റേറ്റിങ്, മിലിട്ടറി ഗ്രേഡ് ഈട് എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.

90W ഫാസ്റ്റ് ചാർജിങ് സഹിതം 7620mAh ബാറ്ററി ഈ വിവോ ഫോൺ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇത് 28 മിനിറ്റിനുള്ളിൽ 50% ചാർജ് ചെയ്യും. 163.72×75.88×8.09mm വലിപ്പവും 212 ഗ്രാം ഭാരവും ആണ് ഇതിനുള്ളത്. ഡെസേർട്ട് ഗോൾഡ്, ബ്ലാക്ക് കളർ ഓപ്ഷനുകളിലാണ് ഈ ഫോൺ വാങ്ങാനാകുക.
വിലയും ലഭ്യതയും: വിവോ Y300 GT 5ജിയുടെ 8GB + 256GB അടിസ്ഥാന വേരിയന്റിന് 1899 യുവാൻ (ഏകദേശം 22,565 രൂപ) ആണ് വില. ഇതിന്റെ 12GB + 256GB വേരിയന്റ് 2099 യുവാൻ (ഏകദേശം 24,940 രൂപ), 12GB + 512GB വേരിയന്റ് 2399 യുവാൻ (ഏകദേശം 28,510 രൂപ) വിലകളിലെത്തിയിരിക്കുന്നു.


Click it and Unblock the Notifications








