Home
Mobile

ഇതിൽ സെൽഫിയൊക്കെ വേറെ ലെവലാണ്! വിവോ Y300 പ്ലസ് 5ജി ഇന്ത്യയിൽ

വിവോ ഇന്ത്യയിൽ തങ്ങളുടെ ​വൈ സീരീസിലേക്ക് ഒരു പുതിയ 5ജി ഫോൺ കൂടി അ‌വതരിപ്പിച്ചിരിക്കുന്നു. കഴിഞ്ഞ മാസം ചൈനയിൽ വിവോ Y300 പ്രോ അ‌വതരിപ്പിച്ചതിന് പിന്നാലെയാണ് ഇപ്പോൾ, വിവോ Y300 പ്ലസ് 5ജി ( Vivo Y300 Plus 5G) എന്ന മോഡൽ ഇന്ത്യയിൽ അ‌വതരിപ്പിച്ചിരിക്കുന്നത്. 6.78 ഇഞ്ച് ഡിസ്‌പ്ലേ, ആൻഡ്രോയിഡ് 14 ഒഎസ്, 44W ഫാസ്റ്റ് ചാർജിങ് പിന്തുണ, 50 എംപി പ്രൈമറി ക്യാമറ തുടങ്ങി ആകർഷകമായ ഫീച്ചറുകളുമായി തന്നെയാണ് ഈ വിവോ ഹാൻഡ്‌സെറ്റ് എത്തിയിരിക്കുന്നത്.

വിവോ Y300 പ്ലസ് 5ജിയുടെ പ്രധാന ഫീച്ചറുകൾ: 6.78 ഇഞ്ച് FHD + AMOLED ഡിസ്‌പ്ലേയുമായാണ് ഈ വിവോ ഫോൺ എത്തുന്നത്. അ‌തിൽ 120Hz റിഫ്രഷ് റേറ്റ്, 2400 X 1080 പിക്‌സൽ റെസലൂഷൻ, സെൽഫി സ്‌നാപ്പറിനായി വാട്ടർഡ്രോപ്പ് നോച്ച് എന്നിവയും ഉണ്ട്.

ഇതിൽ സെൽഫിയൊക്കെ വേറെ ലെവലാണ്! വിവോ Y300 പ്ലസ് 5ജി ഇന്ത്യയിൽ

അഡ്രിനോ ജിപിയുവുമായി ജോടിയാക്കിയ ക്വാൽക്കോം സ്നാപ്ഡ്രാഗൺ 695 ചിപ്സെറ്റ് ആണ് വിവോ Y300 Plus പ്ലസ് 5ജിയുടെ കരുത്ത്. 8 ജിബി റാമും 128 ജിബി സ്റ്റോറേജും ഇതോടൊപ്പം ജോടിയാക്കിയിരിക്കുന്നു, കൂടാതെ മൈക്രോ എസ്ഡി കാർഡ് വഴി സ്റ്റോറേജ് കൂടുതൽ വികസിപ്പിക്കാൻ സാധിക്കും.

ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച് OS കസ്റ്റം സ്‌കിൻ ഔട്ട് ഓഫ് ബോക്‌സിലാണ് വിവോ ​വൈ 300 പ്ലസ് 5ജി ഹാൻഡ്‌സെറ്റ് പ്രവർത്തിക്കുന്നത്. ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഈ ഫോണിൽ വിവോ നൽകിയിരിക്കുന്നത്. അ‌തിൽ 50MP പ്രൈമറി സെൻസറും 2MP സെക്കൻഡറി സെൻസറും അ‌ടങ്ങിയിരിക്കുന്നു. സെൽഫികൾക്കും വീഡിയോ ചാറ്റുകൾക്കുമായി 32എംപി ഫ്രണ്ട് ക്യാമറയും ഉണ്ട്.

ഇതിൽ സെൽഫിയൊക്കെ വേറെ ലെവലാണ്! വിവോ Y300 പ്ലസ് 5ജി ഇന്ത്യയിൽ

44W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5000mAh ബാറ്ററിയാണ് ഇതിൽ നൽകിയിരിക്കുന്നത്. വെള്ളത്തിൻ്റെയും പൊടിയുടെയും പ്രതിരോധത്തിനുള്ള IP54 റേറ്റിംഗും സുരക്ഷയ്ക്കായി ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസറും ഈ ഫോണിൽ ഉണ്ട്. ഡ്യുവൽ സിം, 5G (n1/n3/n5/n8/n28/n77/n78), 4G കണക്ടിവിറ്റി ഫീച്ചറുകളും ഈ വിവോ ഫോണിൽ ഉണ്ട്.

വിലയും ലഭ്യതയും: വിവോ Y300 പ്ലസിൻ്റെ 8GB + 129GB മോഡലിന് ഇന്ത്യയിൽ 23,999 രൂപയാണ് വില. സിൽക്ക് ഗ്രീൻ, സിൽക്ക് ബ്ലാക്ക് നിറങ്ങളിലാണ് ഹാൻഡ്സെറ്റ് വരുന്നത്. വിവോ ഇന്ത്യ ഇ-സ്റ്റോർ വെബ്‌സൈറ്റ് വഴി ഉപയോക്താക്കൾക്ക് ഈ ഫോൺ ഓൺ​ലൈനായി വാങ്ങാം.

തുടക്കമെന്ന നിലയിൽ വിവോ ​വൈ 300 പ്ലസ് 5ജിക്ക് കമ്പനി ലോഞ്ച് ഓഫറും ലഭ്യമാക്കിയിട്ടുണ്ട്. എച്ച്‌ഡിഎഫ്‌സി/ എസ്ബിഐ/ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് ഈ ഫോൺ വാങ്ങുമ്പോൾ 1,000 രൂപ ഇൻസ്റ്റന്റ് ഡിസ്കൗണ്ട് ലഭ്യമാണ് എന്ന് കമ്പനി വാഗ്ദാനം ചെയ്യുന്നു.

ഇതിൽ സെൽഫിയൊക്കെ വേറെ ലെവലാണ്! വിവോ Y300 പ്ലസ് 5ജി ഇന്ത്യയിൽ

പുതിയ 5ജി സ്മാർട്ട്ഫോൺ ​തന്നെയാണെങ്കിലും അഡ്രിനോ ജിപിയുവുമായി ജോടിയാക്കിയ ക്വാൽക്കോം സ്നാപ്ഡ്രാഗൺ 695 ചിപ്സെറ്റ് ആണ് ഈ ഫോണിൽ വിവോ നൽകിയിരിക്കുന്നത്. എന്നാൽ ഈ ഫോണിന്റെ വിലയും ഇതേ വിലയിൽ വിപണിയിൽ ലഭ്യമായിട്ടുള്ള സ്മാർട്ട്ഫോൺ മോഡലുകളും പരിഗണിക്കുമ്പോൾ ഇതിലെ ചിപ്‌സെറ്റ് അൽപ്പം കാലഹരണപ്പെട്ടതാണ്.

172 ഗ്രാം ആണ് വിവോ ​വൈ300 പ്ലസ് 5ജിയുടെ ഭാരം. ഈ ഫോണിലെ ഏറ്റവും ആകർഷകമായ ഫീച്ചർ ഇതിലെ 32എംപി അ‌ൾട്രാ ക്ലിയർ സെൽഫി ക്യാമറ ആണെന്ന് പറയേണ്ടിയിരിക്കുന്നു. വിവോ ഇന്ത്യയുടെ വെബ്​സൈറ്റ് പരിശോധിച്ചാൽ ഈ ഫോണിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അ‌റിയാൻ സാധിക്കും.

More from GizBot

Best Mobiles in India

English summary
Vivo Y300 Plus 5G launched in India. This Vivo handset comes with features like 6.78 inch display, Android 14 OS, 44W fast charging support and 50 MP primary camera. Vivo Y300 Plus 8GB + 129GB model is priced at Rs 23,999 in India. The handset comes in Silk Green and Silk Black colors.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X