Home
Mobile

ലവ് അ‌റ്റ് ഫസ്റ്റ് ​സൈറ്റ്! ഒറ്റ നോട്ടത്തിൽ തന്നെ ആരെയും വീഴ്ത്തുന്ന അ‌ഴകും മികവുമായി വിവോ Y300 പ്രോ

ലവ് അ‌റ്റ് ഫസ്റ്റ് ​സൈറ്റ് എന്ന് കേൾക്കാത്തവർ ഉണ്ടാകില്ല. എന്നാൽ അ‌ത് അ‌നുഭവത്തിലൂടെ അ‌റിഞ്ഞിട്ടുള്ളവർ നിരവധിയുണ്ടാകും. ആദ്യ കാഴ്ചയിൽ തന്നെ പ്രണയം തോന്നുക അ‌പൂർവമായി സംഭവിക്കുന്ന കാര്യമാണ്. എന്നാൽ വിവോ ഉടൻ പുറത്തിറക്കാൻ പോകുന്ന വിവോ ​​​​വൈ300 പ്രോ 5ജി (Vivo Y300 Pro 5G) കണ്ടാൽ ആരും ആദ്യ കാഴ്ചയിൽ തന്നെ അ‌തിന്റെ ആരാധകരായി മാറുമെന്ന് ഉറപ്പ്. കാരണം കിടിലൻ ഡി​സൈനും അ‌തിനോട് കിടപിടിക്കുന്ന ഫീച്ചറുകളുമായിട്ടാണ് വിവോ Y300 പ്രോ സെപ്റ്റംബർ 5ന് ലോഞ്ച് ചെയ്യാൻ പോകുന്നത്.

ലോഞ്ച് തിയതി കമ്പനി ഇതിനകം പുറത്തുവിട്ടെങ്കിലും ഇപ്പോൾ ഈ ഫോണിന്റെ ​ലൈവ് ചിത്രങ്ങൾ ചോർന്നിരിക്കുന്നു. ഈ വർഷം ​മേയിൽ ഇന്ത്യയിൽ അ‌വതരിപ്പിച്ച വിവോ വൈ 200 പ്രോയുടെ പിൻഗാമിയായിട്ടാണ് വിവോ വൈ 300 പ്രോ എത്തുന്നത് എന്നത് ശ്രദ്ധേയമാണ്. അ‌തിനാൽത്തന്നെ ​ചൈനയിലെ ലോഞ്ചിന് ശേഷം അ‌ധികം ​വൈകാതെ ഈ 5ജി സ്മാർട്ട്ഫോൺ ഇന്ത്യയിലും അ‌വതരിപ്പിക്കപ്പെടും.

ലോഞ്ചിന് ദിവസങ്ങൾ മാത്രം ശേഷിക്കെ വിവോ Y300 പ്രോയുടെ യഥാർഥ ചിത്രങ്ങൾ വെയ്‌ബോയിലെ ടിപ്‌സ്റ്റർ ഡിജിറ്റൽ ചാറ്റ് സ്റ്റേഷൻ ആണ് പുറത്തുവിട്ടിരിക്കുന്നത്. ഈ ഫോണിന്റെ ചില പ്രധാന ഫീച്ചറുകൾ കമ്പനി ഇതിനകം സ്ഥിരീകരിച്ചിരുന്നു. ഇപ്പോൾ പുറത്തുവന്ന ചിത്രത്തിൽ വിവോ ​വൈ300 6ജി നീല കളർ ഓപ്ഷനിൽ ടെക്‌സ്ചർ ചെയ്‌ത ബാക്ക് പാനലോടുകൂടി കാണുന്നു.

വരാൻ പോകുന്ന വിവോയുടെ പ്രീമിയം സ്മാർട്ട്ഫോണായ X200 പ്രോയുടേതിന് സമാനമായ ഡി​സൈനാണ് ​വൈ300 പ്രോയ്ക്കുള്ളത്. എക്‌സ് സീരീസ് ഫോണുകൾക്കായി വിവോ നീക്കിവച്ച അതേ വൃത്താകൃതിയിലുള്ള ക്യാമറ മൊഡ്യൂൾ തന്നെയാണ് വിവോ Y300 പ്രോയിലും കാണുന്നത്. ഇതിൽ മൂന്ന് ക്യാമറ സെൻസറുകളും മുകളിലെ കട്ട്ഔട്ടിൽ ഒരു എൽഇഡി ഫ്ലാഷ് റിംഗും കാണുന്നു.

ആരെയും വീഴ്ത്തുന്ന അ‌ഴകും മികവുമായി വിവോ Y300 പ്രോ
ആരെയും വീഴ്ത്തുന്ന അ‌ഴകും മികവുമായി വിവോ Y300 പ്രോ

അതേസമയം, Y300 പ്രോയുടെ ഫ്രണ്ടിൽ സെൽഫി ക്യാമറ പഞ്ച്-ഹോൾ കട്ട്ഔട്ടിലാണ് എത്തുന്നത്. വോളിയവും പവർ കീകളും ഫോണിന്റെ വലതുവശത്ത് നൽകിയിരിക്കുന്നു. സുരക്ഷയ്ക്കായി ഇൻ ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസർ ആണ് ഇതിൽ നൽകുക. 7.69 എംഎം വലിപ്പമാണ് ഈ ഫോണിനുള്ളത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

വലിയ ബാറ്ററിയും 6.77 ഇഞ്ച് വലിപ്പമുള്ള മൈക്രോ ഫോർ കർവ് സ്‌ക്രീനും അവതരിപ്പിക്കുന്ന ആദ്യത്തെ വിവോ ഫോണാണ് വിവോ Y300 പ്രോ എന്ന് കമ്പനിയുടെ വൈസ് പ്രസിഡൻ്റ് ജിയ ജിംഗ്‌ഡോംഗ് പറയുന്നു. 5000 നിറ്റ്‌സ് പീക്ക് ​ബ്രൈറ്റ്നസ്, ബ്ലൂ ലൈറ്റ് ഫിൽട്ടറിംഗ്, ആൻ്റി-സ്ട്രോബ്, ഇൻ്റലിജൻ്റ് ബ്രൈറ്റ്‌നെസ് അഡ്ജസ്റ്റ്‌മെൻ്റ് എന്നീ ഫീച്ചറുകൾ ഈ ഫോണിൽ ഉണ്ട്.

നാഷണൽ ഒഫ്താൽമോളജി എഞ്ചിനീയറിംഗ് സെൻ്റർ ടെസ്റ്റും SGS ഐ പ്രൊട്ടക്ഷൻ സർട്ടിഫിക്കേഷനും വിജയിച്ചാണ് ഈ വിവോ ഫോൺ എത്തുന്നത്. 50 മെഗാപിക്സൽ റിയർ ക്യാമറയും 32 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയും ഇതിലുണ്ട്. റിയർ ക്യാമറ മൊഡ്യൂളിൽ 360-ഡിഗ്രി സൺ ടെക്സ്ചർ ഉള്ള ഒരു ജേഡ് റിംഗ് ഡിസൈൻ നൽകിയിരിക്കുന്നു.

ആരെയും വീഴ്ത്തുന്ന അ‌ഴകും മികവുമായി വിവോ Y300 പ്രോ

6500mAh ബാറ്ററിയും 80W ഫാസ്റ്റ് ചാർജിങ്ങും വിവോ ​വൈ300 പ്രോ 5ജിയിൽ ഉണ്ടെന്നാണ് റിപ്പോർട്ട്. 12ജിബി റാമിന്റെ അ‌കമ്പടിയോടുകൂടി സ്നാപ്ഡ്രാഗൺ 6 ജെൻ 1 ചിപ്സെറ്റ് ആയിരിക്കും ഈ ഫോണിന് കരുത്ത് പകരുക. ആൻഡ്രോയിഡ് 14 അ‌ടിസ്ഥാനമാക്കിയായിരിക്കും പ്രവർത്തനം. കൂടുതൽ ഫീച്ചറുകൾ വരും ദിവസങ്ങളിൽ വ്യക്തമാകും.

More from GizBot

Best Mobiles in India

English summary
Live images of the Vivo Y300 Pro 5G have been leaked on September 5. The tipster digital chat station on Weibo has been released. The Vivo Y300 Pro 5G will feature the same circular camera module that Vivo adopted for its X-series phones. It features three camera sensors and an LED flash ring in the upper cutout.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X