പെരുന്നാൾ നിറവിൽ എത്തിയ മൊഞ്ചൻ! 7300mAh ബാറ്ററിയുമായി വിവോ Y300 പ്രോ പ്ലസ് ലോഞ്ച് ചെയ്തു
ചെറിയപെരുന്നാൾ ആഘോഷത്തിന്റെ സന്തോഷത്തിനിടയ്ക്ക് സ്മാർട്ട്ഫോൺ ആരാധകർക്ക് ഇരട്ടി മധുരവുമായി മറ്റൊരു സന്തോഷം കൂടി എത്തിയിരിക്കുന്നു. വിവോ തങ്ങളുടെ Y സീരീസിലെ ഏറ്റവും പുതിയ സ്മാർട്ട്ഫോണായി വിവോ Y300 പ്രോ പ്ലസ് (vivo Y300 Pro+) ചൈനയിൽ ലോഞ്ച് ചെയ്തു. 7300mAh ബാറ്ററിയുമായിട്ടാണ് ഈ സ്മാർട്ട്ഫോൺ എത്തിയിരിക്കുന്നത്. സംഭവം ലോഞ്ച് ചെയ്തത് ചൈനയിൽ ആണെങ്കിലും ഇന്ത്യക്കാർക്കും സന്തോഷിക്കാൻ വകയുണ്ട്. കാരണം ഏപ്രിൽ 11ന് ഈ മോഡൽ ഐക്യൂ Z10 എന്ന പേരിൽ ഇന്ത്യയിലും ലോഞ്ച് ചെയ്യും. 7300mAh ബാറ്ററി ഇന്ത്യയിൽ ആദ്യം അവതരിപ്പിക്കുന്ന സ്മാർട്ട്ഫോൺ എന്ന നേട്ടം ഇതിലൂടെ ഐക്യൂ സ്വന്തമാക്കും.
വിവോ Y300 പ്രോ പ്ലസിന്റെ പ്രധാന ഫീച്ചറുകൾ: 6.77 ഇഞ്ച് (2392 x 1080 പിക്സലുകൾ) HDR10+ ഉള്ള ഫുൾ HD AMOLED സ്‌ക്രീൻ ആണ് ഇതിലുള്ളത്. 20:9 ആസ്പക്ട് റേഷ്യോ, 120Hz റിഫ്രഷ് റേറ്റ്, 5000 nits വരെ പീക്ക് ബ്രൈറ്റ്‌നസ് എന്നീ ഫീച്ചറുകളും ഇതോടൊപ്പം എത്തുന്നു.

2.5GHz ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 7s Gen 3 4nm മൊബൈൽ പ്ലാറ്റ്‌ഫോം ആണ് ഈ ഫോണിന്റെ കരുത്ത്. അഡ്രിനോ 720 GPU, 8GB / 12GB LPDDR4X റാം, 128GB / 256GB സ്റ്റോറേജ് എന്നിവയും പ്രോസസറിന് അകമ്പടിയായി എത്തുന്നു.
ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് വിവോ Y300 പ്രോ പ്ലസിൽ ഒരുക്കിയിരിക്കുന്നത്. അതിൽ സോണി IMX882 സെൻസറുള്ള 50MP മെയിൻ റിയർ ക്യാമറ (f/1.79 അപ്പേർച്ചർ), 2MP ഡെപ്ത് സെൻസർ (f/2.4 അപ്പേർച്ചർ), ഓറ ലൈറ്റ് എന്നിവ അടങ്ങുന്നു. സെൽഫിക്കും വീഡിയോ കോളുകൾക്കുമായി f/2.0 അപ്പേർച്ചറുള്ള 32MP ഫ്രണ്ട് ക്യാമറയും ഇതിൽ നൽകിയിട്ടുണ്ട്.

ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഒറിജിൻ ഒഎസിൽ ആണ് പ്രവർത്തനം. ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, 5G SA/NSA, ഡ്യുവൽ 4G VoLTE, Wi-Fi 6 802.11 ax (2.4GHz + 5GHz), ബ്ലൂടൂത്ത് 5.2, GPS/ GLONASS/ Beidou, USB ടൈപ്പ്-സി, NFC എന്നിവയും ഇതിൽ ഉണ്ട്.
7300mAh ബാറ്ററിയാണ് വിവോ Y300 പ്രോ പ്ലസിന്റെ പ്രധാന ആകർഷണം. ഇത് 90W ഫാസ്റ്റ് ചാർജിങ് സഹിതം എത്തുന്നു. 7.5W റിവേഴ്‌സ് വയർഡ് ചാർജിംഗിനുള്ള പിന്തുണയും ഈ അൾട്രാ-തിൻ ബ്ലൂ ഓഷ്യൻ ബാറ്ററിക്ക് ഉണ്ട്. 63.4×76.4×7.89mm വലിപ്പവും 199 ഗ്രാം ഭാരവും ആണ് ഈ വിവോ ഫോണിനുള്ളത്.
സ്റ്റാർ സിൽവർ, മൈക്രോ പിങ്ക്, സിമ്പിൾ ബ്ലാക്ക് എന്നിങ്ങനെ മൂന്ന് കളർ ഓപ്ഷനുകളിൽ വിവോ Y300 Pro+ വാങ്ങാൻ ലഭ്യമാകും. വിലയും ലഭ്യതയും: 8ജിബി + 128 ജിബി വേരിയന്റിന് 1799 യുവാൻ (247 ഡോളർ / ഏകദേശം 21,170 രൂപ) ആണ് വില.

വിവോ വൈ300 പ്രോ+ 5ജിയുടെ 8ജിബി + 256ജിബി വേരിയന്റിന് 1999 യുവാനും (275 ഡോളർ/ ഏകദേശം 23,525 രൂപ), ടോപ് എൻഡ് 12ജിബി + 256 ജിബി വേരിയന്റിന് 2199 യുവാനും (303 ഡോളർ/ ഏകദേശം 25,880 രൂപ) വില നിശ്ചയിച്ചിരിക്കുന്നു.


Click it and Unblock the Notifications








