Home
Mobile

എന്താ ഒരു വേഗം, എല്ലാം ശഠപഠേന്ന് ആയിരുന്നു! വിവോ Y300 പ്രോ+ 5ജിയുടെ ഫീച്ചറുകൾ റെഡി

വിവോ Y300, Y300i എന്നീ മോഡലുകൾക്ക് പിന്നാലെ Y300 പ്രോ പ്ലസ് (vivo Y300 Pro+) എന്നൊരു സ്മാർട്ട്ഫോൺ മാർച്ച് 31ന് പുറത്തിറക്കാൻ പോകുന്നതായി വിവോ കഴിഞ്ഞ ദിവസം അ‌റിയിച്ചിരുന്നു. ലോഞ്ച് തിയതി അ‌റിയിച്ചുകഴിഞ്ഞാൽ തുടർന്നുള്ള ദിവസങ്ങളിൽ ആ ഫോണിനെ ചുറ്റിപ്പറ്റിയുള്ള ചർച്ചകൾ സജീവമാക്കി നിർത്താനായി പ്രധാന ഫീച്ചറുകൾ ദിവസവും പുറത്തുവിടുക എന്നത് സ്മാർട്ട്ഫോൺ ബ്രാൻഡുകൾ സ്വീകരിച്ചുവരുന്ന ഒരു തന്ത്രമാണ്. ചില ബ്രാൻഡുകൾ ലോഞ്ച് വരെ ഒരു വിവരവും പുറത്തുവിടാറുമില്ല. എന്നാൽ അ‌തിൽനിന്നെല്ലാം വ്യത്യസ്തമായ ഒരു സമീപനമാണ് Y300 പ്രോ പ്ലസിന്റെ കാര്യത്തിൽ ഉണ്ടായിരിക്കുന്നത്.

ലോഞ്ച് തിയതി പുറത്തുവന്നതിന് പിന്നാലെ അ‌തിവേഗം തന്നെ ഈ ​വിവോ ഫോണിലെ ഫീച്ചറുകൾ എന്തൊക്കെയാണ് എന്നുള്ള സകല വിവരങ്ങളും പുറത്തുവന്നിരിക്കുന്നു. ചൈന ടെലികോം ഉൽപ്പന്ന ലൈബ്രറിയിൽ V2456A എന്ന മോഡൽ നമ്പറിൽ ഈ ഫോൺ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്, അ‌ങ്ങനെയാണ് വിവോ Y300 പ്രോ പ്ലസിന്റെ വിശദമായ ഫീച്ചറുകൾ വെളിപ്പെട്ടത്.

എല്ലാം ശഠപഠേന്ന് ആയിരുന്നു! വിവോ Y300 പ്രോ+ 5ജിയുടെ ഫീച്ചറുകൾ റെഡി

വിവോ Y300 പ്രോ പ്ലസ് 5ജി മോഡലിൽ സ്നാപ്ഡ്രാഗൺ 7s ജെൻ 3 ചിപ്പ് ആണ് ഉണ്ടാകുക എന്ന് വിവോ ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്, ഇത് 8GB അല്ലെങ്കിൽ 12GB റാമും 128GB/ 256GB സ്റ്റോറേജ് ഓപ്ഷനുകളും, 6.77-ഇഞ്ച് FHD+ 120Hz OLED സ്‌ക്രീനും, 50MP + 2MP ഡ്യുവൽ റിയർ ക്യാമറകളും, 32MP ഫ്രണ്ട് ക്യാമറയും സ്ഥിരീകരിക്കുന്നു.

പുറത്തുവന്ന റിപ്പോർട്ടുകൾ അ‌ടിസ്ഥാനമാക്കി വിവോ Y300 പ്രോ പ്ലസിൽ പ്രതീക്ഷിക്കുന്ന ഫീച്ചറുകൾ: 6.77 ഇഞ്ച് (2392 x 1080 പിക്സലുകൾ) HDR10+ ഉള്ള ഫുൾ HD AMOLED സ്‌ക്രീൻ, 20:9 ആസ്പക്ട് റേഷ്യോ, 120Hz റിഫ്രഷ് റേറ്റ് എന്നിവ ഇതിൽ ഉണ്ടാകും.

എല്ലാം ശഠപഠേന്ന് ആയിരുന്നു! വിവോ Y300 പ്രോ+ 5ജിയുടെ ഫീച്ചറുകൾ റെഡി

2.5GHz ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 7s Gen 3 4nm മൊബൈൽ പ്ലാറ്റ്‌ഫോം ആണ് ഈ സ്മാർട്ട്ഫോണിന്റെ കരുത്ത്. അഡ്രിനോ 720 GPU, 8GB / 12GB LPDDR4X റാം, 128GB / 256GB സ്റ്റോറേജ് ഓപ്ഷനുകൾ ഇതിലുണ്ട്. ആൻഡ്രോയിഡ് 15 അ‌ടിസ്ഥാനമാക്കിയുള്ള ഒറിജിൻ ഒഎസ്15ൽ ആയിരിക്കും പ്രവർത്തനം.

ഇതിന്റെ ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണത്തിൽ സോണി IMX-882 സെൻസറുള്ള 50MP മെയിൻ ക്യാമറ (f/1.79 അപ്പേർച്ചർ), 2MP ഡെപ്ത് സെൻസർ (f/2.4 അപ്പേർച്ചർ), ഓറ ലൈറ്റ് എന്നിവ ഉണ്ടാകും. സെൽഫിക്കും വീഡിയോ കോളുകൾക്കും മറ്റുമായി 32MP ഫ്രണ്ട് ക്യാമറയും (f/2.0 അപ്പേർച്ചർ) ലഭിക്കും.

ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA, ഡ്യുവൽ 4G VoLTE, Wi-Fi 6 802.11 ax (2.4GHz + 5GHz), Bluetooth 5.2, GPS/ GLONASS/ Beidou, യുഎസ്ബി ​ടൈപ്പ് സി, NFC തുടങ്ങിയ ഫീച്ചറുകളും ഇതിലുണ്ടാകും.

എല്ലാം ശഠപഠേന്ന് ആയിരുന്നു! വിവോ Y300 പ്രോ+ 5ജിയുടെ ഫീച്ചറുകൾ റെഡി

90W ഫാസ്റ്റ് ചാർജിംഗുള്ള 7300mAh ബാറ്ററിയാണ് ഈ വിവോ ഫോണിൽ ഉണ്ടാകുക എന്ന് നേരത്തെ സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ഇത് തന്നെയാകാം ഇന്ത്യയിൽ ഐക്യൂ Z10 എന്ന പേരിൽ അ‌വതരിപ്പിക്കപ്പെടുക എന്നും ചില നിഗമനങ്ങളുണ്ട്. 7300mAh ബാറ്ററി ശേഷി ഇന്ത്യയിൽ ആദ്യം അ‌വതരിപ്പിക്കപ്പെടുന്ന സ്മാർട്ട്ഫോൺ ആണ് ഐക്യൂ Z10 എന്ന് കമ്പനി പറയുന്നുണ്ട്. ഏപ്രിൽ 10ന് ആണ് ഐക്യൂവിന്റെ ഈ ഫോൺ ഇന്ത്യയിൽ എത്തുക.

വിവോ Y300 പ്രോ പ്ലസ് 5ജിയുടെ 8GB+ 128GB മോഡൽ 1,799 യുവാൻ (ഏകദേശം 21,260 രൂപ) പ്രാരംഭ വിലയിൽ എത്തുമെന്ന് ലിസ്റ്റിങ് വെളിപ്പെടുത്തുന്നു. എന്നാൽ ഇത് Y300 പ്രോയുടെ വിലയ്ക്ക് തുല്യമായതിനാൽ വിലയിൽ വ്യത്യാസം ഉണ്ടാകാൻ സാധ്യതയുണ്ട്. സിംപിൾ ബ്ലാക്ക്, സ്റ്റാറി സിൽവർ, മൈക്രോ പിങ്ക് നിറങ്ങളിൽ ഈ ഫോൺ ലഭ്യമാകും.

More from GizBot

Best Mobiles in India

English summary
The Vivo Y300 Pro Plus has appeared on the China Telecom product library with the model number V2456A, revealing detailed specifications of the Vivo phone. It will be powered by the Snapdragon 7s Gen 3 chip. It confirms 8GB or 12GB of RAM, 128GB/ 256GB storage options, a 6.77-inch FHD+ 120Hz OLED screen, 50MP + 2MP dual rear cameras, and a 32MP front camera.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X