Home
Mobile

കേട്ടത് സത്യമാണെങ്കിൽ വരാനിരിക്കുന്നത് മാസ്സ് ഐറ്റം ! വിവോ പുറത്തിറക്കുന്നത് അസ്സൽ വജ്രായുധം

വിവോ പുതിയ സ്മാർട്ട്‌ഫോണുകൾ അവതരിപ്പിക്കുന്നതിൽ ഒരു മടിയും കാട്ടാറില്ല. തങ്ങളുടെ വൈ സീരീസിൽ ഒരു പുതിയ സ്മാർട്ട്‌ഫോൺ പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് പ്രമുഖ സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളായ വിവോ. ഡിസൈനിലും ഫീച്ചറുകളിലും യാതൊരു വിട്ടുവീഴ്ചയുമുണ്ടാകില്ല എന്നാണ് ഫോണിന്റെ ചോർന്ന പ്രധാന ഫീച്ചറുകൾ വ്യക്തമാക്കുന്നത്.
വിവോ വൈ 300ഐ (Vivo Y300i) എന്ന പേരിൽ പുറത്തിറക്കാനിരിക്കുന്ന ഫോണിന്റെ ലോഞ്ച് തീയതിയാണ് ചോർന്നിരിക്കുന്നത്. 2025 മാർച്ച് 14 ന് ഫോൺ ലോഞ്ച് ചെയ്യുകയെന്നാണ് പുറത്തു വരുന്ന വിവരം. എന്നാൽ വിവോ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
ഒരു മിഡ്-റേഞ്ച് സ്മാർട്ട്‌ഫോൺ വാങ്ങാൻ പദ്ധതിയിടുന്നവരെ ലക്ഷ്യമിട്ടാണ് പുതിയ ഫോൺ കമ്പനി പുറത്തിറക്കാൻ പോകുന്നതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

വരാനിരിക്കുന്ന Vivo Y300iയുടെ പ്രധാന സവിശേഷതകളും വിലയും ചോർന്നിട്ടുണ്ട്. ഇതിനുപുറമെ, ഫോണിന്റെ ഡിസ്‌പ്ലേ, പ്രോസസർ, ക്യാമറ എന്നിവയുടെ വിശദാംശങ്ങളും ഏറെക്കുറെ പുറത്തായ മട്ടാണ്. 6.68 ഇഞ്ച് ഡിസ്‌പ്ലേ, ആൻഡ്രോയിഡ് 14 ഒഎസ്, 44W ഫാസ്റ്റ് ചാർജിങ് പിന്തുണ, 50 എംപി പ്രൈമറി ക്യാമറ തുടങ്ങി ആകർഷകമായ ഫീച്ചറുകളുമായി തന്നെയാണ് ഈ വിവോ ഹാൻഡ്‌സെറ്റ് എത്തിയിരിക്കുന്നത്.

വിവോ പുറത്തിറക്കുന്നത് അസ്സൽ വജ്രായുധം

അഡ്രിനോ ജിപിയുവുമായി ജോടിയാക്കിയ ക്വാൽക്കോം സ്‌നാപ്ഡ്രാഗൺ 4 Gen 2 ചിപ്‌സെറ്റ് ആണ് Vivo Y300iയുടെ കരുത്ത്. 12 ജിബി റാമും 512 ജിബി സ്റ്റോറേജുമാണ് ഇതിന് നൽകിയിരിക്കുന്നത്. കൂടാതെ മൈക്രോ എസ്ഡി കാർഡ് വഴി സ്റ്റോറേജ് കൂട്ടാനുള്ള സപ്പോർട്ടും വിവോ നൽകുന്നുണ്ട്.

വിവോ പുറത്തിറക്കുന്നത് അസ്സൽ വജ്രായുധം

50എംപി പ്രൈമറി റിയർ ക്യാമറയും 5എംപി ഡെപ്ത് സെൻസറും ഉള്ള ഡ്യുവൽ റിയർ ക്യാമറ ആയിരിക്കാം ഫോണിൽ ഉണ്ടായിരിക്കുക എന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. മിലിട്ടറി ഗ്രേഡ് ഡ്യൂറബിലിറ്റിയും ഐആർ ബ്ലാസ്റ്ററും ഉൾപ്പെടെയുള്ള സുരക്ഷ ഫീച്ചറുകളുണ്ടാകുമെന്നും സൂചനയുണ്ട്. 44W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 6500mAh ബാറ്ററിയാണ് ഇതിൽ നൽകിയിരിക്കുന്നത്.

വിവോ പുറത്തിറക്കുന്നത് അസ്സൽ വജ്രായുധം

ഗെയിമിംഗ് അടക്കമുള്ളവയ്ക്ക് കരുത്താകുന്ന തരത്തിലാണ് ഫോൺ ഡിസൈൻ ചെയ്തിരിക്കുന്നത് എന്നാണ് സൂചന.
വെള്ളത്തിന്റെയും പൊടിയുടെയും പ്രതിരോധത്തിനുള്ള IP54 റേറ്റിംഗും സുരക്ഷയ്ക്കായി ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസറും ഈ ഫോണിൽ ഉണ്ട്. ഡ്യുവൽ സിം, 5G, 4G കണക്ടിവിറ്റി ഫീച്ചറുകളും ഈ വിവോ ഫോണിൽ ഉണ്ട്.

ഇതിന്റെ വില വിരങ്ങളും ഏറെക്കുറെ ലീക്ക് ആയിട്ടുണ്ട്. എന്നാൽ ഇതൊന്നും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. നിലവിൽ ലഭിച്ച വിവരങ്ങൾ അനുസരിച്ച് 8GB + 256GB മോഡലിന് ഇന്ത്യയിൽ 17976 രൂപയാണ് വില. 12GB +512GB മോഡലിന് ഇന്ത്യയിൽ 21578 രൂപ വിലവരും. ഇങ്ക് ജേഡ് ബ്ലാക്ക്, റൈം ബ്ലൂ, ടൈറ്റാനിയം എന്നീ നിറങ്ങളിലാണ് ഹാൻഡ്‌സെറ്റ് വരുന്നത്.

More from GizBot

Best Mobiles in India

English summary
Vivo is preparing to launch its new Y series smartphone, the Vivo Y300i, which has been listed in China Telecom’s product library. The phone is expected to feature a 6.68-inch HD+ LCD display, powered by the Snapdragon 4 Gen 2 chipset, with up to 12GB of RAM and 512GB of internal storage. While an official announcement is pending, the listing reveals key specifications and pricing for the upcoming device.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X