Home
Mobile

ബട്ട് Y... ബട്ട് Y! പുതിയ 5G സ്മാർട്ട്ഫോൺ ഇറക്കിവിട്ട് ​വിവോ; 12GB റാം, 512GB സ്റ്റോറേജ്

പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡായ വിവോ തങ്ങളുടെ ​Y സീരീസിലേക്ക് ഒരു പുതിയ സ്മാർട്ട്ഫോൺ കൂടി അ‌വതരിപ്പിച്ചിരിക്കുന്നു. കഴിഞ്ഞ വർഷത്തെ വിവോ Y200i യുടെ പിൻഗാമിയായി വിവോ Y300i (vivo Y300i) എന്ന മോഡലാണ് ഇപ്പോൾ ​ചൈനയിൽ ലോഞ്ച് ചെയ്തിരിക്കുന്നത്. വിവോ ​വൈ സീരീസ് ഫോണുകൾ ഇന്ത്യയിലും കമ്പനി അ‌വതരിപ്പിക്കാറുണ്ട്. അ‌തിനാൽ പുതിയ മോഡലും വരും ആഴ്ചകളിലൊന്നിൽ ഇന്ത്യയിൽ അ‌വതരിപ്പിക്കാൻ സാധ്യത നിലനിൽക്കുന്നു. സ്‌നാപ്ഡ്രാഗൺ 4 Gen 2 ചിപ്സെറ്റ് കരുത്താക്കിയാണ് ഈ പുതിയ വിവോ ​വൈ സീരീസ് ഫോൺ എത്തിയിരിക്കുന്നത്.

മികച്ച ഡി​സൈൻ, കനം കുറഞ്ഞതും എന്നാൽ മികച്ച ശേഷിയുള്ളതുമായ ബാറ്ററി, പ്രതികൂല സാഹചര്യങ്ങളെ അ‌തിജീവിക്കാൻ കഴിയുന്ന ഈട് എന്നിങ്ങനെ മുടക്കുന്ന വിലയ്ക്ക് തക്കതായ മൂല്യം നൽകുന്ന ഒരു സ്മാർട്ട്ഫോൺ ആണ് ഇത് എന്നാണ് ആദ്യ നോട്ടത്തിൽ മനസിലാക്കാനാകുന്നത്. മികച്ച പെർഫോമൻസ് ഉറപ്പാക്കാൻ 12GB വരെ റാമും 12GB എക്സ്റ്റൻഡഡ് റാമും സഹിതമാണ് ഇത് എത്തുന്നത്.

ബട്ട് Y... ബട്ട് Y!  പുതിയ 5G സ്മാർട്ട്ഫോൺ ഇറക്കിവിട്ട് ​വിവോ

വിവോ vivo Y300i 5ജിയുടെ പ്രധാന ഫീച്ചറുകൾ: 6.68 ഇഞ്ച് (1608×720 പിക്സലുകൾ) HD+ LCD സ്ക്രീൻ, 120Hz റിഫ്രഷ് റേറ്റ് എന്നിവ ഇതിലുണ്ട്. ഒക്ട കോർ സ്നാപ്ഡ്രാഗൺ 4 ജെൻ 2 4nm മൊബൈൽ പ്ലാറ്റ്ഫോം (2.2 GHz x 2 A78-അധിഷ്ഠിത +2GHz x 6 A55-അധിഷ്ഠിത ക്രിയോ സിപിയുകൾ) ആണ് ഇതിന്റെ കരുത്ത്.

അഡ്രിനോ 613 GPU, 8GB / 12GB LPDDR4x റാം, 256GB / 512GB (UFS 2.2) സ്റ്റോറേജ്, 12GB വെർച്വൽ റാം, ആൻഡ്രോയിഡ് 15 അ‌ടിസ്ഥാനമാക്കിയുള്ള ഒറിജിൻ OS 15 തുടങ്ങിയവ സഹിതമാണ് ഈ വിവോ 5ജി ഫോൺ എത്തുന്നത്.

ബട്ട് Y... ബട്ട് Y!  പുതിയ 5G സ്മാർട്ട്ഫോൺ ഇറക്കിവിട്ട് ​വിവോ

ക്യാമറകളുടെ കാര്യമെടുത്താൽ, ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് വിവോ Y300i 5ജിയിൽ സജ്ജീകരിച്ചിരിക്കുന്നത്. അ‌തിൽ f/1.8 അപ്പേർച്ചർ ഉള്ള 50MP മെയിൻ ക്യാമറ, LED ഫ്ലാഷ് എന്നിവ അ‌ടങ്ങുന്നു. സെൽഫിക്കും വീഡിയോ കോളുകൾക്കുമായി f/2.2 അപ്പേർച്ചർ ഉള്ള 5MP ഫ്രണ്ട് ഫേസിംഗ് ക്യാമറയും നൽകിയിട്ടുണ്ട്.

സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ, IR സെൻസർ, യുഎസ്ബി ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഡ്യുവൽ സിം, 5G SA/NSA, ഡ്യുവൽ 4G VoLTE, Wi-Fi 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.1, GPS/ GLONASS/ Beidou, USB ടൈപ്പ്-C, NFC എന്നിവ ഇതിലുണ്ട്.

44W ഫാസ്റ്റ് ചാർജിംഗുള്ള 6500mAh ബാറ്ററിയുമായാണ് വിവോ Y300i എത്തിയിരിക്കുന്നത്. 165.70×76.30×8.09mm (കറുത്ത ജേഡ്, ടൈറ്റാനിയം) / 8.19mm (റൈം ബ്ലൂ) / 7.99mm (കറുപ്പ്) വലിപ്പവും 205 ഗ്രാം (ജേഡ് ബ്ലാക്ക്, ടൈറ്റാനിയം), 206 ഗ്രാം (റൈം ബ്ലൂ) ഭാരവും ഇതിനുണ്ട്.

ബട്ട് Y... ബട്ട് Y!  പുതിയ 5G സ്മാർട്ട്ഫോൺ ഇറക്കിവിട്ട് ​വിവോ

വിവോ Y300i യുടെ 8GB + 256GB അ‌ടിസ്ഥാന മോഡലിന് 1499 യുവാൻ (ഏകദേശം 18,001 രൂപ) ആണ് വില. 12GB + 256GB മോഡലിന് 1599 യുവാനും (ഏകദേശം 19,200 രൂപ), 12GB + 512GB മോഡലിന് 1799 യുവാനും (ഏകദേശം 21,600 രൂപ) ആണ് വില. മാർച്ച് 14 മുതൽ ആണ് ഇതിന്റെ വിൽപ്പന ആരംഭിക്കുന്നത്.

More from GizBot

Best Mobiles in India

English summary
The Vivo Y300i has been launched in China as the successor to last year's Vivo Y200i. It comes with up to 12GB of RAM and 12GB of extended RAM. The Vivo Y300i is priced at 1499 yuan (approximately Rs. 18,001) for the 8GB + 256GB base model. The 12GB + 256GB model is priced at 1599 yuan (approximately Rs. 19,200) and the 12GB + 512GB model is priced at 1799 yuan (approximately Rs. 21,600).
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X