പേര് മൈൻഡ് ചെയ്യേണ്ട, പക്ഷേ ഫീച്ചറുകൾ നോക്കി വച്ചാൽ ഇതേ വാങ്ങൂ! വിവോ Y300t ലോഞ്ച് ചെയ്തു
ചൈനയിൽ ഒരു പുതിയ സ്മാർട്ട്ഫോൺ ലോഞ്ച് ചെയ്തു എന്ന് കേട്ടാൻ ഇന്ത്യയിലുള്ള സ്മാർട്ട്ഫോൺ പ്രേമികളിൽ ചിലരെങ്കിലും കരുതും അത് എന്തിനാണ് ഇവിടെ പറയുന്നത് എന്ന്. എന്നാൽ ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന ചൈനീസ് സ്മാർട്ട്ഫോണുകൾ പലതും ആദ്യം ചൈനയിൽ ലോഞ്ച് ചെയ്ത ശേഷമാണ് ചെറിയ മാറ്റങ്ങളോടെയോ മാറ്റങ്ങളൊന്നും ഇല്ലാതെ തന്നെയോ ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്നത് എന്ന് അറിയാവുന്നവർക്ക് അറിയാം. കഴിഞ്ഞ ദിവസം വിവോ തങ്ങളുടെ Y സീരീസിൽ രണ്ട് പുതിയ സ്മാർട്ട്ഫോണുകൾ ചൈനയിൽ ലോഞ്ച് ചെയ്തു. 7300mAh ബാറ്ററിയുമായി വിവോ Y300 പ്രോ പ്ലസും കൂടെ വിവോ Y300t എന്ന മോഡലുമാണ് അവതരിപ്പിക്കപ്പെട്ടത്.
ഈ രണ്ട് സ്മാർട്ട്ഫോണുകളും പേര് മാറി ഇന്ത്യയിൽ ലോഞ്ച് ചെയ്യും എന്നാണ് റിപ്പോർട്ടുകൾ പറുന്നത്. ഇതിൽ വിവോ Y300 പ്രോ പ്ലസ് മോഡലാണ് ഏപ്രിൽ 11ന് ഇന്ത്യയിൽ ഐക്യൂ Z10 എന്ന പേരിൽ എത്തുന്നത് എന്നാണ് റിപ്പോർട്ട്. ഇതോടൊപ്പം ലോഞ്ച് ചെയ്ത വിവോ Y300t (vivo Y300t) എന്ന മോഡലും ഐക്യൂ Z10x എന്ന പേരിൽ ഇന്ത്യയിൽ എത്തുമെന്നാണ് വിവരം.

അതിനാൽത്തന്നെ ചൈനയിൽ കഴിഞ്ഞ ദിവസം ലോഞ്ച് ചെയ്ത വിവോ Y300t 5ജിയെക്കുറിച്ച് ഇന്ത്യയിലെ സ്മാർട്ട്ഫോൺ പ്രേമികളും അറിയേണ്ടതുണ്ട്, കാരണം വരും ആഴ്ചകളിലൊന്നിൽ ഇത് ഇന്ത്യയിൽ എത്തും. ഇതിലെ ഫീച്ചറുകൾ അറിഞ്ഞശേഷം അനുയോജ്യമെന്ന് കണ്ടാൽ ഇത് വാങ്ങാൻ കാത്തിരിക്കാൻ സാധിക്കും. ഏകദേശം 15000 രൂപയിൽ താഴെ വിലയിൽ ഈ ഫോൺ ഇന്ത്യയിൽ എത്താനാണ് സാധ്യത.
വിവോ Y300t 5ജിയുടെ പ്രധാന ഫീച്ചറുകൾ: 120Hz റിഫ്രഷ് റേറ്റ് ഉള്ള 6.72 ഇഞ്ച് (2408×1080 പിക്സലുകൾ) ഫുൾ HD+ സ്ക്രീൻ ആണ് ഇതിലുള്ളത്. 1050 nits വരെ പീക്ക് ബ്രൈറ്റ്നസ് ഇതിലുണ്ട്. 2.5GHz ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 7300 4nm പ്രൊസസർ ആണ് ഈ വിവോ ഫോണിന്റെ കരുത്ത്.
മാലി G615 MC2 ജിപിയു, 8GB / 12GB LPDDR4x റാം, 128GB / 256GB / 512GB (UFS 3.1) സ്റ്റോറേജ് എന്നിവ വിവോ Y300t വാഗ്ദാനം ചെയ്യുന്നുണ്ട്. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഒറിജിൻ ഒഎസ് 15ൽ ആണ് പ്രവർത്തനം.
ക്യാമറകളുടെ കാര്യമെടുത്താൽ, ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് വിവോ Y300t 5ജിയിൽ ഉള്ളത്. അതിൽ f/1.8 അപ്പേർച്ചറുള്ള 50MP മെയിൻ ക്യാമറ, f/2.4 അപ്പേർച്ചറുള്ള 2MP ഡെപ്ത് സെൻസർ, LED ഫ്ലാഷ്, എന്നിവ അടങ്ങുന്നു. 4K വീഡിയോ റെക്കോർഡിംഗ് ഫീച്ചർ സഹിതമാണ് ഈ ഫോൺ എത്തുന്നത്. സെൽഫിക്കും വീഡിയോ കോളുകൾക്കുമായി f/2.05 അപ്പേർച്ചറുള്ള 8MP ഫ്രണ്ട് ക്യാമറയും ഇതിലുണ്ട്.
സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, MIL-STD-810H compliant, ഡസ്റ്റ്, വാട്ടർ പ്രതിരോധം, ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA, 4G VoLTE, Wi-Fi 6 802.11 ax (2.4GHz + 5GHz), ബ്ലൂടൂത്ത് 5.4, GPS/ GLONASS/ Beidou, USB ടൈപ്പ്-C 2.0, NFC തുടങ്ങിയ ഫീച്ചറുകളും ഇതിലുണ്ട്.
44W ഫാസ്റ്റ് ചാർജിംഗുള്ള 6500mAh ബാറ്ററിയാണ് വിവോ Y300t 5ജിയിൽ ഉള്ളത്. ഓഷ്യൻ ബ്ലൂ, റോക്ക് വൈറ്റ്, ബ്ലാക്ക് കോഫി നിറങ്ങളിൽ ഈ ഫോൺ വിപണിയിലെത്തുന്നു. 165.7×76.3×8.19mm (നീലയും വെള്ളയും) / 8.19mm (കറുപ്പ്) വലിപ്പവും 204 ഗ്രാം (കറുപ്പ്) / 208 ഗ്രാം (നീലയും വെള്ളയും) ഭാരവും ഇതിനുണ്ട്. ഏപ്രിലിൽ ചൈനയിൽ ഈ ഫോൺ വിൽപ്പനയ്‌ക്കെത്തും.
വിവോ Y300t 5ജിയുടെ 8ജിബി+ 128ജിബി അടിസ്ഥാന വേരിയന്റിന് 1199 യുവാൻ (ഏകദേശം 14,110 രൂപ) ആണ് വില. 8ജിബി+ 256ജിബി വേരിയന്റിന് 1299 യുവാനും (ഏകദേശം 15,290 രൂപ), 12ജിബി+ 256ജിബി വേരിയന്റിന് 1499 യുവാനും (ഏകദേശം 17,640 രൂപ), 12ജിബി+ 512ജിബി വേരിയന്റിന് 1699 യുവാനും (ഏകദേശം 19,995 രൂപ) വില നിശ്ചയിച്ചിരിക്കുന്നു.
വിവോ Y300t വാങ്ങാൻ താൽപര്യമില്ല എങ്കിൽ ഇതോടൊപ്പം ലോഞ്ച് ചെയ്യപ്പെട്ട വിവോ Y300 പ്രോ പ്ലസ് മോഡൽ പരിഗണിക്കാവുന്നതാണ്. ഇത് ഐക്യൂ Z10 എന്ന പേരിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്യും എന്നാണ് പറയപ്പെടുന്നത്. വിവോ Y300 പ്രോ പ്ലസിന്റെ പ്രധാന ഫീച്ചറുകൾ: 2.5GHz ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 7s Gen 3 4nm മൊബൈൽ പ്ലാറ്റ്‌ഫോം ആണ് ഈ ഫോണിന്റെ കരുത്ത്.

6.77 ഇഞ്ച് (2392 x 1080 പിക്സലുകൾ) HDR10+ ഉള്ള ഫുൾ HD AMOLED സ്ക്രീൻ ആണ് വിവോ Y300 പ്രോ പ്ലസിൽ ഉള്ളത്. 20:9 ആസ്പക്ട് റേഷ്യോ, 120Hz റിഫ്രഷ് റേറ്റ്, 5000 nits വരെ പീക്ക് ബ്രൈറ്റ്‌നസ്, അഡ്രിനോ 720 GPU, 8GB / 12GB LPDDR4X റാം, 128GB / 256GB സ്റ്റോറേജ് എന്നിവയും ഇതിലുണ്ട്.
വിവോ Y300 പ്രോ പ്ലസിൽ ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഉള്ളത്. സോണി IMX882 സെൻസറുള്ള 50MP മെയിൻ റിയർ ക്യാമറ (f/1.79 അപ്പേർച്ചർ), 2MP ഡെപ്ത് സെൻസർ (f/2.4 അപ്പേർച്ചർ), ഓറ ലൈറ്റ് എന്നിവ അതിൽ ഇടം പിടിച്ചിരിക്കുന്നു. ഫ്രണ്ടിൽ f/2.0 അപ്പേർച്ചറുള്ള 32MP ക്യാമറയും ഉണ്ട്.
ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, 5G SA/NSA, ഡ്യുവൽ 4G VoLTE, Wi-Fi 6 802.11 ax (2.4GHz + 5GHz), ബ്ലൂടൂത്ത് 5.2, GPS/ GLONASS/ Beidou, USB ടൈപ്പ്-സി, NFC എന്നിവയും വിവോ Y300 പ്രോ പ്ലസിൽ ഉണ്ട്.

ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഒറിജിൻ ഒഎസിൽ ആണ് ഈ ഫോണിന്റെ പ്രവർത്തനം. 90W ഫാസ്റ്റ് ചാർജിങ് , 7.5W റിവേഴ്‌സ് വയർഡ് ചാർജിങ് പിന്തുണകളുള്ള 7300mAh അൾട്രാ-തിൻ ബ്ലൂ ഓഷ്യൻ ബാറ്ററിയാണ് ഇതിൽ നൽകിയിരിക്കുന്നത്. 63.4×76.4×7.89mm വലിപ്പവും 199 ഗ്രാം ഭാരവും ആണ് ഈ വിവോ ഫോണിനുള്ളത്.
വിലയും ലഭ്യതയും: വിവോ വൈ300 പ്രോ+ 5ജിയുടെ 8ജിബി + 128 ജിബി അടിസ്ഥാന വേരിയന്റിന് 1799 യുവാൻ (247 ഡോളർ / ഏകദേശം 21,170 രൂപ) ആണ് വില. 8ജിബി + 256ജിബി വേരിയന്റിന് 1999 യുവാൻ (275 ഡോളർ/ ഏകദേശം 23,525 രൂപ) നൽകണം.
വിവോ വൈ300 പ്രോ+ 5ജിയുടെ ടോപ് എൻഡ് 12ജിബി + 256 ജിബി വേരിയന്റിന് 2199 യുവാനും (303 ഡോളർ/ ഏകദേശം 25,880 രൂപ) വില നിശ്ചയിച്ചിരിക്കുന്നു. സ്റ്റാർ സിൽവർ, മൈക്രോ പിങ്ക്, സിമ്പിൾ ബ്ലാക്ക് എന്നിങ്ങനെ മൂന്ന് കളർ ഓപ്ഷനുകളിൽ വിവോ Y300 Pro+ വാങ്ങാൻ ലഭ്യമാകും.


Click it and Unblock the Notifications