ഒന്നിന് വില 14,999 രൂപ, രണ്ടാമത്തേതിന് 18,999 രൂപ; വിവോ Y31, Y31 പ്രോ 5G മോഡലുകൾ ഇന്ത്യയിൽ
ഫെസ്റ്റിവൽ സെയിലുകളിൽ പുതിയ സ്മാർട്ട്ഫോൺ വാങ്ങാൻ കാത്തിരിക്കുന്ന ഇന്ത്യക്കാർക്ക് ആവേശം പകർന്ന് വിവോ തങ്ങളുടെ Y സീരീസിൽ പുതിയ രണ്ട് സ്മാർട്ട്ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നു. കഴിഞ്ഞ വർഷത്തെ Y29 സീരീസിന്റെ പിൻഗാമിയായി പുതിയ Y31 സീരീസ് ഫോണുകളാണ് വിവോ ലോഞ്ച് ചെയ്തിരിക്കുന്നത്. അതിൽ രണ്ട് മോഡലുകൾ ഉൾപ്പെടുന്നു. വിവോ Y31(vivo Y31 5G), വിവോ Y31 പ്രോ (vivo Y31 Pro 5G) എന്നിവയാണ് അവ. ഈ രണ്ട് മോഡലുകളിൽ ഒന്ന് 15000 രൂപയിൽ താഴെയുള്ള സ്മാർട്ട്ഫോണുകളുടെ സെഗ്മെന്റിലും രണ്ടാമത്തേത് 20000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണുകളുടെ സെഗ്മെന്റിലുമാണ് എത്തിയിരിക്കുന്നത്.
വിവോ Y29 5G ഫീച്ചറുകൾ
120Hz റിഫ്രഷ് റേറ്റുള്ള 6.68″ (1608 × 720 പിക്സലുകൾ) HD+ LCD സ്ക്രീൻ, 1000 nits വരെ പീക്ക് ബ്രൈറ്റ്നസ്, ഗാർഡിയൻ ഗ്ലാസ് പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്. ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 6300 6nm പ്രോസസർ (2x കോർടെക്സ്-A76 @ 2.4GHz 6x കോർടെക്സ്-A55 @ 2GHz) ആണ് ഈ സ്റ്റാന്റേർഡ് മോഡലിന്റെ കരുത്ത്.

ആം മാലി-G57 MC2 GPU, 4GB / 6GB LPDDR4X റാം, 128GB eMMC 5.1 സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 2TB വരെ സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യം എന്നിവ ഇതിലുണ്ട്. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച് ഒഎസ്15ൽ ആണ് പ്രവർത്തനം.
ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഇതിലുള്ളത്. അതിൽ 50MP മെയിൻ ക്യാമറ (f/1.8), 0.08MP സെക്കൻഡറി ക്യാമറ (f/3.0), LED ഫ്ലാഷ് എന്നിവ അടങ്ങുന്നു. സെൽഫിക്കും മറ്റുമായി 8MP ഫ്രണ്ട് ക്യാമറയും (f/2.0 അപ്പേർച്ചർ) ഇതിലുണ്ട്. സുരക്ഷയ്ക്കായി സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ നൽകിയിരിക്കുന്നു. MIL-STD-810H സർട്ടിഫിക്കേഷൻ, IP68 + IP69 റേറ്റിങ് എന്നിവയും ഇതിലുണ്ട്.

USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഡ്യുവൽ സിം (നാനോ + നാനോ/ മൈക്രോ എസ്ഡി), 5G SA/NSA (n1/n3/n5/n8/n28B/n40/n77/n78 ബാൻഡുകൾ), 4G VoLTE, USB ടൈപ്പ്-സി 2.0, 44W ഫാസ്റ്റ് ചാർജിങ്ങുള്ള 6500mAh ബാറ്ററി എന്നീ ഫീച്ചറുകളും ഇതിലുണ്ട്. 166.14×77.01×8.39 mm വലിപ്പവും 209 ഗ്രാം ഭാരവുമാണ് ഇതിനുള്ളത്. ഡയമണ്ട് ഗ്രീൻ, റോസ് റെഡ് നിറങ്ങളിൽ ലഭ്യമാണ്.
വിവോ Y31 പ്രോ 5G ഫീച്ചറുകൾ
120Hz റിഫ്രഷ് റേറ്റ് ഉള്ള 6.72-ഇഞ്ച് (2408×1080 പിക്സലുകൾ) ഫുൾ HD+ സ്ക്രീൻ, 1050 nits വരെ പീക്ക് ബ്രൈറ്റ്നസ് എന്നിവ ഇതിലുണ്ട്. 2.5GHz വരെ ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 7300 4nm പ്രൊസസർ ആണ് ഈ ഫോണിന്റെ കരുത്ത്.
മാലി-G615 MC2 GPU, 8GB LPDDR4x റാം, 128GB / 256GB (UFS 3.1) സ്റ്റോറേജ് എന്നീ ഓപ്ഷനുകളും പ്രോ മോഡലിലുണ്ട്. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച് ഒഎസ്15ൽ ആണ് ഈ ഫോണിന്റെ പ്രവർത്തനം. ഈടിനായി MIL-STD-810H, IP64 റേറ്റിങ് ഫീച്ചറുകൾ ഇതിലുണ്ട്.

വിവോ Y31 പ്രോ 5ജിയിലെ ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണത്തിൽ 50MP മെയിൻ ക്യാമറ (f/1.8 അപ്പേർച്ചർ), 2MP ഡെപ്ത് സെൻസർ (f/2.4 അപ്പേർച്ചർ), LED ഫ്ലാഷ്, 4K വീഡിയോ റെക്കോർഡിംഗ് എന്നിവ അടങ്ങുന്നു. സെൽഫിക്കും വീഡിയോ കോളുകൾക്കുമായി f/2.05 അപ്പേർച്ചറുള്ള 8MP ഫ്രണ്ട് ഫേസിംഗ് ക്യാമറയും ഉണ്ട്.
സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ, യുഎസ്ബി ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഡ്യുവൽ സിം (നാനോ+ നാനോ), 5G SA/NSA (n1/n3/n5/n8/n28B/n40/n77/n78 ബാൻഡുകൾ), 4G VoLTE, USB ടൈപ്പ്-C 2.0, 44W ഫാസ്റ്റ് ചാർജിങ്ങുള്ള 6500mAh ബാറ്ററി എന്നിവയും ഇതിലുണ്ട്. 165.7×76.3×8.09mm (മോച്ച ബ്രൗൺ) /8.19mm (ഡ്രീമി വൈറ്റ്) വലിപ്പവും 204 ഗ്രാം (മോച്ച ബ്രൗൺ) / 208 ഗ്രാം (ഡ്രീമി വൈറ്റ്) ഭാരവുമാണ് ഈ ഫോണിനുള്ളത്.

വിലയും ലഭ്യതയും
വിവോ Y31 5ജിയുടെ 4GB + 128GB മോഡലിന് 14,999 രൂപയും 6GB + 128GB മോഡലിന് 16,499 രൂപയുമാണ് വില. വിവോ Y31 പ്രോ 5ജിയുടെ 8GB + 128GB മോഡലിന് 18,999 രൂപയും 8GB + 256GB മോഡലിന് 20,999 രൂപയും വില നിശ്ചയിച്ചിരിക്കുന്നു.

വിവോ Y31 5ജി സീരീസ് ഫോണുകൾ ആമസോൺ, വിവോ ഇന്ത്യ ഓൺലൈൻ സ്റ്റോർ, ഓഫ്‌ലൈൻ സ്റ്റോറുകൾ എന്നിവ വഴി ലഭ്യമാണ്. ലോഞ്ച് ഓഫറിന്റെ ഭാഗമായി Y31 5ജിക്ക് 1000 രൂപ വരെയും പ്രോ മോഡലിന് 1500 രൂപ വരെയും ബാങ്ക് ഡിസ്കൗണ്ട് ലഭ്യമാകും. കൂടാതെ 3 മാസത്തെ നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനുമുണ്ട്.


Click it and Unblock the Notifications








