Home
Mobile

ഡൈമെൻസിറ്റി 6300 കരുത്തുള്ള വിവോ 5G ഫോണിന് ഡിസ്കൗണ്ട്, ബജറ്റ് വിലയിൽ ഇത് കിട്ടും!

ഏതാണ്ട് മൂന്ന് മാസം മുമ്പ് വിവോ ഇന്ത്യയിൽ തങ്ങളുടെ Y31 സീരീസിൽ രണ്ട് സ്മാർട്ട്ഫോണുകൾ ലോഞ്ച് ചെയ്തു. വിവോ Y31(vivo Y31 5G), വിവോ Y31 പ്രോ (vivo Y31 Pro 5G) എന്നിവ ആയിരുന്നു അ‌വ. ഇതിൽ സ്റ്റാന്റേർഡ് മോഡലായ വിവോ Y31 5ജി 15000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണുകളുടെ സെഗ്മെന്റിൽ ആണ് അ‌വതരിപ്പിക്കപ്പെട്ടത്. കൃത്യമായി പറഞ്ഞാൽ വിവോ Y31 5ജിയുടെ 4GB + 128GB മോഡലിന് 14,999 രൂപയും 6GB + 128GB മോഡലിന് 16,499 രൂപയുമാണ് വില.

യഥാർഥ വിലയിൽ തന്നെയാണ് വിവോ Y31 5ജി ഔദ്യോഗിക വെബ്​സൈറ്റിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ, 1000 രൂപ ബാങ്ക് ഡിസ്കൗണ്ട് ലഭ്യമാണ്. അ‌തിനാൽ 13999 രൂപ വിലയിൽ ഈ സ്മാർട്ട്ഫോൺ സ്വന്തമാക്കാൻ സാധിക്കും. വില ഒരു പ്രധാനഘടകമായി കാണുന്നവർക്ക് മാന്യമായ വിലയിൽ മികച്ച ഫീച്ചറുകൾ ലഭിക്കുന്നതിനാൽ ഈ ഓപ്ഷൻ പരിഗണിക്കാവുന്നതാണ്.

ഡൈമെൻസിറ്റി 6300 കരുത്തുള്ള വിവോ 5G ഫോണിന് ഡിസ്കൗണ്ട്

ഫ്ലിപ്പ്കാർട്ടിലും വി​വോ Y31 5ജി 14999 രൂപ വിലയിൽ തന്നെയാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. തെരഞ്ഞെടുത്ത ബാങ്ക് കാർഡുകളിൽ 5ശതമാനം ഡിസ്കൗണ്ട് ഫ്ലിപ്പ്കാർട്ട് വാഗ്ദാനം ചെയ്യുന്നുണ്ട്. താൽപര്യമുള്ള ഉപയോക്താക്കൾക്ക് ഈ ഡീലും പരിഗണിക്കാവുന്നതാണ്. ഡയമണ്ട് ഗ്രീൻ, റോസ് റെഡ് നിറങ്ങളിൽ ആണ് ഈ ഫോൺ ലോഞ്ച് ചെയ്യപ്പെട്ടത്.

പ്രധാന ഫീച്ചറുകൾ

ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 6300 6nm പ്രോസസർ (2x കോർടെക്സ്-A76 @ 2.4GHz 6x കോർടെക്സ്-A55 @ 2GHz) ആണ് ഈ വിവോ Y31 5ജിയുടെ കരുത്ത്. 44W ഫാസ്റ്റ് ചാർജിങ്ങുള്ള 6500mAh ബാറ്ററി ഈ ബജറ്റ് 5ജി ഫോൺ വാഗ്ദാനം ചെയ്യുന്നുണ്ട്.

ഡൈമെൻസിറ്റി 6300 കരുത്തുള്ള വിവോ 5G ഫോണിന് ഡിസ്കൗണ്ട്

നൽകാൻ കഴിയുന്ന മികച്ച ക്യാമറ സജ്ജീകരണവും ഈ വിവോ ഫോൺ വാഗ്ദാനം ചെയ്യുന്നുണ്ട്. 50MP മെയിൻ ക്യാമറ (f/1.8 അ‌പ്പേർച്ചർ), 0.08MP സെക്കൻഡറി ക്യാമറ (f/3.0 അ‌പ്പേർച്ചർ), LED ഫ്ലാഷ് എന്നിവ അ‌ടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഇതിലുള്ളത്. സെൽഫിക്കും വീഡിയോ കോളുകൾക്കും മറ്റുമായി 8MP ഫ്രണ്ട് ക്യാമറയും (f/2.0 അ‌പ്പേർച്ചർ) ഇതിലുണ്ട്.

6.68″ (1608 × 720 പിക്സൽസ്) HD+ LCD സ്ക്രീൻ ആണ് വിവോ Y31 5ജിയിൽ ഉള്ളത്. ഇത് 120Hz റിഫ്രഷ് റേറ്റ്, 1000 nits വരെ പീക്ക് ബ്രൈറ്റ്നസ്, ഗാർഡിയൻ ഗ്ലാസ് പ്രൊട്ടക്ഷൻ എന്നിവ സഹിതം എത്തുന്നു. ആൻഡ്രോയിഡ് 15 അ‌ടിസ്ഥാനമാക്കിയുള്ള ഫൺടച്ച് ഒഎസ്15ൽ ആണ് ഈ ഫോണിന്റെ പ്രവർത്തനം.

4GB / 6GB LPDDR4X റാം, 128GB eMMC 5.1 സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 2TB വരെ സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യം, ആം മാലി-G57 MC2 GPU എന്നിവ വിവോ ഈ Y31 5ജിയിൽ സജ്ജീകരിച്ചിരിക്കുന്നു. സുരക്ഷയ്ക്കായി സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ ആണ് ഉള്ളത്.

ഡൈമെൻസിറ്റി 6300 കരുത്തുള്ള വിവോ 5G ഫോണിന് ഡിസ്കൗണ്ട്

MIL-STD-810H സർട്ടിഫിക്കേഷൻ, IP68 + IP69 റേറ്റിങ്, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഡ്യുവൽ സിം (നാനോ + നാനോ/ ​മൈക്രോ എസ്ഡി), 5G SA/NSA (n1/n3/n5/n8/n28B/n40/n77/n78 ബാൻഡുകൾ), 4G VoLTE, USB ടൈപ്പ്-സി 2.0 എന്നിവയാണ് ഇതിലെ മറ്റ് പ്രധാന ഫീച്ചറുകൾ.

More from GizBot

Best Mobiles in India

English summary
The Vivo Y31 5G, which is powered by the Dimensity 6300, is now available with an instant bank discount. Its 4GB + 128GB model is priced at Rs 14,999 and the 6GB + 128GB model is priced at Rs 16,499. The Vivo Y31 5G is listed on the official website at the same price as the original price. However, there is a bank discount of Rs 1000 available. So, you can buy this smartphone for Rs 13,999.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X