Home
Mobile

വിവോ വൈ 31 സ്മാർട്ഫോണിൻറെ പ്രധാന സവിശേഷതകൾ ഗൂഗിൾ പ്ലേയ് കൺസോൾ വെളിപ്പെടുത്തി

പുതിയ സ്മാർട്ഫോണുകൾ അവതരിപ്പിക്കുന്നതിൽ മുന്നിലാണ് വിവോ എന്ന് പറയുന്നത് എന്തുകൊണ്ടും അനുയോജ്യമായിരിക്കും. മികച്ച ക്യാമറ സവിശേഷതകൾ നൽകുന്ന സ്മാർട്ഫോണുകൾ എന്ന പദവി വിവോയ്ക്ക് സ്വന്തമായിരിക്കും എന്നുള്ളതും മറ്റൊരു പ്രത്യകത തന്നെയാണ്. ഏതാനും ആഴ്ചകൾക്ക് മുൻപ് വിവോ അടുത്തിടെ ചൈനയിൽ വൈ 30 സ്റ്റാൻഡേർഡ് എഡിഷൻ ബജറ്റ് സ്മാർട്ട്‌ഫോൺ അവതരിപ്പിച്ചിരുന്നു. വൈ 30യുടെ പിൻഗാമിയെ കൊണ്ടുവരാൻ വിവോ തയ്യാറെടുക്കുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ജനപ്രിയ വെബ്‌സൈറ്റുകളിലൊന്നിൽ കണ്ടെത്തിയ ഹാൻഡ്‌സെറ്റാണ് വിവോ വൈ 31 (Vivo Y31). ഈ ഹാൻഡ്‌സെറ്റിന്റെ ഏതാനും പ്രധാന സവിശേഷതകളും രൂപകൽപ്പനയും ഗൂഗിൾ പ്ലേയ്‌ കൺസോൾ വെബ്‌സൈറ്റ് സൂചിപ്പിച്ചിരുന്നു. മുമ്പ്, ഈ സ്മാർട്ട്‌ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്നത്തിനായുള്ള ബിഐഎസ് ഉൾപ്പെടെ ഒന്നിലധികം സർട്ടിഫിക്കേഷനുകൾ നേടിയിരുന്നു.

പുതിയ വിവോ വൈ 31 സവിശേഷതകൾ ഗൂഗിൾ പ്ലേ കൺസോളിലൂടെ ചോർന്നു. ഗൂഗിൾ പ്ലേ കൺസോളിൽ വെളിപ്പെടുത്തിയ വിവോ വൈ 31 മുൻപത്തെ ചിത്രം ഒരു വാട്ടർ ഡ്രോപ്പ് നോച്ച് വരുമെന്ന കാര്യം സ്ഥിരീകരിക്കുന്നു. ഈ സ്മാർട്ട്‌ഫോണിന് ശരിയായ രീതിയിൽ പവറും വോളിയം കീയും നൽകിയിരിക്കുന്നു. ഇടത് പാനലിനും ഒരു കീ വരുന്നുണ്ടെങ്കിലും അതിൻറെ പ്രവർത്തനം നിലവിൽ വ്യക്തമല്ല. കൂടുതൽ, പരിശോധിക്കുമ്പോൾ അറിയുവാൻ കഴിയുന്ന പ്രധാന സവിശേഷത ക്വാൽകോം സ്‌നാപ്ഡ്രാഗൺ 662 പ്രോസസറാണ് ഈ ഹാൻഡ്‌സെറ്റിന് കരുത്ത് പകരുന്നത് എന്നാണ്. ഇന്ത്യൻ വിപണിയിൽ അടുത്തിടെ അവതരിപ്പിച്ച റെഡ്മി 9 പവറിൽ ഈ പുതിയ മിഡ് റേഞ്ച് പ്രോസസർ ഉൾപ്പെടുത്തിയിരുന്നു.

വിവോ വൈ 31 സവിശേഷതകൾ

4 ജിബി റാം വരുന്ന ഈ ഹാൻഡ്‌സെറ്റ് ആൻഡ്രോയിഡ് 11 ഓപ്പറേറ്റിങ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്നവെന്നാണ് ഗൂഗിൾ പ്ലേ കൺസോൾ വെബ്‌സൈറ്റ് നൽകിയ മറ്റൊരു സവിശേഷത. പുതിയ ഒറിജിൻ ഓപ്പറേറ്റിങ് സിസ്റ്റം ഇന്റർഫേസ് ഉപയോഗിച്ച് ഈ സ്മാർട്ഫോൺ ലോഞ്ച് ചെയ്യുവാനുള്ള സാധ്യതയുണ്ട്. 1080 x 2400 പിക്സൽ റെസല്യൂഷനുള്ള ഒരു എഫ്എച്ച്ഡി + ഡിസ്പ്ലേയും വരുന്നതായി ലിസ്റ്റിംഗ് വെളിപ്പെടുത്തുന്നു. ഇതിൻറെ പാനൽ തരം എൽസിഡി അയേക്കാമെന്നും അഭിപ്രായമുണ്ട്.

 ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട് വരുന്ന ബാറ്ററി

ഈ ഡിവൈസിൻറെ ക്യാമറ സവിശേഷതകളും ബാറ്ററി വിശദാംശങ്ങളും നൽകിയിരിക്കുന്ന സ്പെക്ക് ഷീറ്റിലൂടെ നോക്കിയാൽ, ഈ സ്മാർട്ഫോണിൻറെ ആദ്യത്തെ മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ വിവോ വൈ 31ൽ ശ്രദ്ധേയമായ ചില അപ്ഗ്രേഡുകൾ കൊണ്ടുവരുമെന്നും പറയുന്നു. ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട് വരുന്ന ബാറ്ററിയും ഒന്നിലധികം ക്യാമറ സെൻസറുകളും (നാല് വരെ) വരുമെന്ന് പ്രതീക്ഷിക്കാം. വിവോയുടെ സ്മാർട്ഫോൺ 'വൈ' സീരീസ് വരുന്ന വിവോ വൈ 31 എപ്പോൾ വേണമെങ്കിലും ലോഞ്ച് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ.

More from GizBot

Best Mobiles in India

English summary
New Vivo Y31 features leaked via Google Play console. The previous image of the Vivo Y31 revealed on the Google Play console confirms that a water drop notch is coming.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X