വില കൂടിയില്ല, ഭാഗ്യം! 1500 രൂപ ഡിസ്കൗണ്ടിൽ വിവോ Y സീരീസിലെ പുതിയ പ്രോ മോഡൽ 5G ഫോൺ കിട്ടും
ഇപ്പോൾ ക്രിസ്മസ് സീസൺ ആയതോടെ സ്മാർട്ട്ഫോൺ വിപണി മൊത്തത്തിൽ ഒന്ന് ഉണർന്നിട്ടുണ്ട്. ക്രിസ്മസ് പ്രമാണിച്ച് ഓഫർ ലഭ്യമാകുന്നതിനാൽ ഈ സമയത്ത് പുതിയ സ്മാർട്ട്ഫോൺ വാങ്ങാൻ തയാറെടുക്കുന്നവർ ഏറെ. അതിൽ 20000 രൂപയിൽ താഴെ വിലയിൽ ഒരു പ്രോ മോഡൽ 5ജി ഫോൺ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് പരിഗണിക്കാവുന്ന ഒരു ഡീൽ പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡായ വിവോയുടെ പക്കലുണ്ട്. വിവോ ഈ വർഷം സെപ്റ്റംബറിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്ത വിവോ Y31 സീരീസിലെ പ്രോ മോഡലാണ് ഇപ്പോൾ ബാങ്ക് ഡിസ്കൗണ്ട് സഹിതം കുറഞ്ഞ വിലയിൽ വാങ്ങാൻ അവസരം ഒരുങ്ങിയിരിക്കുന്നത്.
ഏതാണ്ട് മൂന്ന് മാസം മുൻപ് ഇന്ത്യയിൽ വിൽപ്പന ആരംഭിക്കുന്ന ഘട്ടത്തിൽ വിവോ Y31 പ്രോ 5ജിയുടെ 8GB + 128GB മോഡലിന് 18,999 രൂപയും 8GB + 256GB മോഡലിന് 20,999 രൂപയും ആയിരുന്നു വില. ഇപ്പോഴും ഇവ ഇതേ വിലയിൽ തന്നെയാണ് ഔദ്യോഗിക വെബ്സൈറ്റിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്.

ഇപ്പോൾ പ്രധാന ബ്രാൻഡുകളെല്ലാം തങ്ങൾ അടുത്തിടെ അവതരിപ്പിച്ച ഫോണുകളുടെ ഉൾപ്പെടെ വില വർധിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ആ വില വർധന ഈ വിവോ Y31 പ്രോ 5ജിയെ ബാധിച്ചിട്ടില്ല എന്നത് തന്നെ ഭാഗ്യം. വില കൂട്ടിയില്ല എന്നതിന് പുറമേ, 1500 രൂപ ബാങ്ക് ഡിസ്കൗണ്ട് ഈ മോഡലിന് ലഭ്യമാക്കുകയും ചെയ്തിട്ടുണ്ട് വിവോ.
ബാങ്ക് ഡിസ്കൗണ്ട് പ്രയോജനപ്പെടുത്തിയാൽ അടിസ്ഥാന മോഡൽ 17,499 രൂപ വിലയിൽ സ്വന്തമാക്കാനാകും. ഫ്ലിപ്പ്കാർട്ട്, ആമസോൺ പോലുള്ള സൈറ്റുകളിൽ വിവോ Y31 പ്രോ 5ജിക്ക് ലഭ്യമാകുന്നതിനെക്കാൾ മികച്ച ഡീൽ ഇവിടെ വിവോ വാഗ്ദാനം ചെയ്തിരിക്കുന്നു എന്നത് ശ്രദ്ധേയമാണ്. 165.7×76.3×8.09mm (മോച്ച ബ്രൗൺ) /8.19mm (ഡ്രീമി വൈറ്റ്) വലിപ്പവും 204 ഗ്രാം (മോച്ച ബ്രൗൺ) / 208 ഗ്രാം (ഡ്രീമി വൈറ്റ്) ഭാരവും ഈ ഫോണിനുണ്ട്.

പ്രധാന ഫീച്ചറുകൾ
2.5GHz ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 7300 4nm പ്രൊസസർ ആണ് വിവോ Y31 പ്രോ 5ജിയുടെ കരുത്ത്. 44W ഫാസ്റ്റ് ചാർജിങ്ങുള്ള 6500mAh ബാറ്ററിയുമായാണ് ഈ വിവോ ഫോൺ അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്. ഈടിനായി MIL-STD- 810H, IP64 റേറ്റിങ് ഫീച്ചറുകളും ഇതിലുണ്ട്.
120Hz റിഫ്രഷ് റേറ്റ് ഉള്ള 6.72-ഇഞ്ച് (2408×1080 പിക്സലുകൾ) ഫുൾ HD+ സ്ക്രീൻ, 1050 nits വരെ പീക്ക് ബ്രൈറ്റ്നസ് എന്നിവയാണ് ഡിസ്പ്ലേയുമായി ബന്ധപ്പെട്ട പ്രധാന ഫീച്ചറുകൾ. മാലി-G615 MC2 GPU, 8GB LPDDR4x റാം, 128GB / 256GB (UFS 3.1) സ്റ്റോറേജ് എന്നീ ഓപ്ഷനുകളും വിവോ Y31 പ്രോ 5ജിയിൽ ഉണ്ട്.
50MP മെയിൻ ക്യാമറ (f/1.8 അപ്പേർച്ചർ), 2MP ഡെപ്ത് സെൻസർ (f/2.4 അപ്പേർച്ചർ), LED ഫ്ലാഷ്, 4K വീഡിയോ റെക്കോർഡിംഗ് എന്നിവ അടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ യൂണിറ്റും f/2.05 അപ്പേർച്ചറുള്ള 8MP ഫ്രണ്ട് ഫേസിംഗ് ക്യാമറയും അടങ്ങുന്നതാണ് വിവോ Y31 പ്രോ 5ജിയിലെ ക്യാമറ സജ്ജീകരണം.

ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച് ഒഎസ്15ൽ ആണ് ഈ ഫോണിന്റെ പ്രവർത്തനം. സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ, യുഎസ്ബി ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഡ്യുവൽ സിം (നാനോ+ നാനോ), 5G SA/NSA (n1/n3/n5/n8/n28B/n40/n77/n78 ബാൻഡുകൾ), 4G VoLTE, USB ടൈപ്പ്-C 2.0 എന്നിവയാണ് ഇതിലെ മറ്റ് പ്രധാന ഫീച്ചറുകൾ.


Click it and Unblock the Notifications








