ഡൈമെൻസിറ്റി 700 SoC പ്രോസസർ വരുന്ന വിവോ വൈ 31 എസ് സ്റ്റാൻഡേർഡ് എഡിഷൻ അവതരിപ്പിച്ചു

|

വിവോ വൈ 31 എസ് സ്റ്റാൻഡേർഡ് എഡിഷൻ ചൈനയിൽ അവതരിപ്പിച്ചു. ജനുവരിയിൽ അവതരിപ്പിച്ച ഒറിജിനൽ വിവോ വൈ 31 എസിന്റെ ചെറുതായി മാറ്റം വരുത്തിയ എഡിഷനാണ് ഈ പുതിയ സ്മാർട്ട്ഫോൺ മോഡൽ. വിവോ വൈ 31 എസ് ക്വാൽകോം സ്‌നാപ്ഡ്രാഗൺ 480 SoC പ്രോസസറുമായി വന്നപ്പോൾ വിവോ വൈ 31 എസ് സ്റ്റാൻഡേർഡ് എഡിഷൻ മീഡിയടെക് ഡൈമെൻസിറ്റി 700 SoC പ്രോസസറുമായി വിപണിയിൽ വരുന്നു. വ്യത്യസ്തമായ ചിപ്‌സെറ്റിനുപുറമെ, ഈ പുതിയ സ്മാർട്ട്ഫോണിന് ഒരു എച്ച്ഡി + ഡിസ്‌പ്ലേയുമുണ്ട്. ഇത് യഥാർത്ഥ എച്ച്ഡി + സ്‌ക്രീനിനേക്കാൾ ചെറുതാണ്. വിവോ വൈ 31 എസ് സ്റ്റാൻഡേർഡ് എഡിഷൻറെ ബാക്കി സവിശേഷതകൾ നിലവിലുള്ള മോഡലിന് സമാനമാണ്.

വിവോ വൈ 31 എസ് സ്റ്റാൻഡേർഡ് എഡിഷൻ വില

വിവോ വൈ 31 എസ് സ്റ്റാൻഡേർഡ് എഡിഷൻ വില

വിവോ വൈ 31 എസ് സ്റ്റാൻഡേർഡ് എഡിഷൻറെ 6 ജിബി + 128 ജിബി സ്റ്റോറേജ് വേരിയന്റിന് സിഎൻവൈ 1,699 (ഏകദേശം 19,100 രൂപ) ആണ് വില വരുന്നത്. ലേക് ലൈറ്റ് ബ്ലൂ, ടൈറ്റാനിയം ഗ്രേ, വൈറ്റ് കളർ ഓപ്ഷനുകളിൽ ഈ സ്മാർട്ട്ഫോൺ നിലവിൽ ചൈനയിൽ നിയം വാങ്ങാൻ ലഭ്യമാണ്. എന്നാൽ, ആഗോള വിപണിയിൽ ഈ ഹാൻഡ്‌സെറ്റിൻറെ വരവിനെക്കുറിച്ച് വിശദാംശങ്ങളൊന്നുമില്ല. 4 ജിബി + 128 ജിബി വേരിയന്റിന് സി‌എൻ‌വൈ 1,498 (ഏകദേശം 16,900 രൂപ), 6 ജിബി + 128 ജിബി ഓപ്ഷന് സി‌എൻ‌വൈ 1,698 (ഏകദേശം 19,200 രൂപ) തുടങ്ങിയ വിലയിൽ വിവോ വൈ 31 എസ് പുറത്തിറക്കി.

വിവോ വൈ 31 എസ് സ്റ്റാൻഡേർഡ് എഡിഷൻ സവിശേഷതകൾ

വിവോ വൈ 31 എസ് സ്റ്റാൻഡേർഡ് എഡിഷൻ സവിശേഷതകൾ

ആൻഡ്രോയിഡ് 11 അടിസ്ഥാനമാക്കിയുള്ള 1.0 സോഫ്റ്റ്‌വെയർ പ്ലാറ്റ്‌ഫോമിലാണ് ഡ്യുവൽ സിം നാനോ വരുന്ന വിവോ വൈ 31 സ്റ്റാൻഡേർഡ് എഡിഷൻ പ്രവർത്തിക്കുന്നത്. 20: 9 ആസ്പെക്റ്റ് റേഷിയോ, 89 ശതമാനം സ്‌ക്രീൻ-ടു-ബോഡി റേഷിയോ വരുന്ന 6.51 ഇഞ്ച് എച്ച്ഡി + (720x1,600 പിക്‌സൽ) ഡിസ്‌പ്ലേയാണ് ഈ ഹാൻഡ്‌സെറ്റിൽ വരുന്നത്. വാട്ടർ ഡ്രോപ്പ് ശൈലിയിലുള്ള നോച്ച് ഡിസൈനും ഡിസ്‌പ്ലേയിൽ ഉണ്ട്. 6 ജിബി LPDDR4x റാമുമായി ജോഡിയാക്കിയ ഒക്ടാ കോർ മീഡിയടെക് ഡൈമെൻസിറ്റി 700 SoC പ്രോസസറാണ് വിവോ വൈ 31 എസ് സ്റ്റാൻഡേർഡ് എഡിഷന് കരുത്തേകുന്നത്.

വിവോ വൈ 31 എസ് സ്റ്റാൻഡേർഡ് എഡിഷൻ ക്യാമറ സവിശേഷതകൾ

വിവോ വൈ 31 എസ് സ്റ്റാൻഡേർഡ് എഡിഷൻ ക്യാമറ സവിശേഷതകൾ

എഫ് / 2.2 ലെൻസുള്ള 13 മെഗാപിക്സൽ പ്രൈമറി സെൻസറും എഫ് / 2.4 ലെൻസുള്ള 2 മെഗാപിക്സൽ ഡെപ്ത് സെൻസറും ഉൾപ്പെടുന്ന ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പാണ് വിവോ വൈ 31 എസ് സ്റ്റാൻഡേർഡ് എഡിഷൻറെ ക്യാമറ സെറ്റപ്പിൽ വരുന്നത്. കൂടാതെ, എഫ് / 2.0 ലെൻസിനൊപ്പം വരുന്ന 8 മെഗാപിക്സൽ ക്യാമറ സെൽഫികൾക്കും വീഡിയോ ചാറ്റുകൾക്കുമായി വിവോ വൈ 31 സ്റ്റാൻഡേർഡ് എഡിഷൻറെ മുൻവശത്ത് നൽകിയിട്ടുണ്ട്.

വിവോ വൈ 31 എസ് സ്റ്റാൻഡേർഡ് എഡിഷൻ അവതരിപ്പിച്ചു

വിവോ വൈ 31 എസ് സ്റ്റാൻഡേർഡ് എഡിഷന് 128 ജിബി യുഎഫ്എസ് 2.1 സ്റ്റോറേജ് ഉണ്ട്. 5 ജി, 4 ജി എൽടിഇ, വൈ-ഫൈ, ബ്ലൂടൂത്ത് 5.1, ജിപിഎസ് / എ-ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് എന്നിവ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നു. ഓൺ‌ബോർഡിലെ സെൻസറുകളിൽ ആക്‌സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ് സെൻസർ, മാഗ്നെറ്റോമീറ്റർ, പ്രോക്‌സിമിറ്റി സെൻസർ എന്നിവ ഉൾപ്പെടുന്നു. ഒരു വശത്ത് ഫിംഗർപ്രിന്റ് സെൻസറും നൽകിയിട്ടുണ്ട്. 18W ഡ്യുവൽ എഞ്ചിൻ ഫാസ്റ്റ് ചാർജിംഗിനെ സപ്പോർട്ട് ചെയ്യുന്ന വിവോ വൈ 31 സ്റ്റാൻഡേർഡ് എഡിഷനിൽ 5,000 എംഎഎച്ച് ബാറ്ററി കമ്പനി നൽകിയിട്ടുണ്ട്. ഒരൊറ്റ ചാർജിൽ 25.83 മണിക്കൂർ 4 ജി വോൾട്ട് ടോക്ക് ടൈം നൽകുന്ന ബാറ്ററി വരുന്ന ഈ ഹാൻഡ്‌സെറ്റിന് 188.4 ഗ്രാം ഭാരമുണ്ട്.

Best Mobiles in India

English summary
The Vivo Y31s Standard Edition was quietly introduced in China. The latest low-cost model is a slightly modified version of the Vivo Y31s, which was released in January.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X