Vivo Y36 | 50 എംപി ക്യാമറയും 5000 mAh ബാറ്ററിയുമായി വിവോ വൈ36 സീരീസ് ഇന്ത്യയിലേക്കെത്തുന്നു
ലോവർ മിഡ് റേഞ്ചിൽ വിവോ അവതരിപ്പിക്കുന്ന പുത്തൻ സ്മാർട്ട്ഫോൺ സീരീസാണ് വൈ36. നാളുകളായി പുതിയ സീരീസിനെക്കുറിച്ചുള്ള ലീക്ക് റിപ്പോർട്ടുകളും മറ്റും പുറത്ത് വരികയും ചെയ്തിരുന്നു. ഇപ്പോഴിതാ കാത്തിരിപ്പിനൊടുവിൽ സീരീസിലെ രണ്ട് ഡിവൈസുകളും ഇന്തോനേഷ്യയിൽ ലോഞ്ച് ചെയ്തിരിക്കുകയാണ്. വിവോ വൈ36 4ജി, വൈ36 5ജി എന്നിവയാണ് സീരീസിലെ ഫോണുകൾ.
രണ്ട് സ്മാർട്ട്ഫോണുകളും ഏതാണ്ട് സമാനമായ ഫീച്ചറുകളും പായ്ക്ക് ചെയ്താണ് വരുന്നത്. വൈ36 ലൈനപ്പിലെ ഡിവൈസുകൾ 6.44 ഇഞ്ച് വരുന്ന ഐപിഎസ് എൽസിഡി ഡിസ്പ്ലെയാണ് ഫീച്ചർ ചെയ്യുന്നത്. 1080 x 2408 പിക്സൽ ഫുൾ എച്ച്ഡി പ്ലസ് റെസസല്യൂഷനുള്ള ഡിസ്പ്ലെയിൽ 90 ഹെർട്സ് റിഫ്രഷ് റേറ്റും നൽകിയിരിക്കുന്നു. ഐപി54 വാട്ടർ - ഡസ്റ്റ് റെസിസ്റ്റൻസ് റേറ്റിങും ഫോണിലുണ്ട് (Vivo Y36 Series).

ക്വാൽകോമിന്റെ ഒക്ട കോർ സ്‌നാപ്പ്ഡ്രാഗൺ 680 പ്രോസസറാണ് വിവോ വൈ36 4ജി സ്മാർട്ട്ഫോണിന് കരുത്ത് പകരുന്നത്. വിവോ വൈ36 5ജി സ്മാർട്ട്ഫോണിൽ മീഡിയടെക് ഡൈമൻസിറ്റി 6020 ചിപ്പ്‌സെറ്റും നൽകിയിരിക്കുന്നു. 8 ജിബി റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജും വൈ36 സീരീസിലെ ഡിവൈസുകൾ ഫീച്ചർ ചെയ്യുന്നു. മൈക്രോ എസ്ഡി കാർഡ് വഴി ഇന്റേണൽ സ്റ്റോറേജ് എക്സ്റ്റൻഡ് ചെയ്യാനും ഓപ്ഷൻ ഉണ്ട് ( Vivo Y36 Series Features ).
വിവോ വൈ36 സീരീസിലെ ഡിവൈസുകളിൽ 50 എംപി പ്രൈമറി ക്യാമറയും 2 എംപി അൾട്ര വൈഡ് ലെൻസും അടങ്ങുന്ന ഡ്യുവൽ ക്യാമറ സജ്ജീകരണമാണ് നൽകിയിരിക്കുന്നത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 16 എംപിയുടെ സെൽഫി ഷൂട്ടറും വിവോ വൈ36 സീരീസിൽ നൽകിയിട്ടുണ്ട്. ആൻഡ്രോയിഡ് 13 ബേസ് ചെയ്ത് എത്തുന്ന ഫൺടച്ച് ഒഎസ് 13 (Funtouch OS 13) സ്കിന്നിലാണ് സീരീസിലെ ഫോണുകൾ പ്രവർത്തിക്കുന്നത്.
5000 mAh ബാറ്ററിയാണ് സീരീസിലെ സ്മാർട്ട്‌ഫോണുകൾ ഫീച്ചർ ചെയ്യുന്നത് ( Vivo Y36 Series Price ). 44W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഈ സ്മാർട്ട്‌ഫോണുകളുടെ സവിശേഷതയാണ്. ഐപി54 റേറ്റിങിന് ഒപ്പം സൈഡ് മൌണ്ടഡ് ഫിംഗർപ്രിന്റ് സെൻസറുകളും വിവോ വൈ36 4ജി, വൈ36 5ജി സ്മാർട്ട്ഫോണുകൾ പായ്ക്ക് ചെയ്യുന്നു. വിവോ വൈ36 സീരീസിലെ ഡിവൈസുകളുടെ വിലയും ലഭ്യതയുമടക്കമുള്ള വിവരങ്ങൾ അറിയാൻ തുടർന്ന് വായിക്കുക.
വിവോ വൈ36 സീരീസ് വിലയും ലഭ്യതയും : വിവോ വൈ36 4ജി ഇന്തോനേഷ്യയിൽ പ്രീഓർഡറിന് ലഭ്യമാക്കിയിട്ടുണ്ട്. 8 ജിബി റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള ഏക വേരിയന്റിന് ഏകദേശം 18,800 രൂപയാണ് വില വരുന്നത്. ഡിവൈസ് ഗ്ലിറ്റർ അക്വ, മീറ്റിയോർ ബ്ലാക്ക് എന്നീ നിറങ്ങളിൽ ലഭ്യമാകും. വിവോ വൈ36 5ജിയുടെ വിലയും ലഭ്യതയുമടക്കമുള്ള വിവരങ്ങൾ കമ്പനി പുറത്തുവിട്ടിട്ടില്ല. ക്രിസ്റ്റൽ ഗ്രീൻ, മിസ്റ്റിക് ബ്ലാക്ക് കളർ മോഡലുകളിലാണ് ഡിവൈസ് ലഭ്യമാകുന്നത്.
ഈ രണ്ട് സ്മാർട്ട്ഫോണുകളും വിവോ വെബ്സൈറ്റ് വഴിയും പ്രധാന ഇ കൊമേഴ്സ് പ്ലാറ്റ്ഫോമുകൾ വഴിയും വിൽപ്പനയ്ക്കെത്തും. റിപ്പോർട്ടുകൾ പ്രകാരം വിവോ വൈ36 4ജി ഈ മാസം അവസാനത്തോടെ ഇന്ത്യയിൽ ലോഞ്ച് ചെയ്യും. വിവോ വൈ36 4ജി സ്‌മാർട്ട്‌ഫോണിന് ഇന്ത്യയിൽ ( Vivo Y36 Series India Launch ) 18,000 രൂപ മുതൽ 20,000 രൂപ വരെ വില വരുമെന്നും റിപ്പോർട്ടുകൾ പറയുന്നു.


Click it and Unblock the Notifications








