ബട്ട് 'Y', വിവോ Y സീരീസ് ഫോണുകളിൽ ആറാടുന്നു! വിവോ Y39 5G ഇന്ത്യയിൽ, താങ്ങാനാകും വിലയിൽ
പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡായ വിവോ Y സീരീസിൽ പുതിയ സ്മാർട്ട്ഫോണുകൾ ഇറക്കി ആഘോഷിക്കുകയാണ് എന്ന് തോന്നിപ്പിക്കും വിധത്തിൽ ഒരു പുതിയ വിവോ Y സീരീസ് ഫോൺ കൂടി ഇന്ന് ഇന്ത്യയിൽ ലോഞ്ച് ചെയ്തു. ആഗോള വിപണിയിൽ അനാച്ഛാദനം ചെയ്ത വിവോ വൈ38 5G യുടെ പിൻഗാമിയായി വിവോ വൈ39 5G (Vivo Y39 5G) എന്ന ഫോൺ ആണ് ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്. 20000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണുകളുടെ സെഗ്മെന്റിൽ ആണ് ഈ ഫോൺ അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. എങ്കിലും 15000 രൂപയോട് അടുത്ത വിലയിൽ ഈ ഫോൺ വാങ്ങാൻ ലോഞ്ച് ഓഫറുകൾ സഹായിക്കും.
തങ്ങളുടെ Y സീരീസിലേക്ക് ഇതാദ്യമായി, സ്‌ക്രീൻ ട്രാൻസ്ലേഷൻ, ലൈവ് ടെക്സ്റ്റ്, AI ഓഡിയോ അൽഗോരിതം, സർക്കിൾ ടു സെർച്ച്, AI സൂപ്പർലിങ്ക് തുടങ്ങിയ AI ഫീച്ചറുകൾ വിവോ Y39 5Gയിലൂടെ കമ്പനി കൊണ്ടുവന്നിരിക്കുന്നു. എഐ ഫീച്ചറുകൾക്ക് പുറമേ HD+ LCD ഡിസ്‌പ്ലേ, സോണി പ്രൈമറി ക്യാമറ, വലിയ ബാറ്ററി എന്നിവയും ഈ വിവോ ഫോണിലുണ്ട്.

വിവോ Y39 5ജിയുടെ പ്രധാന ഫീച്ചറുകൾ: 6.68 ഇഞ്ച് LCD HD+ ഡിസ്പ്ലേ, 120Hz റിഫ്രഷ് റേറ്റ്, 264 PPI പിക്സൽ ഡെൻസിറ്റി, 1,000 nits ബ്രൈറ്റ്നസ്, TÜV റൈൻലാൻഡ് ഐ പ്രൊട്ടക്ഷൻ, ഷോട്ട് സെൻസേഷൻ പ്രൊട്ടക്ഷൻ എന്നിവ ഈ വിവോ ഫോണിലുണ്ട്.
ക്വാൽക്കോം സ്നാപ്ഡ്രാഗൺ 4 ജെൻ 2 ചിപ്സെറ്റ് കരുത്തിലാണ് വിവോ Y39 5ജി എത്തിയിരിക്കുന്നത്. 8 ജിബി വരെ LPDDR4X റാം, 256 ജിബി വരെ UFS 2.2 ഇന്റേണൽ സ്റ്റോറേജ് എന്നിവ ഉൾപ്പെടുന്നു. കൂടാതെ 8 ജിബി വെർച്വൽ റാമിനുള്ള പിന്തുണയും ഇതിൽ ഉണ്ട്.

ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച് OS 15 ൽ ആണ് ഈ വിവോ 5ജി ഫോണിന്റെ പ്രവർത്തനം. രണ്ട് OS അപ്‌ഡേറ്റുകളും മൂന്ന് വർഷത്തെ സുരക്ഷാ പാച്ച് അപ്‌ഡേറ്റുകളും വിവോ ഈ മോഡലിന് വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതിലെ AI-ഫീച്ചറുകളിൽ AI സ്‌ക്രീൻ ട്രാൻസ്ലേഷൻ, AI സൂപ്പർലിങ്ക്, സർക്കിൾ ടു സെർച്ച്, AI ഓഡിയോ അൽഗോരിതം, ലൈവ് ടെക്സ്റ്റ്, ജെമിനി അസിസ്റ്റന്റ് എന്നിവ ഉൾപ്പെടുന്നു.
വിവോ Y39 5G-യിലെ ക്യാമറകളുടെ കാര്യമെടുത്താൽ, റൗണ്ട് ക്യാമറ മൊഡ്യൂളിനുള്ളിൽ ഡ്യുവൽ റിയർ ക്യാമറയും ഡൈനാമിക് ലൈറ്റും അടങ്ങുന്നു. ഇതിൽ f/1.8 അപ്പേർച്ചറുള്ള 50MP സോണി AI മെയിൻ പ്രധാന ക്യാമറ, 2MP ബൊക്കെ ക്യാമറ എന്നിവ ഉൾപ്പെടുന്നു. സെൽഫികൾക്കായി, f/2.0 അപ്പേർച്ചറുള്ള 8MP ക്യാമറയും ഇതിലുണ്ട്. AI ഫോട്ടോ എൻഹാൻസ്, AI ഇറേസ് എന്നീ ഫീച്ചറുകളും ഇതോടൊപ്പം സജ്ജമാക്കിയിട്ടുണ്ട്.
പൊടി, വെള്ളം എന്നിവയെ പ്രതിരോധിക്കാൻ IP64 റേറ്റിങ്, MIL-STD 810H മിലിട്ടറി ഗ്രേഡ് റെസിസ്റ്റൻസ്, SGS 5 സ്റ്റാർ ഡ്രോപ്പ് സർട്ടിഫിക്കേഷൻ, ഡ്യുവൽ സ്റ്റീരിയോ സ്പീക്കർ, സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനർ, അൾട്രാ ലാർജ് കൂളിംഗ് ഏരിയ എന്നിവയും വിവോ Y39 5ജിയുടെ ഫീച്ചറുകളിൽ ഉൾപ്പെടുന്നു.

44W ഫ്ലാഷ് ചാർജ് വയർഡ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 6,500mAh ബാറ്ററിയാണ് വിവോ Y39 5ജിയിൽ നൽകിയിരിക്കുന്നത്. ലോട്ടസ് പർപ്പിൾ, ഓഷ്യൻ ബ്ലൂ കളർ ഓപ്ഷനുകളിൽ സ്മാർട്ട്‌ഫോൺ ലഭ്യമാണ്. രണ്ട് കോൺഫിഗറേഷനുകളിലാണ് ഈ വിവോ Y39 5ജി ഫോൺ വിൽപ്പനയ്ക്ക് എത്തിയിരിക്കുന്നത്.
വിവോ Y39 5ജിയുടെ 8GB+ 128GB അടിസ്ഥാന വേരിയന്റിന് 16,999 രൂപയും 8GB+ 256GB വേരിയന്റിന് 18,999 രൂപയും ആണ് വില. ലോഞ്ച് ഓഫറിന്റെ ഭാഗമായി എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, എസ്‌ബിഐ എന്നിവയുടെ ക്രെഡിറ്റ് കാർഡ് ഇഎംഐ ഇടപാടുകൾക്ക് 1,500 രൂപ ഇൻസ്റ്റന്റ് ബാങ്ക് ഡിസ്കൗണ്ട് ലഭ്യമാണ്. ഇന്നുമുതൽ തന്നെ ഫ്ലിപ്കാർട്ട്, ആമസോൺ, വിവോ ഇന്ത്യ ഇ-സ്റ്റോർ, റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ എന്നിവ വഴി ഈ സ്മാർട്ട്ഫോൺ വാങ്ങാനാകും.


Click it and Unblock the Notifications








