Home
Mobile

ഇടവേളയ്ക്ക് ശേഷം ആ വിവോ 5ജി ഫോൺ ഇന്ത്യയിലേക്ക് വരുന്നു! ഇത് സംഗതി പൊളിക്കും

വിവോയുടെ ഏറെ പ്രശസ്തമായ സീരീസുകളിലൊന്നാണ് Y. ​വൈ സീരീസിൽ പുതിയ സ്മാർട്ട്ഫോണുകൾ വിവോ ഇന്ത്യയിൽ അ‌വതരിപ്പിക്കാറുണ്ടെങ്കിലും 2023 ൽ വിവോ വൈ36 ഇറക്കിയ ശേഷം പിന്നീട് അ‌വതരിപ്പിച്ച ​വൈ38 മോഡൽ വിവോ ഇന്ത്യയിൽ അ‌വതരിപ്പിച്ചില്ല. എന്നാൽ ഇപ്പോൾ ഒരു ചെറിയ ഗ്യാപ്പിന് ശേഷം വിവോ ​വൈ38ന്റെ പിൻഗാമിയായ വിവോ Y39 ഇന്ത്യയിൽ അ‌വതരിപ്പിക്കാൻ പോകുന്നതായി വിവരം. 91മൊ​ബൈൽസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ മാസം മലേഷ്യൻ വിപണിയിൽ വിവോ വൈ39 5ജി ലോഞ്ച് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഈ മോഡൽ ഇന്ത്യയിലും അ‌വതരിപ്പിക്കാൻ വിവോ തയാറെടുക്കുന്നു എന്ന വിവരം പുറത്തുവന്നിരിക്കുന്നത്.

ഈ വിവോ ഫോണിന്റെ പ്രധാന സ്‌പെസിഫിക്കേഷനുകൾ വെളിപ്പെടുത്തിക്കൊണ്ട് ഫോണിന്റെ പ്രമോഷണൽ മാർക്കറ്റിംഗ് മെറ്റീരിയൽ ചോർന്നിരിക്കുന്നു. ഇതിന്റെ അ‌ടിസ്ഥാനത്തിലാണ് ഇന്ത്യയിൽ വിവോ Y39 5ജി ലോഞ്ച് ചെയ്യാൻ പോകുന്നു എന്ന് സൂചന ലഭിച്ചിരിക്കുന്നത്. ടിപ്‌സ്റ്റർ സുധാൻഷു ആംബോർ വിവോ വൈ39 5ജിയുടെ ഇന്ത്യൻ ലോഞ്ചിന്റെ ഡീറ്റെയിൽസ് പങ്കുവച്ചിട്ടുണ്ട് എന്ന് 91മൊ​ബൈൽസിന്റെ റിപ്പോർട്ട് പറയുന്നു.

ഇടവേളയ്ക്ക് ശേഷം ആ വിവോ 5ജി ഫോൺ ഇന്ത്യയിലേക്ക് വരുന്നു!

ഇന്ത്യയിൽ വിവോ വൈ39 5ജിയുടെ 128 ജിബി, 256 ജിബി സ്റ്റോറേജ് കോൺഫിഗറേഷനുകൾക്ക് യഥാക്രമം 16,999 രൂപയും 19,999 രൂപയുമായിരിക്കും വില എന്നതാണ് പുറത്തുവന്ന വിവരങ്ങളിൽ ഏറ്റവും ശ്രദ്ധേയമായിട്ടുള്ളത്. കൂടാതെ വരാനിരിക്കുന്ന ഈ വിവോ സ്മാർട്ട്‌ഫോണിൽ HD+ ഡിസ്‌പ്ലേ, 120Hz റിഫ്രഷ് റേറ്റ്, 1,000 nits പീക്ക് ബ്രൈറ്റ്‌നസ് എന്നിവ ഉണ്ടായിരിക്കും.

പവർ ബട്ടണോട് ചേർന്ന് സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സ്‌കാനർ സഹിതമാണ് ഈ ഫോൺ എത്തുക. ഓഷ്യൻ ബ്ലൂ, ലോട്ടസ് പർപ്പിൾ എന്നീ കളർ ഓപ്ഷനുകളിൽ ഇന്ത്യയിൽ ഈ മോഡൽ ലഭ്യമാകുമെന്നും ലീക്ക് റിപ്പോർട്ട് പറയുന്നു. സ്‌നാപ്ഡ്രാഗൺ 4 ജെൻ 2 ചിപ്സെറ്റ് കരുത്തിലാകും ഈ ഫോൺ എത്തുക.

ഇടവേളയ്ക്ക് ശേഷം ആ വിവോ 5ജി ഫോൺ ഇന്ത്യയിലേക്ക് വരുന്നു!

ക്യാമറകളുടെ കാര്യമെടുത്താൽ, ഓറ എൽഇഡി ഫ്ലാഷുമായി ജോടിയാക്കിയ 50MP മെയിൻ ക്യാമറയും, 2MP ബൊക്കെ സെൻസറും അ‌ടങ്ങുന്ന വൃത്താകൃതിയിലുള്ള ക്യാമറ മൊഡ്യൂൾ ആണ് വിവോ Y39 5ജിയിൽ ഉണ്ടാകുക. കൂടാതെ സെൽഫിക്കും വീഡിയോ കോളുകൾക്കുമായി ഈ ഫോണിൽ 8MP സെൽഫി ക്യാമറയും ഉണ്ടാകും.

Take a Poll

ഇതിന് 8GB റാമും 128GB, 256GB സ്റ്റോറേജ് ഓപ്ഷനുകളും ലഭ്യമാകും. 6,500mAh ബാറ്ററിയാണ് ഈ വിവോ ഫോണിൽ ഉണ്ടാകുകയെന്നും സൂചനയുണ്ട്. സെഗ്‌മെന്റിലെ ഏറ്റവും വലിയ ബാറ്ററിയാണ് ഇത് എന്നാണ് ലീക്ക് റിപ്പോർട്ടുകൾ അ‌വകാശപ്പെടുന്നത്. എന്നാൽ കമ്പനി ഇതുവരെ ഈ ഫോണിനെപ്പറ്റി പരാമർശിച്ചിട്ടില്ലാത്തതിനാൽ ഇക്കാര്യം ഉറപ്പിക്കാനാകില്ല.

44W ഫാസ്റ്റ് ചാർജിങ് പിന്തുണയും 6,500mAh ബാറ്ററിക്കൊപ്പം ഇതിൽ ഉണ്ടാകും. ഈ വിവരങ്ങളൊക്കെ നൽകുന്ന മറ്റൊരു സൂചന എന്തെന്നാൽ മലേഷ്യയിൽ ലോഞ്ച് ചെയ്ത വിവോ വൈ39 5ജിയുടെ അ‌തേ ഫീച്ചറുകൾ തന്നെ ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന വിവോ വൈ39 5ജി മോഡലിലും ഉണ്ടാകും എന്നാണ്.

ഇടവേളയ്ക്ക് ശേഷം ആ വിവോ 5ജി ഫോൺ ഇന്ത്യയിലേക്ക് വരുന്നു!

മലേഷ്യൻ വിപണിയിൽ വിവോ Y39 5ജിയുടെ അ‌ടിസ്ഥാന മോഡലിന് 1,099 MYR (~ 22,566 രൂപ) വിലവരും. ഏറ്റവും ഒടുവിൽ ഇന്ത്യയിൽ പുറത്തിറങ്ങിയ വിവോ Y36 5ജിയുമായി താരതമ്യം ചെയ്യുമ്പോൾ കാര്യമായ നവീകരണം പുതിയ മോഡലിൽ ഉണ്ടായിട്ടുണ്ട്. ബാറ്ററിയുടെ കാര്യത്തിൽ മാത്രമല്ല, ഡിസ്പ്ലേ, ചിപ്സെറ്റ് എന്നിവയുടെ കാര്യത്തിലും നവീകരണം ഉണ്ടായിട്ടുണ്ട്.

More from GizBot

Best Mobiles in India

English summary
Vivo Y39, the successor to the Vivo Y38, is reportedly set to launch in India. Tipster Sudhanshu Ambor has shared details of the Vivo Y39 5G's Indian launch. The most notable information revealed is that the Vivo Y39 5G will be priced at Rs 16,999 and Rs 19,999 for the 128GB and 256GB storage configurations in India, respectively.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X