Home
Mobile

സ്റ്റൈൽ, പവർ, ഈട്: അ‌ത് താൻ ഇത്! വിവോ Y400 5ജി ഇന്ത്യയിൽ ലോഞ്ച് ചെയ്തു

സ്റ്റൈലും കരുത്തും ഈടും ഒന്നിച്ച് വാഗ്ദാനം ചെയ്തുകൊണ്ട് വിവോയുടെ Y സീരീസിലെ ഏറ്റവും പുതിയ സ്മാർട്ട്ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്തു. വിവോ Y 300 സീരീസിന്റെ പിൻഗാമിയായി വിവോ Y400 5ജി (vivo Y400 5G) ആണ് ഇപ്പോൾ എത്തിയിരിക്കുന്നത്. ​ദൈനംദിന ജീവിതത്തിൽ സ്മാർട്ട്ഫോണുകൾ ഏറെ വലിയ പ്രാധാന്യം നേടിയിട്ടുള്ള ഇക്കാലത്ത് പല ഉപയോക്താക്കളുടെയും ജോലി ഈസിയാക്കാൻ സ്മാർട്ട്ഫോണിനെ ശക്തനാക്കും വിധത്തിൽ AI സ്യൂട്ട് സഹിതമാണ് Y400 എത്തിയിരിക്കുന്നത്. ഇതിൽ AI നോട്ട്‌സ്, AI ട്രാൻസ്‌ക്രിപ്റ്റ് അസിസ്റ്റ്, സർക്കിൾ ടു സെർച്ച്, സ്‌ക്രീൻ ട്രാൻസ്‌ലേഷൻ തുടങ്ങി നിരവധി എഐ ഫീച്ചറുകൾ അ‌ടങ്ങിയിരിക്കുന്നു.

വിവോ Y400 5ജിയുടെ പ്രധാന ഫീച്ചറുകൾ: 6.67-ഇഞ്ച് FHD+ AMOLED ഡോച്ച് ഡിസ്‌പ്ലേയുമായി ഈ വിവോ ഫോൺ എത്തിയിരിക്കുന്നു. ഇത് ദൃശ്യങ്ങൾക്ക് അസാധാരണമായ വ്യക്തത നൽകുന്നു. 120Hz റിഫ്രഷ് റേറ്റ്, 1800 nits ലോക്കൽ പീക്ക് ബ്രൈറ്റ്‌നസ് എന്നിവ ഇതിലുണ്ട്. കൂടാതെ SGS ഐ പ്രൊട്ടക്ഷൻ-സർട്ടിഫൈഡ് ഡിസ്‌പ്ലേയുമാണ്. അ‌തിനാൽ കണ്ണുകൾക്ക് ആയാസം വളരെ കുറവായിരിക്കും.

സ്റ്റൈൽ, പവർ, ഈട്: അ‌ത് താൻ ഇത്! വിവോ Y400 5ജി ഇന്ത്യയിൽ എത്തി

സ്നാപ്ഡ്രാഗൺ 4 Gen 2 4nm 5G ചിപ്‌സെറ്റ് ആണ് ഈ വിവോ 5ജി ഫോണിന്റെ കരുത്ത്. ഇതോടൊപ്പം 8GB LPDDR4X റാം + 8GB എക്സ്റ്റെൻഡഡ് റാം, 256GB UFS 3.1 സ്റ്റോറേജ് എന്നിവയും ഉണ്ട്. ആൻഡ്രോയിഡ് 15 അ‌ടിസ്ഥാനമാക്കിയുള്ള ഫൺടച്ച് ഒഎസ് 15ൽ ആണ് പ്രവർത്തനം.

വിലയ്ക്ക് ഉള്ളിൽ നിന്നുകൊണ്ട് ശക്തമായ ക്യാമറ സജ്ജീകരണം വിവോ Y400 5ജി വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതിൽ f/1.8 അ‌പ്പേർച്ചറുള്ള 50MP​ മെയിൻ ക്യാമറയും f/2.4 അ‌പ്പേർച്ചറുള്ള 2MP സെക്കൻഡറി ക്യാമറയും അ‌ടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ യൂണിറ്റാണ് ഉള്ളത്. സെൽഫിക്കും വീഡിയോ കോളുകൾക്കുമായി f/2.45 അ‌പ്പേർച്ചറുള്ള 32MP ഫ്രണ്ട് ക്യാമറയും നൽകിയിരിക്കുന്നു.

സ്റ്റൈൽ, പവർ, ഈട്: അ‌ത് താൻ ഇത്! വിവോ Y400 5ജി ഇന്ത്യയിൽ എത്തി

സ്‌ക്രീൻ ടാപ്പുകൾക്ക് പകരം ഫിസിക്കൽ ബട്ടണുകൾ ഉപയോഗിച്ച് ഉപരിതലത്തിനടിയിൽ റീലുകൾ, സെൽഫികൾ, സ്ലോ-മോഷൻ എന്നിവ പകർത്താൻ ഉപയോക്താക്കളെ അനുവദിക്കുന്ന ഒരു അണ്ടർവാട്ടർ ഫോട്ടോഗ്രാഫി മോഡ് ഇതിലുണ്ട്. കുഷ്യൻ-കട്ട് ഡയമണ്ട് ക്യാമറ റിംഗ് ആണ് ഇതിന്റെ റിയർ പാനലിൽ ഉള്ളത്. ഇത് ഫോണിന്റെ ലുക്കിന് ഭംഗി കൂട്ടുന്ന വിധത്തിലാണ് നൽകിയിരിക്കുന്നത്.

ലൈവ് ഫോട്ടോ, AI ഇറേസ് 2.0, AI ഫോട്ടോ എൻഹാൻസ് തുടങ്ങിയ എഐ ഫീച്ചറുകളുടെ പിന്തുണയും ഈ വിവോ 5ജി ഫോൺ വാഗ്ദാനം ചെയ്യുന്നുണ്ട്. IP68+ IP69-റേറ്റഡ് വാട്ടർ റെസിസ്റ്റൻസ് വിവോ Y400 5ജി വാഗ്ദാനം ചെയ്യുന്നു, ഇത് 30 മിനിറ്റ് നേരത്തേക്ക് 2 മീറ്റർ വരെ ആഴത്തിൽ വെള്ളത്തിൽ മുങ്ങിപ്പോയാലും ജലത്തെ അതിജീവിക്കാൻ ഫോണിന് ശേഷി നൽകുന്നു.

ഈ വിവോ ഫോണിലെ ഏറ്റവും ആകർഷകമായ ഫീച്ചറായി കമ്പനി എടുത്തുകാട്ടുന്നത് 4 വർഷത്തെ ബാറ്ററി ലൈഫും സ്മാർട്ട് ചാർജിംഗ് എഞ്ചിൻ 2.0 ഫീച്ചറും ഉള്ള ഇതിലെ 6000mAh ബാറ്ററിയാണ്. 90W ഫ്ലാഷ് ചാർജ് പിന്തുണയോടെയാണ് ഇത് എത്തുന്നത്. ഏകദേശം 20 മിനിറ്റിനുള്ളിൽ 1% മുതൽ 50% വരെ റീചാർജ് ചെയ്യാൻ ഇതിന് സാധിക്കും.

സ്റ്റൈൽ, പവർ, ഈട്: അ‌ത് താൻ ഇത്! വിവോ Y400 5ജി ഇന്ത്യയിൽ എത്തി

ഡ്യുവൽ നാനോ സിം പിന്തുണയാണ് ഈ വിവോ ഫോൺ വാഗ്ദാനം ചെയ്യുന്നത്. 5ജി, 4ജി തുടങ്ങിയ കണക്ടിവിറ്റി ഫീച്ചറുകളും ഇതിലുണ്ട്. ഗ്ലാം വൈറ്റ് (198 ഗ്രാം ഭാരം), ഒലിവ് ഗ്രീൻ (197 ഗ്രാം ഭാരം) എന്നിങ്ങനെ രണ്ട് കളർ ഓപ്ഷനുകളിലാണ് വിവോ Y400 5ജി ലഭ്യമാകുക.

വിവോ Y400 5ജിയുടെ 8GB + 128GB അ‌ടിസ്ഥാന വേരിയന്റിന് 21,999 രൂപയും 8GB + 256GB വേരിയന്റിന് 23,999 രൂപയും ആണ് വില. എന്നാൽ ലോഞ്ച് ഓഫറിന്റെ ഭാഗമായി 10% വരെ ക്യാഷ്ബാക്ക് ലഭ്യമാണ്. കൂടാതെ TWS 3e ഇയർബഡ്സ് ഇതോടൊപ്പം 1499 രൂപ വിലയിൽ വാങ്ങാനാകും. നോ കോസ്റ്റ് ഇഎംഐ ഓപ്ഷനുകളും ലഭ്യമാണ്.

വിവോ Y400 5ജിയുടെ പ്രീ ബുക്കിങ് ഇന്ന് മുതൽ തന്നെ ആരംഭിച്ചിട്ടുണ്ട്. ഓഗസ്റ്റ് 7 മുതൽ ആണ് വിൽപ്പന ആരംഭിക്കുക. വിവോയുടെ ഔ​ദ്യോഗിക വെബ്​സൈറ്റിൽ നിന്നും (vivo India e-store), ഫ്ലിപ്പ്കാർട്ട്, ആമസോൺ എന്നീ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോുകൾ വഴിയും എല്ലാ പാർട്നർ റീട്ടെയിൽ സ്റ്റോറുകൾ വഴിയും ഈ വിവോ 5ജി ഫോൺ വാങ്ങാനാകും.

More from GizBot

Best Mobiles in India

English summary
Vivo Y400 5G has been launched in India. Its 8GB + 128GB base variant is priced at Rs 21,999 and the 8GB + 256GB variant is priced at Rs 23,999. Up to 10% cashback is available as part of the launch offer. The TWS 3e earbuds can also be purchased with it for Rs 1499. No-cost EMI options are also available. The sale will start from August 7.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X