Home
Mobile

ഇപ്പോൾ വാങ്ങിയാൽ ഓക്കെ, ഈ ഡിസ്കൗണ്ട് എപ്പോളും കിട്ടിയേക്കില്ല! വിലക്കുറവുമായി വിവോ Y സീരീസ് ഫോൺ

ഫെസ്റ്റിവൽ സീസൺ കണക്കിലെടുത്ത് സ്മാർട്ട്ഫോണുകൾ പലതും വൻ വിലക്കുറവിൽ ലഭ്യമായിട്ടുണ്ട്. എന്നാൽ ഇതിൽ ചില ഡീലുകൾ പല ഓഫർ സെയിലുകളിലും നാം കാണുന്നതാണ്. പക്ഷേ അ‌ങ്ങനെ കാണാത്ത ചില ഡീലുകളും ഇപ്പോൾ ഫെസ്റ്റിവൽ സെയിൽ പ്രമാണിച്ച് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇവ ഇപ്പോൾ പ്രയോജനപ്പെടുത്തിയില്ലെങ്കിൽ പിന്നീട് എപ്പോഴാണ് ഇത്ര വിലക്കുറവിൽ വാങ്ങാൻ ലഭ്യമാകുക എന്ന് പറയാനാകില്ല. അ‌ത്തരത്തിൽ ഇപ്പോൾ കുറഞ്ഞ വിലയിൽ വാങ്ങാനാകുന്ന ഒരു സ്മാർട്ട്ഫോൺ ആണ് വിവോ Y400 5ജി (Vivo Y400 5G). രണ്ട് മാസം മുൻപ്, കൃത്യമായി പറഞ്ഞാൽ 2025 ഓഗസ്റ്റിലാണ് ഇത് ഇന്ത്യയിൽ ലോഞ്ച് ചെയ്തത്.

ഇന്ത്യയിൽ ലോഞ്ച് ചെയ്യുമ്പോൾ വിവോ Y400 5ജിയുടെ 8GB + 128GB അ‌ടിസ്ഥാന വേരിയന്റിന് 21,999 രൂപയും 8GB + 256GB വേരിയന്റിന് 23,999 രൂപയും ആയിരുന്നു വില. പുതിയ ഫോൺ ആയതിനാൽ ഇപ്പോഴും ഇതേ വിലയിൽ തന്നെയാണ് ഈ ഫോൺ ആമസോണിലും വിവോ വെബ്​സൈറ്റിലും ലിസ്റ്റ് ചെയ്തിരിക്കുന്നത്.

ഇപ്പോൾ വാങ്ങിയാൽ ഓക്കെ! വിലക്കുറവുമായി വിവോ Y സീരീസ് ഫോൺ

ബാങ്ക് ഡിസ്കൗണ്ടുകൾ

എന്നാൽ ഫെസ്റ്റിവൽ ഓഫറിന്റെ ഭാഗമായി വിവോ Y400 5ജിക്ക് യഥാക്രമം 2200 രൂപ, 2400 രൂപ ബാങ്ക് ഡിസ്കൗണ്ടുകൾ ലഭ്യമായിരിക്കുന്നു. വിവോയുടെ വെബ്​സൈറ്റിലും ആമസോണിലും ഈ ഡിസ്കൗണ്ട് ലഭ്യമാണ്. അ‌തിനാൽ യഥാക്രമം 19,799 രൂപ, 21,599 രൂപ എന്നീ വിലകളിൽ ഈ സ്മാർട്ട്ഫോൺ ഇപ്പോൾ വാങ്ങാനാകും.

ഇൻസ്റ്റന്റ് എക്സ്ചേഞ്ച് പ്രോഗ്രാം, 1000 രൂപ സ്റ്റുഡന്റ്സ് കൂപ്പൺ എന്നീ ഓഫറുകളും വിവോ വെബ്​സൈറ്റിൽ ലഭ്യമാണ്. 20000 രൂപയിൽ താഴെ വിലയിൽ സ്മാർട്ട്ഫോൺ വാങ്ങാൻ തയാറെടുക്കുന്നവർക്ക് പരിഗണിക്കാവുന്ന ഒരു ഡീൽ ആണ് ഇത്. ഗ്ലാം വൈറ്റ് (198 ഗ്രാം ഭാരം), ഒലിവ് ഗ്രീൻ (197 ഗ്രാം ഭാരം) എന്നിങ്ങനെ രണ്ട് കളർ ഓപ്ഷനുകളിലാണ് വിവോ Y400 5ജി ലഭ്യമാകുക.

ഇപ്പോൾ വാങ്ങിയാൽ ഓക്കെ! വിലക്കുറവുമായി വിവോ Y സീരീസ് ഫോൺ

പ്രധാന ഫീച്ചറുകൾ

സ്നാപ്ഡ്രാഗൺ 4 Gen 2 4nm 5G ചിപ്‌സെറ്റ് ആണ് ഈ വിവോ 5ജി ഫോണിന്റെ കരുത്ത്. 120Hz റിഫ്രഷ് റേറ്റുള്ള 6.67-ഇഞ്ച് FHD+ AMOLED ഡോച്ച് ഡിസ്‌പ്ലേ, 1800 nits ലോക്കൽ പീക്ക് ബ്രൈറ്റ്‌നസ് എന്നിവ ഇതിലുണ്ട്. കൂടാതെ SGS ഐ പ്രൊട്ടക്ഷൻ-സർട്ടിഫൈഡ് ഡിസ്‌പ്ലേയാണ് ഇതിലുള്ളത് എന്നതിനാൽ കണ്ണുകൾക്ക് ആയാസം വളരെ കുറവായിരിക്കും.

ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് വിവോ Y400 5ജിയിൽ സജ്ജീകരിച്ചിരിക്കുന്നത്. അ‌തിൽ 50MP​ മെയിൻ ക്യാമറയും f/2.4 അ‌പ്പേർച്ചറുള്ള 2MP സെക്കൻഡറി ക്യാമറയും അ‌ടങ്ങുന്നു. സെൽഫിക്കും വീഡിയോ കോളുകൾക്കുമായി f/2.45 അ‌പ്പേർച്ചറുള്ള 32MP ഫ്രണ്ട് ക്യാമറയും ഉണ്ട്. ഫിസിക്കൽ ബട്ടണുകൾ ഉപയോഗിച്ച് ഉപരിതലത്തിനടിയിൽ റീലുകൾ, സെൽഫികൾ, സ്ലോ-മോഷൻ എന്നിവ പകർത്താൻ ഉപയോക്താക്കളെ അനുവദിക്കുന്ന ഒരു അണ്ടർവാട്ടർ ഫോട്ടോഗ്രാഫി മോഡും ഇതിലുണ്ട്.

8GB LPDDR4X റാം + 8GB വെർച്വൽ റാം, 256GB UFS 3.1 സ്റ്റോറേജ്, ആൻഡ്രോയിഡ് 15 അ‌ടിസ്ഥാനമാക്കിയുള്ള ഫൺടച്ച് ഒഎസ് 15, IP68+ IP69-റേറ്റഡ് വാട്ടർ റെസിസ്റ്റൻസ്, 4 വർഷത്തെ ബാറ്ററി ലൈഫും സ്മാർട്ട് ചാർജിംഗ് എഞ്ചിൻ 2.0 ഫീച്ചറും ഉള്ള 6000mAh ബാറ്ററി, 90W ഫ്ലാഷ് ചാർജ് പിന്തുണ എന്നിവയും ഇതിലുണ്ട്.

ഇപ്പോൾ വാങ്ങിയാൽ ഓക്കെ! വിലക്കുറവുമായി വിവോ Y സീരീസ് ഫോൺ

ഡ്യുവൽ നാനോ സിം പിന്തുണ, 5ജി, 4ജി തുടങ്ങിയ കണക്ടിവിറ്റി ഫീച്ചറുകളും വിവോ Y400 5ജിയിൽ ഉണ്ട്. AI സ്യൂട്ട് ഫീച്ചറും ഈ വിവോ ഫോൺ വാഗ്ദാനം ചെയ്യുന്നു. ഇതിൽ AI നോട്ട്‌സ്, AI ട്രാൻസ്‌ക്രിപ്റ്റ് അസിസ്റ്റ്, സർക്കിൾ ടു സെർച്ച്, സ്‌ക്രീൻ ട്രാൻസ്‌ലേഷൻ തുടങ്ങി നിരവധി എഐ ഫീച്ചറുകൾ അ‌ടങ്ങിയിരിക്കുന്നു.

More from GizBot

Best Mobiles in India

English summary
Vivo Y400 5G is available with a festival discount. When launched in India, the Vivo Y400 5G was priced at Rs 21,999 for the 8GB + 128GB base variant and Rs 23,999 for the 8GB + 256GB variant. As part of the festival discount, bank discounts of Rs 2200 and Rs 2400 are now available on this model. Therefore, this smartphone can now be purchased at prices of Rs 19,799 and Rs 21,599 respectively.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X